ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന കെ. ബാബു. ജനപ്രതിനിധിയായി അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി കെ.ബാബു. സുഖിപ്പിച്ച് വര്‍ത്തമാനം പറയുന്നയാളല്ല ഉമ്മന്‍ചാണ്ടി. ചെയ്യുന്നകാര്യത്തില്‍ ആത്മാര്‍ത്ഥ കാണിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ബാബു പറഞ്ഞു.