എതിരാളികള്‍ക്ക് പോലും പ്രിയങ്കരനായ മാണി സാര്‍

പാലാക്കാര്‍ ഒരൊറ്റ എം.എല്‍.എയേ ഇതുവരെ കണ്ടിട്ടുള്ളൂ. എതിരാളികള്‍ക്ക് പോലും പ്രിയങ്കരനായ മാണി സാര്‍. ജയിച്ചു കയറിയത് തുടരെത്തുടരെ 13 തവണ. 52 വര്‍ഷങ്ങള്‍. കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത പേര്. കര്‍ഷകരുടെ ആത്മമിത്രമായിരുന്നു മാണി. നാണ്യവിളകള്‍ക്ക് തീരെ വിലയില്ലാതായ കാലത്ത് റബര്‍ നട്ട് കര്‍ഷകന്റെ ആത്മാഭിമാനം വീണ്ടെടുത്ത കര്‍ഷകമിത്രം. എല്ലായ്പ്പോഴും വിവാദങ്ങളുടെ തോഴന്‍. സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം. കെ.എം. മാണി ചരിത്രത്തിന്റെ തങ്കലിപികളിലേക്കു മറയുമ്പോള്‍ വലിയൊരു ശൂന്യത രാഷ്ട്രീയ കേരളത്തെ കാത്തിരിക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented