പുതുപ്പള്ളിയിലെ സ്വീകരണവേദിക്ക് സമീപം ഒരുക്കിയ 50 അടി നീളത്തിലുള്ള കേക്ക് മുറിക്കുന്ന ഉമ്മന്‍ചാണ്ടി
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ജന്മദേശമായ പുതുപ്പള്ളിയിലെ സ്വീകരണച്ചടങ്ങിലെ ഏറ്റവും വലിയ പ്രത്യേകത 50 അടി നീളത്തില്‍ ഒരുക്കിയ കേക്കാണ്. 100 കിലോയുള്ള കേക്കില്‍ ഉമ്മന്‍ചാണ്ടിയുടെ 1961 മുതല്‍ 2020 വരെയുള്ള വ്യത്യസ്തമായ 51 ചിത്രങ്ങളാണ് ആലേഖനം ചെയ്തിരുന്നത്. ബെസ്റ്റ് ബേക്കറിയാണ് കേക്കിന് പിന്നില്‍.

വാനിലയില്‍ തീര്‍ത്ത രണ്ടുകിലോയുള്ള 50 കേക്കുകള്‍ ചേര്‍ത്തുവെച്ചാണ് വലിയ കേക്കുണ്ടാക്കിയത്. ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്നതിനോട് ആദരമര്‍പ്പിച്ചാണ് 50 അടിയുള്ള കേക്ക് നിര്‍മിച്ചതെന്ന് ബെസ്റ്റ് ബേക്കറി ഉടമ സി.പി.പ്രേംരാജ് പറഞ്ഞു. 10 ജീവനക്കാര്‍ രണ്ട് ദിവസംകൊണ്ടാണ് കേക്ക് നിര്‍മിച്ചത്. പുതുപ്പള്ളിയിലെ സ്വീകരണവേദിക്ക് സമീപം ഒരുക്കിയ കേക്ക് ഉമ്മന്‍ചാണ്ടിതന്നെ മുറിച്ചു. തുടര്‍ന്ന് കേക്ക് ജനങ്ങള്‍ക്ക് വിതരണം ചെയ്തു.

Content Highlight: Grand celebrations  Oommen Chandy’s 50th year as MLA