ഹൈദരാബാദ് : ബി.ജെ.പി.യുടെ വര്‍ഗീയനയങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ നവഉദാരീകരണ നയങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടത്തിന് ആഹ്വാനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-ാം സി.പി.എം. പാര്‍ട്ടികോണ്‍ഗ്രസിന് സമാപനംകുറിച്ച് സരൂര്‍ നഗറില്‍നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയശക്തികള്‍ എക്കാലവും സി.പി.എമ്മിനെ എതിര്‍ക്കുകയാണ്. ഇവിടെ മതേതരത്വത്തിനുവേണ്ടി നില്‍ക്കുന്ന പ്രസ്ഥാനം സി.പി.എമ്മായതിനാലാണിത്. ഹിന്ദുത്വ അജന്‍ഡയുമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി. ജനതയെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസ്- ബി.ജെ.പി. ഭരണം നടപ്പാക്കിയ നവ ഉദാരീകരണനയങ്ങള്‍ ജനജീവിതം ദുഷ്‌കരമാക്കി. ഇതിനെതിരേയുള്ള പോരാട്ടത്തിലാണ് സി.പി.എം. -പിണറായി പറഞ്ഞു.

പൊതുസമ്മേളനം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. തെലുങ്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.  ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ നടന്ന വൊളന്റിയര്‍ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

22nd cpm party congress
സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളന നഗരിയില്‍നിന്ന്.

content highlights: 22nd cpm party congress