നവധി ഭാഷാസമൂഹങ്ങൾ, മത,ജാതി,വംശീയവിഭാഗങ്ങൾ ഇവയെല്ലാമായി ബന്ധപ്പെട്ട സാംസ്കാ രികവൈജാത്യങ്ങൾ എല്ലാം കൊണ്ടും അങ്ങേ അറ്റം സങ്കീർണ്ണവും മുഴുവൻ യുറോപ്യൻ രാജ്യങ്ങളും ചേർന്നാലുള്ള ജനസംഖ്യയേക്കാൾ ഏറെ വലുതായ ജനസംഖ്യയുള്ളതുമായ അതിബ്യഹത്തായ ഒരു രാജ്യം ലോകനിലവാരത്തിൽതന്നെ മെച്ചപ്പെട്ട ജനാധിപത്യഘടനയോടുകൂടി നിലനില്ക്കുന്നു എന്നത് അഗോളതലത്തിൽ തന്നെ അത്ഭതത്തോടുകൂടിയാണ് പല രാഷ്ട്രീയ നിരീക്ഷകരവും നോക്കികാണുന്നത്.

ഒരു വശത്ത്, ഇതുപോലെ സങ്കീർണ്ണവും ബ്യഹത്തുമായ സോവിയറ്റുയുണിയനെപ്പോലുള്ള ഒരു രാജ്യം അനവധി സ്വതന്ത്രരാഷ്ട്രങ്ങളായി ചിതറിയ ചരിത്രമുള്ളപ്പോൾ മറുവശത്ത് ഇന്ത്യയെപ്പോലെ ദീർഘകാലം കോളനികളായിരുന്ന ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ വികസ്വരരാജ്യങ്ങളിൽ ഗണ്യമായ വിഭാഗങ്ങളിലും സൈനികസേച്ഛാധിപത്യങ്ങളൊ മറ്റ് ജനാധിപത്യവിരുദ്ധ സമ്പ്രദായങ്ങളോ നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യയിൽ താരതമ്യേന പക്വതനേടിക്കൊണ്ടിരിക്കുന്ന ജനാധിപത്യസമ്പ്രദായം നിലനില്ക്കുന്നത്. ഇത് തീർച്ചയായും ലോകശ്രദ്ധയാകർഷിക്കുന്ന അവസ്ഥ തന്നെയാണ്.

രണ്ടുഭാഷകൾ മാത്രമുള്ള കൊച്ചുരാജ്യമായ ശ്രീലങ്കയിൽ ദീർഘകാലം നീണ്ടുനിന്ന ആഭ്യന്തരയുദ്ധ ത്തിന് കാരണം ഫെഡറൽ ഘടനയില്ലാതിരുന്നതാണ്. സോവിയറ്റുയൂണിയനിലാകട്ടെ ജനാധിപത്യമില്ലാത്ത കേന്ദ്രീകൃതഫെഡറൽ ഘടനയാണ് തകർച്ചയിലേക്ക് നയിച്ചത്. ഇന്ത്യിലാകട്ടെ ജനാധിപത്യപരമായ ഫെഡറൽ ഘടനയാണ്, ദൗർബല്യങ്ങൾ പലതുമുണ്ടെങ്കിലും ഈ വൈജാത്യങ്ങളെ മുഴുവൻ ഏകോപിപ്പിച്ച് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.

സങ്കീർണ്ണവും അസാധാരണവുമായ ഒരു ചരിത്രപ്രക്രിയയിലൂടെയാണ് ഇന്നത്തെ ഇന്ത്യയിലെ മതേതരജനാധിപത്യഫെഡറൽ സംവിധാനം ഉരുത്തിരിഞ്ഞുവന്നത്. ദേശീയരാഷ്ട്രം എന്ന രാഷ്ട്രീയ ഘടന ആധുനികമായ ഒന്നാണ്. മതേതരജനാധിപത്യഭരണകൂടങ്ങൾ രൂപം കൊള്ളാൻ തുടങ്ങിയതോടെ മാത്രമാണ് ഈ രാഷ്ട്രീയഘടനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതിന് മുമ്പ്, ഫ്യൂഡൽ കാലഘട്ടത്തിൽ രാജാക്കന്മാരും ചക്രവർത്തിമാരും വെട്ടിപ്പിടിച്ച് ഉണ്ടാക്കുന്ന മാറി മാറി വരുന്ന രാജ്യാതിർത്തി കൾക്കപ്പുറത്ത്, സ്ഥായിയായ അതിർത്തികളോടുകൂടിയ രാഷ്ട്രസങ്കല്പം ഉണ്ടായിരുന്നില്ല. ജനങ്ങൾക്ക് സ്ഥായിയായ പൗരത്വമുണ്ടായിരുന്നില്ല. മാറി മാറി വരുന്ന രാജാക്കന്മാരുടെ പ്രജകൾ മാത്രമായിരുന്നു അവർ.

പാർലമെന്ററി ജനാധിപത്യം നിലവിൽ വന്നതോടെ സ്ഥായിയായ ഭരണകൂടവും അതിർത്തിയും ആവശ്യമായി വന്നപ്പോഴാണ് ജനാധിപത്യമതേതരസാമൂഹ്യാടിസ്ഥാനമായി ഭാഷകളെ ആധാരമാക്കി യുള്ള ദേശീയരാഷ്ട്രങ്ങൾ രൂപം കൊള്ളാൻ തുടങ്ങിയത്. ആദ്യം യൂറോപ്പിലും പിന്നീട് മറ്റു ഭൂഖണ്ഡങ്ങളിലേക്കും ഈ ദേശീയരാഷ്ട്രടരൂപവൽക്കരണപ്രക്രിയ വ്യാപിക്കുകയായിരുന്നു. യൂറോപ്യൻ സമൂഹത്തിന് ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പൊതുപശ്ചാത്തലമുണ്ടായിട്ടും യൂറോപ്പ മുഴുവനും അനവധി ഭാഷാധിഷ്ഠിത ദേശീയ രാഷ്ട്രടങ്ങളായി മാറുകയായിരുന്നു.

യൂറോപ്യൻ ജനാധിപത്യമുന്നേറ്റത്തിന് സമാനമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആരംഭിച്ച ആദ്യത്തെ ജനാധിപത്യകലാപമായിരുന്നു ഭക്തിപ്രസ്ഥാനം. തികച്ചും ജനാധിപത്യവിരുദ്ധസാമൂഹ്യചട്ടക്കൂടു സൃഷ്ടിച്ച ബ്രാഹ്മണമേധാവിത്തത്തിനെതിരായ കലാപമായിരുന്നു അത്. യൂറോപ്പിൽ വരേണ്യഭാഷയായ ലാറ്റിൻ മേധാവിത്തത്തിനെതിരായി പ്രാദേശിക ഭാഷകളാണ് കലാപമുയർത്തിയതെങ്കിൽ ഇവിടെ സംസ്കൃതത്തിന്റെ വരേണ്യാധിപത്യത്തിനെതിരായ കലാപമായിരുന്നു ഭക്തിപ്രസ്ഥാനത്തിലെ ഒരു ധാര. ആ ചരിത്രപ്രക്രിയ തനതു രീതിയിൽ മുന്നേറിയിരുന്നെങ്കിൽ അപ്പോൾ തന്നെ വികസിത ഭാഷകളായിരുന്ന തമിഴ്ച, ബംഗാളി, പഞ്ചാബി, മറാത്തി തുടങ്ങിയ ഭാഷകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദേശീയ രാഷ്ട്രടങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഉയർന്നുവരാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ, കൊളോ ണിയൽ ശക്തികളുടെ ബാഹ്യമായ ഇടപെടലോടെ ആ ചരിത്രപ്രകിയ സ്തംഭിച്ചുപോവുകയും രണ്ട നൂറ്റാണ്ടുകാലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം വഴിമാറുകയുമാണുണ്ടായത്.

ഫ്യൂഡൽ, ബ്രാഹ്മണ മേധാവിത്തങ്ങൾക്കെതിരായി സ്വാഭാവികമായ ജനാധിപത്യകലാപങ്ങൾക്കു പകരം കൊളോണിയൽ ശക്തികൾക്കെതിരായി ഫ്യൂഡൽ ബ്രാഹ്മണശക്തികൾ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യസമരമായി ഇന്ത്യയുടെ ചരിത്രം പരിണമിക്കുകയായിരുന്നു. ഇതോടെ ആധുനിക ഇന്ത്യയിലെ ജനാധിപത്യപ്രകിയ രണ്ടു ധാരകളായി പിരിയുകയായിരുന്നു. ബഹദൂർഷായും ത്സാൻസി റാണിയുമെല്ലാം ആരംഭിച്ചുവെച്ച സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് വിദ്യാഭ്യാസം നേടിയ ഫ്യൂഡൽ, ബ്രാഹ്മണ പശ്ചാ ത്തലമുള്ളവരുടെ നേതൃത്വത്തിലാണ് മുന്നേറിയത്. ഗാന്ധിജി നേതൃത്വമേറ്റെടുത്തതോടെയാണ് മതസൗ ഹാർദ്ദത്തിലധിഷ്ഠിതമായ ജനകീയ പ്രക്ഷോഭമായി അത് മാറാൻ തുടങ്ങിയത്.

Gandhiji

എന്നാൽ ഈ സ്വാതന്ത്ര്യസമരത്തിന് സമാന്തരമായി, പഴയ ഭക്തിപ്രസ്ഥാനത്തിന്റെ തുടർച്ചയെന്നോണം മർദ്ദിത ജാതി വിഭാഗങ്ങളുടെ സമരങ്ങൾ, സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള യഥാർത്ഥ ഇന്ത്യൻ ജനാധിപത്യസമരങ്ങൾ വളർന്നുവരുന്നുണ്ടായിരുന്നു. ഈ ജനാധിപത്യധാരയ്ക്ക് ഭൂരിപക്ഷം വരുന്ന മർദ്ദിത ജാതിവിഭാഗങ്ങൾക്ക് അർഹമായ രാഷ്ട്രീയാധികാരപങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യവൽക്കരണത്തിലെ നിർണ്ണായക ഘടകമാണെന്ന രാഷ്ട്രീയമായ ദിശ നൽകിയത് ഡോ. അംബേദ്ക്കറാണ്.

സ്വാതന്ത്ര്യസമ രകാലത്ത് ഈ രണ്ടു ധാരകളും സമാന്തരമായിട്ടാണ് മുന്നേറിയത്. 1947ൽ ഇന്ത്യ സ്വതന്ത്രരാജ്യമാവുമ്പോൾ സ്വാതന്ത്ര്യസമരപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ വിവിധ ഘടകങ്ങൾ ഒത്തുചേരുകയായിരുന്നു. വളർച്ചയെത്തിയ അനവധി ഭാഷകളിലൂടെ രൂപം കൊണ്ടുകഴിഞ്ഞിരുന്ന ഭാഷാദേശീയതകൾ തമ്മിൽ ഫെഡറൽ അടിസ്ഥാനത്തിൽ കൊളോണിയൽ മേധാവിത്തത്തിനെതിരായി ഒന്നിച്ചുവന്ന ഒരു ബഹുദേശീയ രാജ്യമായിട്ടാണ് ആ ഉരുത്തിരിയൽ സംഭവിച്ചത്. മതാടിസ്ഥാനത്തിൽ പാകിസ്ഥാന്റെ രൂപീകരണവും വിഭജനവും ഇത്തരമൊരു ഏകീകരണത്തിന് ആഘാത മേൽപ്പിച്ചുവെങ്കിലും അവശിഷ്ട ഇന്ത്യ ഈ ഫെഡറൽ ഐക്യം നിലനിർത്തുന്നതിൽ വിജയിക്കുകയായിരുന്നു.

പാർലമെന്ററി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റേയും പാശ്ചാത്യ മോഡൽ പിന്തുടർന്ന ജവഹർലാൽ നെഹറുവും കൂട്ടരുമാണ് സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രീയ ഘടന രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചത്. ഭരണഘടനാനിർമ്മാണ അസംബ്ലിക്ക് നേതൃത്വം നൽകിയ ഡോ.അംബേദ്ക്കർ ലോകനിലവാരത്തിൽ തന്നെ ഏറ്റവും മെച്ചപ്പെട്ട ജനാധിപത്യഭരണഘട നയ്ക്ക് രൂപം നൽകുന്നതിൽ വിജയിച്ചതോടൊപ്പം മർദ്ദിത സാമൂഹ്യവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള ഇടപെടലുകൾക്ക് അവസരമൊരുക്കുകയും ചെയ്തതു. ഭരണകൂടം എല്ലാ മതങ്ങളോടും തുല്യസമീപനം സ്വീകരിക്കുക എന്ന പാശ്ചാത്യമതേതര സമീപനമാണ് നെഹ്രവും കൂട്ടരും സ്വീകരിച്ചിരുന്നതെങ്കിലും മഹാത്മാഗാന്ധിയുടെ ഇടപെടൽ സ്വാതന്ത്ര്യസ മരചരിത്രത്തിന് മറ്റൊരു സ്വഭാവം നൽകി.

ബാലഗംഗാധരതിലകന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒരു ഹിന്ദുസംഘടനയായി രൂപം കൊണ്ടു വരുന്ന കാലത്താണ്. ഹിന്ദു -മുസ്ലീം-സിഖ്‌ സാഹോദര്യത്തിൽ അധിഷ്ഠിതമായ മതസൗഹാർദ്ദ സമീപനവുമായി ഗാന്ധിജി കടന്നുവരികയും സ്വാതന്ത്ര്യസമരത്തെ ആ ദിശയിൽ രൂപപ്പെടുത്തുകയും ചെയ്തത്. ഇന്ത്യൻ സമൂഹത്തിൽ ഉടനീളം മതസൗഹാർദ്ദ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഗാന്ധിജി വിജയിക്കുകയായിരുന്നു. തിലകന്റെ ശിഷ്യരായിരുന്ന ഡോ.ഹെഡ്ഗേവാറും കൂട്ടരും ഗാന്ധിജിയുടെ ഈ സമീപനത്തെ തിരസ്കരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയി 1925ൽ ആർ.എസ്.എസ്. രൂപീകരിച്ചത്. സ്വാതന്ത്ര്യസമരകാലത്തുടനീളം ആർ.എസ്.എസ്. പ്രാന്തവൽക്കരിക്കപ്പെട്ടതും ഗാന്ധിയൻ സമീപനത്തിന്റെ വിജയത്തെയാണ് പ്രതിഫലിപ്പിച്ചത്. പക്ഷേ, ഇതേ വൈരുദ്ധ്യം തന്നെയാണ് ഗാന്ധിവധത്തിലേയ്ക്ക് നയിച്ചതെന്നും കാണാം.

ഗാന്ധിജിയ്ക്ക് ശേഷം മതസൗഹാർദ്ദ രാഷ്ട്രീയം ഏറ്റെടുക്കാൻ കോൺഗ്രസ്സിൽ ആരുമുണ്ടായിരുന്നില്ല. പഞ്ചാബിൽ സിഖ് തീവ്രവാദത്തെ നേരിടാനായി സിഖ് സമൂഹത്തിന് ഉണങ്ങാത്ത മുറിവേൽപ്പിച്ച സുവർണ്ണക്ഷേത്രാക്രമണം പോലുള്ള ഒരു നടപടി ഗാന്ധിജി ഒരിക്കലും അനുവദിക്കുമായിരുന്നില്ല. അതിന്റെ ഫലമായി സംഭവിച്ച ഇന്ദിരാഗാന്ധിവധം സൃഷ്ടിച്ച സിഖ് വിരുദ്ധ ഹിന്ദുവികാരത്തെ പ്രീണിപ്പിക്കാനായി രാജീവ് ഗാന്ധി ബാബറിമസ്ജിദ് ഹിന്ദുക്കൾക്കായി തുറന്നു കൊടുത്തത് മതേതര രാഷ്ട്രീയത്തിൽ നിന്നുള്ള ഗുരുതരമായ വ്യതിയാനമായിരുന്നു. വഴിമുട്ടി നിന്നിരുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് വലിയൊരു തുറവിയാണ് അത് നൽകിയത്. അതോടെ, ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഹിന്ദുത്വരാഷ്ട്രീയം അഖിലേന്ത്യാതലത്തിൽ തന്നെ ഒരു ശക്തിയായി മാറിയത്. ബാബറി മസ്ജിദിനെ നിമിത്തമാക്കി ഹിന്ദുത്വരാഷ്ട്രീയം സൃഷ്ടിച്ച വർഗ്ഗീയ ധ്രുവീകരണത്തെ വലിയൊരു പരിധി വരെ തടുത്തുനിറുത്തിയത് ഉത്തരേന്ത്യയിൽ സജീവമായി ഉയർന്നുവന്ന അംബേദ്കര്‍, ലോഹ്യാ രാഷ്ട്രീയമാണ്. രാഷ്ട്രീയാധികാരം ലക്ഷ്യം വെച്ച ദളിത, പിന്നോക്കവിഭാഗങ്ങൾ രാഷ്ട്രീയമായി സംഘടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ, ഇന്ദിരാഗാന്ധി പൂഴ്സത്തിവെച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വി.പി.സിംഗ് സർക്കാർ തീരുമാനിച്ചതോടെ സവർണ്ണ-അവർണ്ണ ധ്രുവീ കരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവ വിഷയമായി മാറി. വർഗ്ഗീയ ധുവീകരണം ലക്ഷ്യമാക്കി

ഹിന്ദുത്വശക്തികൾ ബാബറി മസ്കജിദ് തകർത്തതിന് ശേഷം ഉത്തർപ്രദേശിൽ നടന്ന നിയമസഭാതിരഞെടുപ്പിൽ പിന്നോക്ക, ദളിത, ന്യൂനപക്ഷ വിഭാഗങ്ങൾ ഒരുമിച്ച നിന്ന് സവർണ്ണരാഷ്ട്രീയത്തെ നേരിട്ടപ്പോൾ അത് സവർണ്ണമേധാവിത്തത്തിന് ഏല്പിച്ച ആഘാതം കനത്തതായിരുന്നു. ഒരു വശത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗ്ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയവും മറുവശത്ത് സവർണ്ണ, അവർണ്ണധ്രുവീകരണത്തിന്റെ രാഷ്ട്രീയവും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് കഴിഞ്ഞ രണ്ടു മൂന്ന് ദശകങ്ങളായിട്ട് ഇന്ത്യൻ രാഷ്ട്രീയത്തെ നിർണ്ണയിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രതിസന്ധി

കൊളോണിയൽ ശക്തികൾ ഫ്യൂഡൽ ശക്തികളുമായി കൂട്ടുകൂടി മുതലാളിത്തശക്തികളുടെ വളർച്ചയെ ബോധപൂർവ്വം തടഞ്ഞു നിറുത്തുന്ന സമീപനം സ്വീകരിച്ചിരുന്നതുകൊണ്ട് ഇന്ത്യൻ സമൂഹത്തിന്റെ സ്വാഭാവികമായ ജനാധിപത്യവൽക്കരണം തടയപ്പെടുകയായിരുന്നു. ഒരു പരിധിവരെ ഈ നിഷേധാത്മകസാഹചര്യത്തെ മറികടന്നത് സ്വാതന്ത്ര്യസമരത്തിലൂടെയാണ്. അപ്പോൾ പോലും കൊളോണി യൽ ഫ്യൂഡൽ സാമൂഹ്യഘടനയുടെ മുകളിൽ പാർലമെന്ററി ജനാധിപത്യം അടിച്ചേൽപിക്കുന്ന അവസ്ഥയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതോടെ സംഭവിക്കുന്നത്. തിരഞ്ഞെടുപ്പുസമ്പ്രദായം പരമ്പരാഗതമായ ഫ്യൂഡൽഅധികാരഘടനയെ തകർത്തുവെങ്കിലും രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളിലൂടെ, പ്രത്യേകിച്ചും വിശാലമായ ഗ്രാമീണമേഖലകളിൽ ഫ്യൂഡൽ മേധാവിത്തം തുടരുകയായിരുന്നു. കൊളോണിയൽ ഫ്യൂഡൽ അധികാരഘടന, അടിസ്ഥാനപരമായ മാറ്റങ്ങളൊന്നുമില്ലാതെ, ഉപരിപ്ലവമായ പരിഷ്കാരങ്ങളോടെ ജനാധിപത്യഭരണസംവിധാനമായി തുടരുകയാണുണ്ടായത്.

70 വർഷം പിന്നിട്ടിട്ടും, ജനങ്ങളുമായി അധികാരസംബന്ധമായി ഇടപെടുന്ന ഉദ്യോഗസ്ഥവർഗ്ഗവും പോലീസുമെല്ലാം പഴയരാജവാഴ്ചക്കാലത്തെ അധികാരികളെപ്പോലെ ഇപ്പോഴും ജനങ്ങളോട് പെരുമാറുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യവ്യവസ്ഥയിൽ ഉദ്യോഗസ്ഥവർഗ്ഗവും പോലീസുമൊക്കെ ജനസേവകരായി മാറേണ്ടതാണെന്ന സംഗതി ആരുടെയും അജണ്ടയിലില്ല. ഇത്തരം ഘടനാപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകേണ്ട രാഷ്ട്രീയനേതാക്കന്മാരാരും ജനങ്ങൾക്ക് അധികാരം നൽകുന്നതിൽ തല്പരരല്ലെന്നതാണ് യാഥാർത്ഥ്യം.

അടിത്തട്ടിൽ യാഥാർത്ഥ്യങ്ങൾ ഇതൊക്കെയാണെങ്കിലും പൊതുവായ ജനാധിപത്യസമ്പ്രദായം, ഭരണഘടനാവ്യവസ്ഥകൾക്കനുസൃതമായി ഫലപ്രദമായി പ്രവർത്തിക്കാൻ, സ്വാതന്ത്ര്യസമരത്തിന്റെ തുടർച്ചയെന്നോണം, സാദ്ധ്യമായതുകൊണ്ട് ചലനാത്മകമായ ഒരു ജനാധിപത്യസമൂഹത്തിന്റെ പല സ്വഭാവങ്ങളും നിലനിർത്താൻ ഇന്ത്യൻ ജനാധിപത്യത്തിന് കഴിയുന്നുണ്ട്. നിയമനിർമ്മാണ സഭകളും നീതിന്യായ വ്യവസ്ഥയും, ഭരണനിർവ്വഹണവിഭാഗവും മാധ്യമലോകവും ആരോഗ്യകരമായി പ്രതിപ്രവർത്തിക്കുന്ന അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ മേഖലകളിലെല്ലാം നിക്ഷിപ്ത താൽപര്യങ്ങളുടെ നീരാളിപ്പിടുത്തം ശക്തമാണെങ്കിലും പൗരന്മാരുടെ സംഘടനാസ്വാതന്ത്ര്യവും അഭിപ്രായപ്രകടനസ്വാതന്ത്ര്യവും വലിയൊരു പരിധിവരെ സംരക്ഷിക്കപ്പെടുന്നതുകൊണ്ട് പൊതുവായ ജനാധിപത്യാന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു എന്നതാണ് ലോകനിലവാരത്തിൽ ശ്രദ്ധിക്കപ്പെടുന്ന സംഗതി.

ലോകനിലവാരത്തിലുള്ള പ്രധാന ജനാധിപത്യരാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോടും മാധ്യമലോകത്തോടും കിടപിടിക്കാവുന്നതാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും മാധ്യമലോകവുമെന്ന് പൊതുവെ അംഗീ കരിക്കപ്പെട്ടിട്ടുള്ളതാണ്. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ടവയിലൊന്നും ഏറ്റവും ബ്യഹത്തുമായ തിര ഞെടുപ്പു സംവിധാനമാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ വീക്ഷിക്കുമ്പോൾ ഇന്ത്യയിലെ ഫെഡറലിസം താരതമ്യേന ആരോഗ്യകരമായി പ്രവർത്തുന്നതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഏതാനും വിഘടനവാദപ്രസ്ഥാനങ്ങൾ പ്രശ്ന ങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അവയെയെല്ലാം വലിയൊരു പരിധിവരെ ഉൾക്കൊള്ളാൻ കഴിഞ്ഞത് ഇവിടത്തെ ഫെഡറൽ സമ്പ്രദായത്തിന്റെ വിജയം തന്നെയാണ്.

ഭാഷാസംസ്ഥാനങ്ങൾക്ക് ഫെഡറൽ അധികാരം നൽകുമ്പോൾതന്നെ, കേന്ദ്രീകൃതഭരണകൂടത്തിന് ഊന്നൽ നൽകുന്ന സമീപനമാണ് ഭരണ ഘടനയിലുള്ളത്. മാത്രമല്ല, കേന്ദ്രാധികാരം കയ്യാളിയിരുന്നവർ സംസ്ഥാനങ്ങളുടെ അധികാരം പടിപടി യായി വെട്ടിക്കുറച്ച കേന്ദ്രാധികാരത്തിന്റെ മേഖല ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ചുകൊണ്ടുള്ള അനവധി ഭരണഘടനാഭേദഗതികൾ ഉണ്ടാക്കിയിട്ടുണ്ട്. ഭാഷാസമൂഹങ്ങളുടെ ഭാഗത്തുനിന്ന് ചെറുത്തു നില്പും ഉണ്ടാവാറുണ്ട്. സമീപകാലത്ത് ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെടുകയും കേന്ദ്രാധികാരത്തിലെത്തുകയും ചെയ്തതോടെ കേന്ദ്രീകൃതാധികാരം ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയുള്ള നടപടികൾ ഊർജ്ജിതമായിട്ടുണ്ട്. അതേസമയം ഹിന്ദുത്വഎകീകരണസംരംഭങ്ങൾക്ക് ഏറ്റവുമധികം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന ഘടകമായി ഭാഷാസമൂഹങ്ങൾ നിലനിൽക്കുന്നുണ്ടുതാനും.

മതേതര, ജനാധിപത്യ, ഫെഡറൽ ഘടനയുടെ കാര്യത്തിൽ ഇന്ത്യയുടെ പൊതുവായ പ്രകടനം എടുത്തു പറയത്തക്കവിധം ശ്രദ്ധേയമായിരിക്കുമ്പോൾ പോലും നേരത്തെ സൂചിപ്പിച്ചതുപോലെ, നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനപരമായ ജനാധിപത്യവൽക്കരണത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സമൂഹം മറ്റെല്ലാ വികസ്വരരാജ്യങ്ങളിലെയും പോലെ പിന്നോക്കാവസ്ഥയിലാണ്. കൊളോണിയൽ, ഫ്യൂഡൽ അവസ്ഥ യുടെ സ്വാധീനങ്ങൾ ശക്തമായി തുടരുന്നതിനെ മറികടക്കാനാട്ടില്ലെന്നതാണ് പ്രശ്നം. പാശ്ചാത്യ സമൂഹങ്ങളിലെല്ലാം ജനാധിത്യ വൽക്കരണത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന സാമൂഹ്യ ഉത്തരവാദിത്വത്തിൽ അധിഷ്ഠിതമായ പൗരബോധം വികസ്വര രാജ്യങ്ങളിൽ ഏറെ ദുർബ്ബലമാണ്.

ഇന്ത്യനവസ്ഥയും വ്യത്യസ്തമല്ല. കൊളോണിയൽ, ഫ്യൂഡൽ ഭരണരീതികൾ ഇപ്പോഴും നിർബാധം തുടരുന്നതിന് കാരണം പൗരസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ചെറുത്തുനിൽപ്സ് ഇല്ലാത്തതാണ്. ഉദ്യോഗസ്ഥവർഗ്ഗങ്ങളും പോലീസും രാഷ്ട്രീയ നേതൃത്വങ്ങളും സാമൂഹ്യവിരുദ്ധശക്തികളും കൂട്ടുചേർന്നുണ്ടാകുന്ന മാഫിയാ സംഘങ്ങളെ ചെറുത്തുനിൽക്കാൻ കഴിവുള്ള പൗരബോധമുള്ള പൊതുസമൂഹം തീരെ ദുർബലമായിരിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും കൊടുകുത്തി വാഴുകയും പൊതുസമൂഹം അതിന്റെ ഭാഗമായി തീരുകയും ചെയ്യുന്നതു ഇതുകൊണ്ടാണ്. മാലിന്യനിർമ്മാർജ്ജനത്തിലും ഗതാഗത നിയന്ത്രണത്തിലുമെല്ലാം നമ്മുടെ സമൂഹം നേരിടുന്ന പ്രതിസന്ധിയ്ക്കു പിന്നിൽ അധികാരിവർഗ്ഗത്തിന്റെ കെടുകാര്യസ്ഥത ഒരു പ്രധാന ഘടകമായിരിക്കു മ്പോൾ പൊതു സമൂഹത്തിന്റെ പൗരബോധമില്ലായ്മ വഹിക്കുന്ന പങ്കും ചെറുതല്ല.

ഒരു വിദേശ ടൂറിസ്റ്റ് ചുമലിൽ സ്വന്തം ഭാരവും പേറി ഒരു തുണ്ടു കടലാസുപോലും താഴെയിടാതെ വേസ്റ്റുപാത്രം തപ്പി നടക്കുന്നത് പുച്ഛത്തോടെ നോക്കി നിൽക്കുന്നവരാണ് നമ്മുടെ നാട്ടിലെ പൗരന്മാർ. അതേ സമയം വിലകൂടിയ കാറ് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി മാലിന്യസഞ്ചി പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പോകുന്നവരാണ് നമ്മുടെ നാട്ടിലെ മാന്യന്മാർ. ഈ വിദേശ ടൂറിസ്റ്റിന്റെയും ഈ മാന്യന്റെയും പൗരബോധത്തിലെ അന്തരം വളരെ വലുതാണ്. പക്ഷേ, നമ്മുടെ സമൂഹത്തിന് ഇത്തരമൊരു അന്തരം തിരിച്ചറിയാൻ പോലുമാകുന്നില്ലെന്നതാണ് പരിതാപകരമായ അവസ്ഥ. സ്വാതന്ത്ര്യാാനന്തരകാലത്ത് അഴിമതിയും മറ്റും താരതമ്യേന കുറവായിരുന്നു എന്ന് ചൂണ്ടിക്കാണി ക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയ രംഗത്ത് നിലനിന്നിരുന്ന ത്യാഗമനോഭാവവും തത്വ ദീക്ഷയുമെല്ലാമാണ് അതിന് കാരണമെന്നു പറയാറുണ്ട്. അത്തരമൊരു ഘടകമുണ്ടെന്നത് ശരിയാണ്. പക്ഷേ കൊളോണിയൽ, ഫ്യൂഡൽ ഭരണാധികാരി വർഗ്ഗത്തെ അത്തരം ഗുണങ്ങൾ ഒട്ടും ബാധിച്ചിരുന്നി ല്ല. എന്നാൽ സ്വാതന്ത്ര്യസമരത്തിലൂടെ കടന്നുവന്ന രാഷ്ട്രീയ നേതൃത്വങ്ങൾ എങ്ങിനെയാണ് അധികാരസംവിധാനങ്ങളെ കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന ആശങ്ക, ഉദ്യോഗസ്ഥവർഗ്ഗത്തിന് ഉണ്ടായി രുന്നു. ഒന്നാം തലമുറയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒരു പരിധിവരെ, തങ്ങളുടെ മൂല്യബോധം നില നിർത്താൻ ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്. ഉദ്യോഗസ്ഥവർഗ്ഗങ്ങളുടെ കുത്രന്തങ്ങളെ നേരിടാൻ കഴിവുള്ള ഒട്ടേറെ രാഷ്ട്രീയ നേതാക്കന്മാർ ആ ഘട്ടത്തിൽ അധികാരം കയ്യാളിയിട്ടുണ്ട്. എന്നാൽ രണ്ടാം തലമുറ രാഷ്ട്രീയനേതൃത്വങ്ങൾ വന്നതോടെ അന്തരീക്ഷം മാറാൻ തുടങ്ങി.

പിന്നീടങ്ങോട്ട് ആ മാറ്റ ത്തിന്റെ വേഗം കൂടുകയും ചെയ്തു. ജനാധിപത്യസമ്പ്രദായത്തിന്റെ ദൗർബ്ബല്യങ്ങളും പഴുതുകളും തിരി ച്ചറിഞ്ഞ് ദുരുപയോഗം ചെയ്യാൻ ഉദ്യോഗസ്ഥവർഗ്ഗം പഠിച്ചുവന്നതോടെ രണ്ടാം തലമുറ രാഷ്ട്രീയ നേതൃത്വങ്ങളും അതോടൊപ്പം ചേർന്നതോടെ അഴിമതിയും കെട്ടുകാര്യസ്ഥതയും വ്യാപകമാവാൻ തുട ങ്ങി. ആർക്കും നിയന്ത്രിക്കാനാകാത്തവിധം ഈ ദുഷപ്രവണതകൾ നിരന്തരം ശക്തി പ്രാപിക്കുകയും വ്യാപകമാവുകയും ചെയ്യുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ലോകവ്യാപകമായി പാർലമെന്ററി സമ്പ്രദായം നേരിടുന്ന ഒരു പ്രതിസന്ധിയും ഇന്ത്യൻ ജനാധിപത്യത്തിലും ഉയർന്നുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ മാറിമാറി അധികാരത്തിൽ വരുന്ന ഭരണ, പ്രതിപക്ഷ പാർട്ടികൾ, പരസ്പരം വിമർശനങ്ങൾ ഉന്നയിക്കുകയും ശത്രക്ക ളെപ്പോലെ ജനങ്ങൾക്കു മുന്നിൽ പെരുമാറുകയും ചെയ്യുന്നുണ്ടെങ്കിലും ഭിന്നരാഷ്ട്രീയ ചേരികളിലെ നേതൃത്വങ്ങളെല്ലാം അധികാരം കയ്യാളുന്നതിൽ പരസ്പരം സഹായിക്കുകയും കൂട്ടുചേരുകയും ചെയ്യു ന്നവരാണെന്ന് ജനാധിപത്യസമൂഹങ്ങളിലെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് കാലമേറെയായി. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതൃത്വങ്ങളെല്ലാം ഒരൊറ്റ വരേണ്യവർഗ്ഗമാണെന്നും, ആർ അധികാ രത്തിൽ വരുന്നതുകൊണ്ടും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നുമുള്ള വിശ്വാസം ജനങ്ങളിൽ രൂഢമൂലമായതിന്റെ ഫലമായി പലജനാധിപത്യരാജ്യങ്ങളിലും വോട്ടു ചെയ്യുന്ന ജനങ്ങ ളുടെ തോത് ഗണ്യമായി കുറഞ്ഞുവരുന്നതുകാണാം. ജനാധിപത്യ സമ്പ്രദായത്തോടുതന്നെയുള്ള ഇത്തരം അവിശ്വാസം ഇന്ത്യൻ സമൂഹത്തിലും വളർന്നു വരാൻ തുടങ്ങിയിട്ടുണ്ട്. ജനാധിപത്യപ്രകിയ തന്നെ പക്വത നേടുന്നതിന് മുമ്പ് ഇത്തരം അപചയം ഒട്ടും ആശാസ്യമല്ല.

അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരായി പ്രാദേശികതലത്തിൽ ഉയർന്നുവന്ന ചെറു ത്തുനിൽപ്പു സമരങ്ങളിലൂടെ രാജസ്ഥാനിൽ അരുണാ റായിയും കൂട്ടരും വിവരാവകാശ നിയമം അസംബ്ലിയിൽ പാസാക്കിയെടുക്കുന്നതുവരെ എത്തിച്ചത് ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ ശ്രദ്ധേയ മായ നാഴികക്കല്ലാണ്. ചുരുങ്ങിയ സമയംകൊണ്ടാണ് ആ നിയമം മറ്റുപല അസംബ്ലികളും പാസാക്കു കയും പാർലമെന്റ് തന്നെ ഏറ്റെടുക്കുകയും ചെയ്തത്. ജനാധിപത്യ ഭരണസംവിധാനങ്ങളുടെ വിവരങ്ങളെല്ലാം ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്ന് അംഗീകരിക്കപ്പെടുന്നത് ജനാധിപത്യമുന്നേറ്റ ത്തിലെ വലിയൊരു കാൽവെയ്തപ്പു തന്നെയാണ്.

അഴിമതിയും കെടുകാര്യസ്ഥതയും അധികാര ദുർവ്വി നിയോഗവും തടയുന്നതിന് ജനങ്ങൾക്ക് ലഭിക്കുന്ന ഫലപ്രദമായ ഒരായുധമാണിത്. പക്ഷേ, ഇന്ത്യ യിലെ ഭരണവർഗ്ഗങ്ങൾ ഈ നിയമത്തിന്റെ മുനയൊടിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. ജനങ്ങളാ ണ്ടെങ്കിൽ ഇത്തരം ഒരു നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ ജാഗ്രത പുലർത്താനും ഉണർന്നുപ്രവർത്തിക്കാനും തയ്യാറാകുന്നുമില്ല. വിവരാവകാശ നിയമത്തെ തുരങ്കംവെയ്ക്കുന്ന തരത്തിലുള്ള ഭേദഗതികൾക്ക് കേന്ദ്രസർക്കാർ തയ്യാറായപ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പുമായി അണ്ണാഹസാരെയും കെജറിവാളും മറ്റും രംഗ പ്രവേശം ചെയ്തപ്പോൾ ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. തുടർന്ന് അവർ വളർത്തിക്കൊ ണ്ടുവന്ന സിവിൽ സമൂഹ പ്രസ്ഥാനം വൻ ജനപിന്തുണയാണ് ആർജ്ജിച്ചത്. പക്ഷേ, ആ പ്രസ്ഥാനവും സാധാരണ രാഷ്ട്രീയപാർട്ടികളുടെ തലത്തിലേയ്ക്ക് നിപതിയ്ക്കുന്ന കാഴ്ചയാണ് സമീപകാലത്ത് നാം കാണുന്നത്‌.

anna hazare and aravind kejriwal
അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാള്‍

ലോകതലത്തിൽ തന്നെ ജനാധിപത്യ സമൂഹങ്ങൾ നേരിടുന്ന അപചയത്തിന്റെയും പ്രതിസ ന്ധിയുടെയും പ്രശ്നങ്ങൾ തന്നെയാണ് ഇതുവരെ പരിശോധിച്ച ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങളിലും പ്രതിഫലിക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ മാത്രം സവിശേഷമായ ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിട്ടുള്ള ഒരു പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യൻ ജനാധി പത്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ദൗർബ്ബല്യങ്ങളോടുകൂടിയാണെങ്കിലും പക്വതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ മതേതര ജനാധിപത്യ ഫെഡറൽ ഘടനയെ തകർക്കാൻ തന്നെ സാദ്ധ്യതയുള്ള ഒരു പ്രവണതയാണ് സമീപകാലത്തായി ഇന്ത്യൻ സമൂഹത്തിൽ ആധിപത്യ ത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അങ്ങേയറ്റം ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തിന് മുകളിൽ ഒരു ഏകീകൃത ഹിന്ദുത്വ ദേശീയബോധം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുറച്ചുകാലം മുമ്പ് ഇത്തരമൊരു നീക്കം മുൻകൈ നേടിയിരുന്നെങ്കിലും മതേതരജനാധിപത്യ ശക്തികൾക്ക് ആ പ്രവണതയെ പിന്തള്ളി മുന്നേറാൻ കഴിയുകയാണുണ്ടായത്. എന്നാൽ ഇപ്പോൾ ഹിന്ദു ത്വശക്തികൾ കൂടുതൽ ശക്തമായ തിരിച്ചുവരവാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയവ്യ വസ്ഥയെത്തന്നെ തങ്ങളുടെ വരുതിയിലാക്കാനുള്ള കരുനീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ജനാധിപത്യവിരുദ്ധശക്തികളെ പ്രതിരോധിക്കുന്ന കാര്യത്തിൽ എത്രത്തോളം ഫലപ്രദമായ രാഷ്ട്രീയ തന്ത്രങ്ങൾ സ്വീകരിക്കാൻ കഴിയും എന്നതാണ് ഇന്ത്യയിലെ മതേതര ജനാധിപത്യശക്തികൾ നേരിടുന്ന വെല്ലുവിളി.

മതപരമോ സാംസ്കാരികമോ ആയ അടിസ്ഥാനമല്ല ആധുനിക ദേശീയ രാഷ്ട്രീയരൂപവൽക്ക രണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹ്യഘടകമെന്ന് നേരത്തെ നമ്മൾ കണ്ടതാണ്. പ്രമുഖ മത സമൂഹങ്ങളെല്ലാം അനവധി ദേശീയരാഷ്ട്രങ്ങളായിട്ടാണ് നിലനിന്നുപോരുന്നത്. കൊളോണിയൽ മേധാ വിത്തത്തിനെതിരായ സമരത്തിലൂടെയാണ് ഇന്ത്യൻ ദേശീയത വളർന്നുവന്നതെന്നത് ഒരു വസ്തുത യാണ്. ആ ഐക്യത്തെ തകർത്ത് മതാടിസ്ഥാനത്തിൽ സൃഷ്ടിച്ച പാക്കിസ്ഥാനിൽ നിന്ന് ഭാഷാദേശീയ തയുടെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടത് ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ മതപരമായ ഒരു ഏകീകൃത സ്വഭാവം ഹിന്ദു സമൂഹത്തിനില്ല. ഡോ. അംബേദ്ക്കർ ചൂണ്ടിക്കാണിച്ചതുപോലെ ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുന്നത് അതിന്റെ ജാതിഘടന മാത്രമാണ്. പക്ഷേ, ജാതി തികച്ചും വിഭജനഘടനയാണ് സൃഷ്ടിക്കുന്നത്. അതിന് ഒരിക്കലും ഒരു ഏകീകരണശക്തി യാവാൻ കഴിയില്ല. ഈ ആന്തരികമായ ശിഥിലീകരണാവസ്ഥയെ മറികടക്കാനായിട്ടാണ് ഹിന്ദുത്വശക്തി കൾ മുസ്ലിം മതന്യൂനപക്ഷങ്ങൾക്കെതിരായ വർഗ്ഗീയവികാരം ഇളക്കിവിടുന്ന പ്രചരണരീതികൾ സ്വീക രിച്ചുപോന്നിട്ടുള്ളത്. പക്ഷേ, ബാബറി മസ്ജിദ് തകർക്കുന്നതിലേയ്ക്കക്കെത്തിയ ഈ വർഗ്ഗീയ ധ്രുവീകരണതന്ത്രത്തെ യു.പി.യിലും ബീഹാറിലും സവർണ്ണ-അവർണ്ണ ധ്രുവീകരണത്തിലൂടെ മറികടക്കാനായി എന്നത് ഇന്ത്യൻ സാഹചര്യത്തിന്റെ സവിശേഷതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഇന്ത്യയിലെ ഈ വസ്തുനിഷാസാഹചര്യത്തെ നേരിടാനായി മറ്റൊരു ത്രന്തമാണ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്. വികസനത്തിന്റെ കാര്യത്തിൽ പല മേഖലകളിലും ഇപ്പോഴും ഇന്ത്യയിലെ പിന്നോക്കസംസ്ഥാനമായി തുടരുന്ന ഗുജറാത്തിനെ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി അവതരിപ്പിക്കുന്നതിലും ഗുജറാത്ത് നേതാവായ നരേന്ദ്രമോദിയെ ഇന്ത്യയുടെ വികസനത്തിന്റെ പ്രതീകമായി മുൻനിർത്തുന്നതിലും ആധുനിക പ്രചരണ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ ഹിന്ദുത്വശക്തികൾ വിജയിച്ചതിന്റെ ഫലമായിരുന്നു 2014-ലെ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ അവർക്കായത്. പ്രാദേശിക തലത്തിൽ വർഗ്ഗീയ ധുവീകരണശ്രമങ്ങൾ വ്യാപകമാക്കാൻ ശ്രമിക്കുന്നതോടൊപ്പം പാക്കിസ്ഥാൻ അതിർത്തിയിൽ നടത്തിയെന്നവകാശപ്പെടുന്ന മിന്നലാക്രമണത്തിന്റെ പേരുംപറഞ്ഞ ദേശീയ ബോധത്തിന്റെ കുത്തക ഏറ്റെടുത്ത് ഭൂരിപക്ഷം ജനങ്ങളെയും ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമ ങ്ങളും നടക്കുന്നു.

കള്ളപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരം പിടിച്ചുപറ്റാൻ ഫാസിസ്റ്റ് ശക്തികൾക്ക് കഴിഞ്ഞിട്ടുള്ള ചരിത്രത്തെ ഓർമ്മപ്പെടുത്തും വിധമാണ് മോദിയും കൂട്ടരും ഇതുവരെ മുന്നേറി യിട്ടുള്ളത്. സാധാരണജനങ്ങളെ മുഴുവൻ ദുരിതത്തിലാഴ്ചത്തുകയും സമ്പദ്വ്യവസ്ഥയെ പുറകോട്ടടിക്കു കയും ചെയ്ത നാണയ നിരോധനം പോലുള്ള ഒരു ഫാസിസ്റ്റ് നടപടി കള്ളപ്പണക്കാർക്കെതിരെയും സാധാരണക്കാർക്കുവേണ്ടിയുമുള്ള നടപടിയായിരുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മോദിയ്ക്കും കൂട്ടർക്കുമായി എന്നാണ് ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ തെളിയിച്ചത്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ഗുരുതരമായി ദുർബ്ബലപ്പെടുത്തുന്ന ജി.എസ്.ടി. പോലുള്ള ഒരു പദ്ധതിയെ രാജ്യത്തിനുവേ ണ്ടിയുള്ള നടപടിയായി അവതരിപ്പിക്കുന്നതിലും മോദിയും കൂട്ടരും വിജയിച്ചിട്ടുണ്ട്.

ഇതിനെല്ലാം ഒരു മറുപുറം കൂടിയുണ്ടെന്നതാണ് ഇന്ത്യൻ യാഥാർത്ഥ്യത്തിന്റെ സവിശേഷത. ഹിന്ദുത്വശക്തികൾ വലിയ തിരിഞ്ഞെടുപ്പുവിജയങ്ങളെല്ലാം നേടിയപ്പോഴും 35-40 ശതമാനത്തിൽ കൂടു തൽ വോട്ട് അവർക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത. മതേതരജനാധിപത്യ ശക്തികളുടെ ശിഥിലീകൃതാ വസ്ഥയാണ് ഹിന്ദുത്വശക്തികൾക്ക് ഗുണകരമായി ഭവിച്ചത്. മതേതര ജനാധിപത്യ ശക്തികൾ ഒരുമിച്ചു നിന്നാൽ എന്തുണ്ടാവുമെന്ന് ബീഹാർ തെളിയിക്കുകയും ചെയ്തതാണ്. കള്ളപ്രചരണങ്ങൾക്ക് സത്യം അധികനാൾ മറച്ചുവെയ്ക്കാനാവുന്നില്ലെന്നതിന്റെ തെളിവാണ് അനവധി സംസ്ഥാനങ്ങളിൽ പടർന്നു പിടിച്ച കർഷക പ്രക്ഷോഭങ്ങളും ദളിത് മുന്നേറ്റങ്ങളും, യു.പി, ബീഹാർ സംസ്ഥാനങ്ങളിൽ മാത്രമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവിൽ നിലനിൽക്കുന്ന സവർണ്ണ- അവർണ്ണ ധ്രുവീകരണവും (മറ്റുള്ളിടങ്ങളിൽ ഇല്ലെന്നല്ല) ദക്ഷിണേന്ത്യയിലും കിഴക്കേ ഇന്ത്യയിലും ശക്തമായി പ്രകടമാവുന്ന ഭാഷാ സമൂഹങ്ങളുടെ നിലനിൽപ്പും ഹിന്ദുത്വ ഏകീകരണത്തെ പ്രതിരോധിക്കുന്ന വസ്തുനിഷ്ഠ ഘട കങ്ങളാണ്. ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് മതേതര ജനാധിപത്യശക്തികളുടെ ഐക്യം വളർത്തിക്കൊണ്ടുവരിക എന്നതാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികൾ നേരിടുന്ന വെല്ലുവിളി.