കെ.കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഉമ്മന്‍ചാണ്ടിയുടെ കാലഘട്ടത്തിലാണെന്ന് കെ.മുരളീധരന്‍. കോണ്‍ഗ്രസിലെ വിരുദ്ധ ചേരിയിലായിരുന്നെങ്കിലും കെ.കരുണാകരന്റെ ഭരണശൈലി ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന് അമ്പതാണ്ട് തികയുന്നവേളയില്‍ മാതൃഭൂമി ഡോട്കോമിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മുരളീധരന്‍.