തൃശ്ശൂര്‍: ആദിവാസിയുവാവ് മധു ഒരുകൂട്ടം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. അട്ടപ്പാടിയില്‍ മധുവിനെ ഒരുകൂട്ടം അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യം സെല്‍ഫിയെടുത്ത് ആസ്വദിക്കാന്‍ തയ്യാറായ ആളുടെ മാനസികാവസ്ഥ മനുഷ്യത്വരഹിതമാണെന്ന് പാര്‍ട്ടി അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി.

അട്ടപ്പാടി സംഭവത്തില്‍ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെടുകയും പോലീസിന് കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കൊടുംപാതകത്തിന് ഉത്തരവാദിയായ ഒരാളും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടില്ലെന്ന് പോലീസ് ഉറപ്പുവരുത്തണം. കൊലചെയ്യപ്പെട്ട മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ സഹായധനം നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

 CPM state meet 2018