ജനപ്രതിനിധിയായി അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് മലയാള ചലച്ചിത്ര താരങ്ങള്‍. രാഷ്ട്രതന്ത്രജ്ഞനാണ് ഉമ്മന്‍ചാണ്ടിയെന്ന് മമ്മൂട്ടി വിശേഷിപ്പിച്ചു. സംവിധായകന്‍ രഞ്ജി പണിക്കര്‍, നടി മഞ്ജു വാര്യര്‍, നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, പൃഥിരാജ്, നിവിന്‍ പോളി, ഉണ്ണിമുകുന്ദന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നു.