mary george

ഒരു സമ്പദ് ഘടന വികസന പാതയില്‍ സുഗമമായി മുന്നേറുമ്പോഴും അനുയോജ്യമായ സാമ്പത്തിക നയങ്ങള്‍ കരുപ്പിടിപ്പിക്കുകയെന്നത് അതീവശ്രമകരമായ കലയാണ്. ഒരു സീബ്രയുടെ വരകള്‍ പോലെ അത് ഒരേ സമയം ക്ഷേത്രഗണിതാടിസ്ഥാനത്തിലുള്ളതും അവ്യക്തത നിറഞ്ഞതുമാണ്. ഒരു വശത്ത് എന്‍ജിനീയറങ്ങുജ്ഞാനവും മറുവശത്ത് കലയും വേണമെന്നതുപോലെതന്നെ, സാമ്പതിക നയരൂപവല്‍ക്കരണത്തിന് കഠിനമായ ശാസ്ത്രാവബോധവും, ആന്തരികജ്ഞാന ധാരയും സാമന്യ ബുദ്ധിയും അനിവാര്യമാണ്.

(കൗശിക് ബാസു, Indian Econamy Since 1947 and Indian Economic service at 50  ഗല ാ്.srinivaa TCA Raghavan (2012,p.a) സ്വാതന്ത്ര്യലബ്ധിയുടെ സമത്ത് ഇന്ത്യയുടെ സമ്പദ് ഘടന വളര്‍ച്ച നിലച്ച് മുരടിപ്പിലായിരുന്നു. കോളനി ഭരണം രാജ്യത്തിന്റെ സമ്പത്തും അനുപമ സാസ്‌കാരിക പൈതൃകവും കൊള്ളയടിച്ചതോടൊപ്പം ലോകത്തെമ്പാടും അലയടിച്ച കാര്‍ഷിക, വ്യവസായിക വിപ്ലവക്കുതിപ്പില്‍ ഭാഗഭാക്കാകാനുള്ള സാദ്ധ്യതകളും തല്ലികെടുത്തിയിരുന്നു. പകരം ഇന്ത്യ അടരാടേണ്ടിവരുന്നത് പട്ടിണി, പോഷകദാരദ്ര്യം, പകര്‍ച്ചവ്യാധികള്‍, നിരക്ഷരത, തൊഴിലില്ലായ്മ എന്നിവയോടെല്ലാമയിരുന്നു.

 തന്മൂലം സാമ്പത്തിക വികസനത്തോടെപ്പം വികസന ഫലം എല്ലാവര്‍ക്കുമായി വിതരണം ചെയ്യപ്പെടുകയെന്നതും അത്യന്താപേക്ഷിതവും ശ്രമകരവുമായിരുന്നു. നെഹ്റു അനുസ്മരിച്ചതുപൊലെ ഒരു വശത്ത് ക്ഷാമവും ദുരിതങ്ങളും മറുവശത്ത് മൂലധനം കുമിഞ്ഞുകൂടുന്നു. ദാരിദ്ര്യം ഒരുവശത്ത് ദാരിദ്ര്യം മറുവശത്ത്. നശിപ്പിക്കലും കെട്ടിപ്പടുക്കലും, ഭിന്നിപ്പിക്കലും ഐക്യപ്പെടലും കാലഹരണപ്പെട്ടവയുടെ അന്ത്യവും നവധാരയുടെ ഉരുവാകലും ഒരേസമയത്ത് പ്രകടമായിരുന്നു.

 ശ്ലഥബിംബങ്ങള്‍ക്കിടയിലും അടിച്ചമര്‍ത്താനാവത്തൊരു ആന്തരിക ഉണര്‍വിന്റെ നിര്‍ഝരി പ്രകടമായിരുന്നു. (Jawaharlal Nehru, Discovery ദി India p.559) അതായത് രാജ്യത്തെ വികസന വഴകളിലൂടെ കൈപിടിച്ചുനടത്താന്‍ പ്രാപ്തരായ രാഷ്ട്ര സാമ്പത്തിക മീമാംസകരും, ആഗോള മത്സരക്ഷമതയുള്ള സ്വദേശി വ്യാപാരി വ്യവസായികളും ശാസ്ത്രജ്ഞന്മാരും ഉണ്ടായിരുന്നു. വികസനത്തിലേക്കുള്ള കുതിപ്പ് സ്വപ്നം കണ്ടാണ്. മിശ്രസമ്പദ് വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ക്രമത്തിന് രൂപം നല്‍കിയത്. നിരവധി തിരിച്ചടികളിലൂടെ കടന്നു പോയപ്പോഴും സ്ഥായിയായ വളര്‍ച്ചയും വികസനവും നേടിയെടുക്കാന്‍ നമുക്കു കഴിഞ്ഞു. ആഗോള തരംഗത്തിന് അനുസൃതമായി ഇന്ത്യയും 1990-91 ല്‍ ഉദാരവല്‍കരണ/സ്വകാര്യവല്‍കരണ/ആഗോളവല്‍കരണ വികസന വഴിയിലേക്ക് തിരിഞ്ഞു. കള്ളപ്പണം/കുഴല്‍പണം/കള്ള നോട്ട് എന്നിവ ഒരുക്കിയ ശക്തമായ സമാന്തര സമ്പദ്ഘടനയെ വരുതിയിലാക്കാന്‍ സധൈര്യം മോദി ഗവണ്‍മെന്റ് കൊണ്ടുവന്ന 86% വരെ പണം പിന്‍വലിക്കുന്ന തന്ത്രം നടപ്പിലാക്കലിലെ പാളിച്ചകൊണ്ടും രാജ്യത്തിനകത്തുതന്നെ നിന്നുണ്ടായ തല്‍പരകക്ഷികളുടെ എതിര്‍പ്പുകൊണ്ടും പൂര്‍ണവിജയത്തിലെത്തിയില്ലെങ്കിലും ഉദ്ദേശശുദ്ധിയെമാനിക്കണം. നികുതി ഭരണവും സുതാര്യതയും മെച്ചപ്പെടുത്തി നികുതി ഭാരം കുറച്ച് കേന്ദ്ര/സംസ്ഥാന ഖജനാവുകള്‍ നിറയ്ക്കുന്നതിനും അങ്ങനെ മെച്ചപ്പെട്ട ഭരണം പൗരന്റെ അവകാശമാക്കുന്നതിനുമായി 'ചരക്കു സേവന നികുതി' നടപ്പിലാക്കിയതും വികസന മോഹങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന പ്രക്രിയയാണ്. ഇന്ത്യ പിന്നിട്ട എല്ലാ സാമ്പത്തിക പ്രഹേളികകളിലേക്കും ഒരെത്തിനോട്ടം ഇന്ന് തീര്‍ത്തും അന്വര്‍ത്ഥമാണ്. 

മിശ്ര സമ്പദ് വ്യവസ്ഥ
സോവിയറ്റ് റഷ്യയില്‍ കേന്ദ്രീകൃതാസൂത്രണം കൊടികുത്തി വാഴുന്ന കാലത്തായിരുന്നു ഇന്ത്യ ഒരു വികസന തന്ത്രം തേടാന്‍ തുടങ്ങിയത്. ആസൂത്രണത്തോട് ആഭിമുഖ്യമുണ്ടായിരുന്ന നെഹ്റുവിനെങ്കിലും കേന്ദ്രീകൃത ആസൂത്രണം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയും ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. മാത്രവുമല്ല രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജോണ്‍മത്തായി, അംബേദ്കര്‍, സി.ഡി.ദേശ്മുഖ് തുടങ്ങിയവരൊക്കെയും 'ആസൂത്രണ' വഴിയോട് അകലം പുലര്‍ത്തിയവരായിരന്നു. ജയ്പ്രകാശ് നാരായണന്‍, ആചാര്യ കൃപാലിനി തുടങ്ങിയവര്‍ 'മിശ്ര സമ്പദ് ഘടന' സ്വീകരിക്കുന്നതിന് അനുകൂലികളായിരുന്നു. മിശ്ര സമ്പദ് ഘടനയില്‍ പൊതു മേഖല, സ്വകാര്യമേഖല, സംയുക്ത മേഖല എന്നിവയുടെ പ്രവര്‍ത്തന മേഖല വേര്‍തിരിച്ച് നിശ്ചയിച്ചിരിക്കും. മിശ്ര സമ്പദ് ഘടനയുടെ ഏകോപനവും മേല്‍നോട്ടവും പ്രവര്‍ത്തന ക്ഷമതയും ലക്ഷ്യമിട്ടാണ് 1950 ല്‍ ആസൂത്രണ കമ്മീഷന്‍ സ്ഥാപിതമായത്. രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെയല്ല മറിച്ച് വിവിധ മേഖലകളിലെ പ്രഗല്‍ഭരെയാണ് അംഗങ്ങളാക്കിയത്. വി.കെ.ആര്‍.വി.റാവു(സാമ്പത്തിക ശാസ്ത്രജ്ഞന്‍), പി.സി.മഹലനോബിസ് (ഗണിത ശാസ്ത്രജ്ഞന്‍, സ്റ്റാറ്റസ്റ്റിഷന്‍), ജെ.സി.ഘോഷ് (ശാസ്ത്രജ്ഞന്‍), എ.എന്‍ ഘോഷ്ല (എന്‍ജിനീയര്‍) എന്നിങ്ങനെയുള്ളവരുടെ ഒരു നിരതന്നെ ആസൂത്രണ കമ്മീഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

വികസനത്തെ നയിച്ച അടിസ്ഥാന പ്രമാണങ്ങള്‍
പൊതുമേഖല, വികസനത്തിന് നേതൃത്വം കൊടുക്കുക. ഈ ഉദ്ദേശത്തോടെ 1956 - ലെ വ്യാവസായിക നയത്തില്‍ 18 പരമ പ്രധാന വ്യവസായങ്ങളും (commanding hieghts) അവയുടെ തുടര്‍ന്നുള്ള വളര്‍ച്ചയും പൊതുമേഖലയ്ക്കു കീഴില്‍ മാത്രം എന്ന് നിജപ്പെടുത്തി. ഈ വ്യവസായങ്ങള്‍ തന്ത്ര പ്രധാനങ്ങളായിരുന്നു. ഇവയ്ക്ക് പുറകോട്ടും മുന്നോട്ടുമുള്ള ലിങ്കേജ് സാധ്യതകള്‍ മൂലം നിരവധി വ്യവസായങ്ങളുടെ വികസന രാസത്വരകങ്ങളായി മാറും. ഇരുമ്പുരുക്ക് വ്യവസായം ഒരു ഉദാഹരണം. ദേശീയ സുരക്ഷാ പ്രാധാന്യമുള്ള യുദ്ധോപകരണ വ്യവസായം, അറ്റോമിക് എനര്‍ജി തുടങ്ങിയവയും പൊതുമേഖലയിലായിരുന്നു.

വിപുലമായൊരു വ്യവസായിക അടിത്തറ സജ്ജമാക്കുകയെന്ന ലക്ഷ്യം പൊതുമേഖലയില്‍ അര്‍പ്പിക്കുന്നു. അടിസ്ഥാന വ്യവസായങ്ങള്‍ (Capital goods, industries) വളര്‍ന്നാലെ ഉപഭോക്തൃ വ്യവസായങ്ങള്‍ വലിയൊരു ജനതയുടെ ആവശ്യത്തിനൊത്തുവളരുകയുള്ളൂ എന്ന സിദ്ധാന്തം പൊതുമേഖലയെ സ്വാധീനിച്ചിരുന്നു.

മറ്റൊരു വികസന മന്ത്രം 'സ്വാശ്രയത്വ'മായിരുന്നു. സ്വാശ്രയത്വം കൊണ്ട് ഉദ്ദേശിച്ചിരുന്നത് കഴിയുന്നത്ര വിദേശ സഹായം, ഇറക്കുമതി എന്നിവയെ ആശ്രയിക്കാതെ രാജ്യത്തിനകത്തെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി വളരുക എന്നതായിരുന്നു. എന്നാല്‍ അധികരിച്ച സ്വാശ്രയബോധം മൂലം അത്യന്താപേക്ഷിതമായിരുന്ന നൂതന വിദേശ സാങ്കേതിക വിദ്യയോട് മുഖം തിരിഞ്ഞുനിന്നത് ഇന്ത്യയുടെ സര്‍വ്വതോന്മുഖമായ വ്യവാസായിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്ന് പഴ്‌സല്‍ (1992)നെ പോലെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കയറ്റുമതിയെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മത്സരക്ഷമമല്ലെന്ന രീതിയിലുള്ള ആശുഭാപ്തി വിശ്വാസം നിലനിന്നിരുന്നു. ഉയര്‍ന്ന സാങ്കേതിക വിദ്യ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്നതിനെതിരായിരുന്ന ഇറക്കുമതിനയമായിരുന്നു ഇതിനുപിന്നിലും. തന്നെയുമല്ല ഇന്ത്യയെന്ന ത്വരിത വളര്‍ച്ചനേരിടുന്ന ജനതയുടെ ആവശ്യത്തിനുവേണ്ടി ഉല്‍പാദിപ്പിക്കുകയെന്ന സ്വാശ്രയത്വവികാരവും നിലനിന്നിരുന്നു. എന്നാല്‍ ഈ രണ്ടു വികാരങ്ങളും ദീര്‍ഘകാല വികസന നയത്തിലും വികസന നേട്ടത്തിലും തിരിച്ചടികള്‍ നല്‍കി (മന്‍മോഹന്‍ സിങ്ങ്, ചക്രവര്‍ത്തി 1987).

നാമമത്ര / ചെറുകിട / ഇടത്തരം സംരംഭങ്ങള്‍

ഗാന്ധിജിയെപ്പോലെ തന്നെ തുടര്‍ന്നു വന്ന രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക വിശാരദരും ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയത് ഗ്രാമങ്ങളിലും ഗ്രാമീണ സാങ്കേതിക വിദ്യയിലുമാണ്. ഇന്നും തൊഴിലിന്റെ 96 ശതാമാനവും അനൗപചാരികമേഖലയിലായിലാണുതാനും. ഗ്രാമീണ സാങ്കേതികവിദ്യകള്‍ കാലാനുസൃതമാക്കുക, അതുവഴി സംരംഭങ്ങള്‍, തൊഴില്‍ സൃഷ്ടി, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നൊക്കെ വിഭാവനചെയ്തു.

സന്തുലിതവികസനം.
സന്തുലിതവികസനം എന്നലക്ഷ്യത്തോടെ പിന്നോക്കം നിന്ന മേഖലകളില്‍ പൊതുമേഖലയില്‍ തന്നെ വ്യവസായങ്ങള്‍ തുടങ്ങി. അങ്ങനെയാണ് കേരളത്തില്‍ എഫ്.എ.സി.റ്റി. വരുന്നത്. 1947ല്‍ (Fertilizers and Chemicals, Travancore Ltd.). ഇതൊക്കെയാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക മേഖല മുടന്തി മുന്നേറുകയായിരുന്നു. 1950-51 മുതല്‍ 1979-80 വരെയുള്ള കാലഘട്ടത്തില്‍ നേടാനായ ശരാശരി വളര്‍ച്ചാ നിരക്ക് 3.5%  മാത്രമായിരുന്നു. 1965-66 കാലഘട്ടത്തില്‍ തുടങ്ങിയ വ്യാവസായിക മാന്ദ്യം 1980-കളുടെ ആദ്യ പാദം വരെ നീണ്ടുനിന്നു. പൊതുമേഖല മത്സരക്ഷമത നഷ്ടപ്പെട്ട് സാങ്കേതികമികവിലും, ഉല്‍പ്പന്ന/സേവനങ്ങളുടെ ഗുണനിലവാരത്തിലും പിന്നോട്ടുപോയി. ഉദ്യോഗസ്ഥരുടെ ഉത്തരവാദത്ത/ അച്ചടക്കരഹിത്യം ഒരു വശത്ത് ആവശ്യത്തിലധികം ഉദ്യോഗസ്ഥര്‍ എന്ന അനാവശ്യചെലവും പെന്‍ഷനും മറുവശത്ത്. 'കണ്‍ട്രോള്‍ രാജ്' അഥവാ 'ലൈസന്‍സ് രാജ്' ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ലൊടിക്കുകയാണെന്ന കണ്ടെത്തുലുമായി ഗവേഷകരും വികസന സ്‌നേഹികളായ നേതാക്കന്മാരും മുമ്പോട്ടുവന്നു. വ്യവസായനയത്തിന്റെ അലകും പിടിയും മാറ്റുന്ന ചര്‍ച്ചകളുമായി വി.പി.സിങ്ങും രാജീവ് ഗാന്ധിയും മുന്നോട്ടുവന്നു.

ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ഒന്നാം മുന്‍ഗണന കാര്‍ഷികമേഖലയ്ക്കായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പദ്ധതികള്‍ പ്രാമുഖ്യം നല്‍കിയത് വ്യവസായ മേഖലയ്ക്കായിരുന്നു. എന്നിരുന്നാലും 1965- 67 കാലഘട്ടത്തില്‍ തുടര്‍ച്ചയായുണ്ടായ വരള്‍ച്ചയുടെ ഫലമായി രാജ്യം പട്ടിണിയിലമരുമെന്ന അവസ്ഥ സംജാതമായിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ധാന്യം ആവശ്യപ്പെട്ടപ്പോള്‍ 'ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിടുക' എന്നൊരു താക്കീതും ആധുനിക കൃഷിരിതിയിലേക്കുമാറാനുള്ള സാങ്കേതിക സഹായവും അവിടെ നിന്നുണ്ടായി. അങ്ങനെ ഹരിതവിപ്ലവത്തിനു നാന്ദികുറിച്ചു. 1960 - 61ല്‍ ഇന്ത്യയുടെ  ആകെ ഭക്ഷ്യോല്‍പാദനം 72 ദശലക്ഷം ടണ്‍ ആയിരുന്നത് 260 ദശലക്ഷം ടണ്‍ എന്ന നിലയിലേക്കുയര്‍ന്നു. പാല്‍, മുട്ട, മത്സ്യം എന്നിവയുടെ ഉല്‍ദാനത്തിലും വന്‍കുതിച്ചുചാട്ടമുണ്ടായി. പാലിന്റെ ഉത്പാദനം 17 ദശലക്ഷം ടണ്ണില്‍ (1950 -55) നിന്ന് 146 ദശലക്ഷം ടണ്ണായി (2014 -15) ഉയര്‍ന്നു. മുട്ടയുടെ ഉത്പാദനം 1832 (1950 -51) ദശലക്ഷം എണ്ണത്തില്‍ നിന്നും  78,484 ദശലക്ഷം (2014  15) ആയി ഉയര്‍ന്നു.  മത്സ്യത്തിന്റെ ഉത്പാദനം 7,52,000 ടണ്ണില്‍ നിന്ന് 14,164,000 ടണ്‍ ആയി ഉയര്‍ന്നു. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉത്പാദിപ്പിച്ച് കയറ്റി അയയ്ക്കുന്ന രണ്ടാമത്തെ വന്‍ ശക്തിയായി നാം ഉയര്‍ന്നു. എന്നാല്‍ പോഷകാഹാര ദാരിദ്ര്യത്തില്‍ നാം  ഇപ്പോഴും മുന്നില്‍ തന്നെ. 

indian economy

ആരോഗ്യ രംഗം
ഭക്ഷ്യോത്പാദന രംഗത്ത് മികച്ച നേട്ടം കൈവരിക്കാനായെങ്കിലും അത് വിതരണം ചെയ്ത് പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ-4 (National Family Health Survey - 4, 2015 - 16) യിലെ കണ്ടെത്തലുകള്‍  ആശ്വാസദായകമല്ല. എന്നാല്‍ ആരോഗ്യ രംഗം  മെച്ചപ്പെട്ടുവരുന്നു എന്ന ആശ്വാസം ഉണ്ടുതാനും. പുകയില്ലാത്ത പാചക മാധ്യമങ്ങളിലേയ്ക്കുള്ള  ചെറിയ തോതിലെങ്കിലുമുള്ള മാറ്റം , ശുചിത്വപൂര്‍ണ മലമൂത്രവിസര്‍ജ്ജന സംവിധാനത്തിന്റെ വളര്‍ച്ച ഇതൊക്കെ അനുകൂല വളര്‍ച്ച രേഖപ്പെടുത്തുന്നു. 

ഗര്‍ഭിണികളുടേയും മുലയൂട്ടുന്നവരുടെയും ആരോഗ്യ പരിപാലനം, ആശുപത്രികളിലെ പ്രസവം എന്നിവയിലും നല്ല മാറ്റമുണ്ട്. ശിശുക്കള്‍ക്കുനല്‍കുന്ന ഇമ്മ്യൂണൈസേഷന്‍ കുത്തിവയ്പ്പുകളുടെ കാര്യത്തില്‍ ഇനിയും മാറ്റം അനിവാര്യമാണ്. വിദ്യാഭ്യാസമുള്ള അമ്മമാരുടെ കുട്ടികളില്‍ 67% ഇത്തരം കുത്തിവയ്പുകള്‍ക്ക് വിധേയരാവുമ്പോള്‍ നിരക്ഷരരായ അമ്മമാരുടെ കുട്ടികളില്‍ ഇത് 52% മാത്രമാണ്. അഞ്ചുവയസ്സില്‍ താഴെയുള്ള ശിശുക്കളില്‍ 58 % അനീമിയ ബാധിച്ചവരാണ്. ഇതില്‍ സംസ്ഥാനാന്തര ഏറ്റക്കുറച്ചിലുകളുണ്ട്. കുട്ടികളുടെ  പോഷകാഹാര ദാരിദ്ര്യത്തില്‍  നേരിയ കുറവുണ്ടെങ്കിലും ഇപ്പോഴും ഉയര്‍ന്നു തന്നെ. ഇക്കാര്യത്തിലും മാതാപിതാക്കളുടെ വിദ്യാഭ്യാസം വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ മരണ നിരക്ക് (Intfmലൂ Mortality Rate) 2005 -06 നും 2014 - 15നു മിടയ്ക്ക്  57/1000 ല്‍ നിന്ന് 41/1000  ആയി കുറഞ്ഞിട്ടുണ്ട്. ഇത് 10 ല്‍ താഴെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നറിയുമ്പോഴാണ് ഇന്ത്യ എത്ര പിന്നിലെന്നുമനസ്സിലാക്കുക. യുണൈറ്റഡ് നേഷന്‍സ് 2017 - ല്‍ തയ്യാറാക്കിയ മനഷ്യ സന്തോഷ സൂചിക (Human Happiness Indeം) യില്‍ ഇന്ത്യയുടെ സ്ഥാനം 122 ആണ്. പാകിസ്ഥാനും, ബംഗ്ലാദേശിനും, ശ്രീലങ്കയ്ക്കും താഴെ.

ദേശീയ ഭക്ഷ്യ സുരക്ഷാനയം 2013 ദേശീയ ആരോഗ്യ നയം 2017 എന്നിവയൊക്കെ ഈ അവസ്ഥമാറ്റിയെടുക്കുകയെന്ന ഉദ്ദേശത്തോടെ കൊണ്ടുവന്നിട്ടുള്ളതാണ്. ഭക്ഷ്യ സുരക്ഷാ നിയമം താഴെത്തട്ടിലുള്ള 68% ജനത്തിന് ഭക്ഷണം അവകാശമാക്കി മറ്റുന്നു. 

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രകടിപ്പിക്കുന്ന കുടുത്ത അലംഭാവം ഈയിടെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ വര്‍ഷം തന്നെ അതിലെ പ്രസക്തവും അത്യന്താപേക്ഷിതവുമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. നിലവിലുള്ളതില്‍ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പദ്ധതിയെന്നു മാത്രമല്ല പൊതുവിതരണ സമ്പ്രദായത്തോടൊപ്പം ശിശുക്കളുടേയും മുലയൂട്ടുന്ന അമ്മമാരുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം ഉറപ്പുവരുത്തുന്ന പദ്ധതികളുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.  

ആരോഗ്യ നായം 2025 ആവുമ്പോഴേയക്ക് ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ചെലവ് ഈ വര്‍ഷത്തെ ജി.ഡി.പിയുടെ 1.35 % എന്ന നിലയില്‍ നിന്ന് 2.50% ആക്കി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനങ്ങള്‍ ജി.എസ്.ഡി.പി. (സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പാദനം)യുടെ 8% ആക്കി ആരോഗ്യ രംഗത്തെ ചെലവ് 2020 ആവുമ്പോഴേക്ക് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

വനിതാശാക്തീകരണം

സെന്‍സസ്  2011 പ്രകാരം ഇന്ത്യയില്‍ 1000 പുരുഷന്മാര്‍ക്ക് 940 സ്ത്രീകളാണുള്ളത്. ഇതുതന്നെ സ്ത്രീശാക്തീകരണത്തിലേക്ക് വെളിച്ചം വീശുന്നു. ശരാശരി സാക്ഷരത 74.04 ഉം വനിതാ സാക്ഷരത 65 ശതമാനത്തിലും എത്തിനില്‍ക്കുന്നു. കുട്ടികളുടെ മരണനിരക്കായ 47/1000-20 ശിശുമരണം  നിരക്കായ (0-4 years) 15/1000 വിരല്‍ ചൂണ്ടുന്നത് വനിതകളുടെ പദവിമോശമായതുകൊണ്ടുതന്നെയാണ്. 

സ്ത്രീകളുടെ പദവി മോശമായതുകൊണ്ടുതന്നെ യു.എന്‍.ഡി.പി. (United Nations Developments Programme) 2015 ല്‍ തയ്യാറാക്കിയ മനുഷ്യവികസന സൂചികയില്‍ (Human Development Index) ഇന്ത്യയുടെ റാങ്ക് 131/188 ആണ്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വേതനത്തിലെ തരംതിരിവ് ധനം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നു. പിന്തുടര്‍ച്ചാവകാശരീതി, പൊതുസ്ഥലങ്ങളിലെ സുരക്ഷാ വീഴ്ചകള്‍, സ്ത്രീധന മരണങ്ങള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം എന്നിവയില്‍ മൂലധനം നിക്ഷേപിക്കുന്നതില്‍ കാണുന്ന താല്‍പര്യക്കുറവ് (ആണ്‍കുട്ടികളുമായുള്ള താരതമ്യത്തില്‍) ഇവയൊക്കെ സ്ത്രീകളുടെ സമൂഹത്തിലെ മോശമായ അവസ്ഥയ്ക്ക് നേരെ വിരല്‍ചാണ്ടുന്നു. തീര്‍ന്നില്ല, 1996 മുതല്‍ ഇന്ത്യ കണ്ട ഗവണ്‍മെന്റുകളും പാര്‍ലമെന്റുകളും വനിതാ റിസര്‍വേഷന്‍ ബില്ല് തട്ടക്കളിക്കുകയാണ്. മനമുണ്ടായിരുന്നെങ്കില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ മോദി ഗവണ്‍മെന്റിന് അതുനടപ്പിലാക്കാമയിരുന്നു.

അസമത്വത്തിന്റെ വളര്‍ച്ച
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ശതമാനം 48ല്‍ നിന്ന് (തെണ്ടുല്‍ക്കര്‍ കമ്മറ്റി 1-ാം റിപ്പോര്‍ട്ട്) 22 ശതമാനമായി കുറഞ്ഞു. എന്നാല്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ആഗോളീകരണ കാലഘട്ടത്തിലും വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. ഇതുമൂലം നല്ല വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം എന്നിവ സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിഷേധിക്കപ്പെട്ടു. ഈ മേഖലകളില്‍ നിന്നുള്ള ഗവണ്‍മെന്റിന്റെ വലിയതോതിലുള്ള പിന്‍വാങ്ങല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. 

കേരളത്തിലെ സ്വാശ്രയ മേഖല ആരോഗ്യം, വിദ്യാഭ്യാസം എന്നിവയോടു കാണിച്ചതെന്തെന്നു മാത്രം ശ്രദ്ധിച്ചാല്‍ ഈ അപചയം മനസ്സിലാകും. വരുമാന അസമത്വം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ അവസരസമത്വം നിഷേധിക്കപ്പെടുന്നു. ഇവിടെയാണ് മേലറ്റത്തെ 25 ശതമാനം ജനസംഖ്യാഗണത്തില്‍പെടുന്നവര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന എല്ലാവിധ സബ്സിഡികളും നിര്‍ത്തലാക്കിക്കൊണ്ട് അങ്ങിനെ ലാഭിക്കുന്ന വിഭവം താഴെ അറ്റത്തെ 25 ശതമാനത്തിന് മാത്രമായി ചെലവഴിക്കേണ്ടത്. എന്നാല്‍ രണ്ടാം തലമുറ പരിഷ്‌കരണങ്ങള്‍ എന്നൊക്കെ പറഞ്ഞ് കൊണ്ടുവരുന്ന നയപരിപാടികള്‍ സമ്പന്ന വര്‍ഗത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാണ്. സ്മാര്‍ട് സിറ്റിയേക്കാള്‍ പ്രാധാന്യം എല്ലാവര്‍ക്കും പാര്‍പ്പിടം, ശുദ്ധജലം, ശുദ്ധീകരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കു നല്‍കണം. അസമത്വം കുറഞ്ഞുകൊള്ളും.

demonetisation

കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനം (നവംബര്‍ 8, 2016)

കള്ളപ്പണം, കള്ളനോട്ട്, കുഴല്‍പണം എന്നിവമൂലം ഇന്ത്യയില്‍ ഒരു സമാന്തര സമ്പദ് ഘടന പ്രവര്‍ത്തിക്കുന്നുവെന്നത് അംഗീകരിക്കപ്പെട്ടതാണ്. ഇത് യഥാര്‍ഥ സമ്പദഘടനയുടെ 23 ശതമാനമായി വളര്‍ന്നുവെന്നാണ് റസര്‍വ് ബാങ്ക് കണ്ടെത്തിയത്. ഗവേഷകര്‍ അതിലും വലിയ കണക്കുകള്‍ നിരത്തുന്നു. ബി.ജെ.പിയുടെ വിദേശത്തുതന്നെ 1,50,000 കോടി ഡോളറിന്റെ കള്ളപ്പണം വിദേശത്തുണ്ടെന്ന് (ജേഠ് മലാനി 5.10.2015 - മാതൃഭൂമി) പുറത്തുവിട്ടതും. 1960-കള്‍ മുതല്‍ കള്ളപ്പണത്തിനെതിരെ കൈക്കൊണ്ട നടപടികള്‍ പരാജയപ്പെട്ട അനുഭവങ്ങള്‍ മറന്നുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലുണ്ടായിരുന്ന പണത്തിന്റെ 86% മൂല്യത്തിനു തുല്യമായ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. ലക്ഷ്യം നല്ലതായതുകൊണ്ട് ജനം പാതി മനസ്സോടെ ആ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ നടപ്പിലാക്കിയ രീതിയിലെ പാകപ്പിഴകള്‍ മൂലം ഒരു വലിയ പരിധിവരെ ആ നടപടി പരാജയപ്പെട്ടു. എന്നാല്‍ സാമ്പത്തിക രംഗത്ത്, വരുമാന നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയുടെയൊക്കെ ഇടപെടലുകള്‍ മൂലം തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ട്. അത് ചെറിയകാര്യമല്ല. 

വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 2017ല്‍ ഓഗസ്ത് 5 വരെ 24.7 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. പോയവര്‍ഷം മുഴുവനുമായി രേഖപ്പെടുത്തിയത് 9.9% വളര്‍ച്ചയായിരുന്നു. പുതുതായി വരുമാന നികുതി ശൃംഖലയിലേക്കെത്തിയത് 55.95 ലക്ഷം പേരാണ്. (The Hindu, Aug 8. 2017) എന്നാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ 96 ശതമാനവും അനൗപചാരിക മേഖലയിലാണ്. ഈ മേഖലയുടെ പ്രവര്‍ത്തനത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി കറന്‍സി റദ്ദാക്കല്‍. 90 ശതമാനം തൊഴിലും 50 ശതമാനത്തില്‍ അധിക ജി.ഡി.പി.യും സൃഷ്ടിക്കപ്പെടുന്ന ഈ മേഖലയിലുണ്ടാകുന്ന ക്ഷീണം സര്‍വ്വവ്യാപിയാണ്.

 അതുകൊണ്ടുതന്നെ അന്തരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സികള്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചയില്‍ 1%-2% വരെ കുറവു പ്രതീക്ഷിക്കാമെന്ന് പ്രവചിച്ചു. യാഥാര്‍ഥ്യം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഘട്ടം ഘട്ടമായി, പണമിടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ മോദി ഗവണ്‍മെന്റ് കൈാക്കൊണ്ടിരിക്കുന്ന നടപടികള്‍ കള്ളക്കണക്കുകളുണ്ടാക്കി നികുതി വെട്ടിക്കാനും, കള്ളപ്പണം വെളുപ്പിക്കാനും കമ്പനികളെയും മറ്റു സഹായിക്കുന്ന പതിനായിരക്കണക്കിനുവരുന്ന റെജിസ്റ്റേര്‍ഡ് ചാര്‍ട്ടേഡ് അക്കൗണ്ട്സിന്റെ റജിസേട്രഷന്‍ റദ്ദാക്കാനെടുത്തിരിക്കുന്ന കര്‍ശന നടപടികള്‍ ഇവയൊക്കെ കള്ളപ്പണത്തിനും സമാന്തര സമ്പദ്വ്യവസ്ഥയ്ക്കുമെതിരെയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ വീര്യം കൂട്ടും. എന്നാല്‍ 2014-15 കാലഘട്ടത്തില്‍ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തില്‍ ഏകദേശം 37 ശതമാനത്തോളം മൗറീഷ്യസില്‍ നിന്നാണെന്നറിയുമ്പോള്‍ ഇന്ത്യയിലെ കള്ളപ്പണം തന്നെയല്ലേ ഗവണ്‍മെന്റ് സമ്മതത്തോടെയോ അല്ലാതെയോ പാര്‍ട്ടിസിപ്പേറ്ററിനോട്ടിന്റെ രൂപത്തില്‍ ഇന്ത്യയിലെത്തിയിരിക്കുന്നത് എന്ന് സന്ദേഹിച്ചുപോവുന്നു.

gst

ചരക്കുസേവന നികുതി

ഭരണ വിജയത്തിന്റെ തുറുപ്പുചീട്ടായി കേന്ദ്രം ഉയര്‍ത്തിക്കാണിക്കുന്ന നടപടികളില്‍ ഒന്ന് കറന്‍സി റദ്ദാക്കലും തുടര്‍ന്നുണ്ടായ തിരഞ്ഞെുപ്പു വിജയങ്ങളുമാണെങ്കില്‍ രണ്ടാമത്തേത് ഒന്നരപതിറ്റാണ്ടായി ഓങ്ങിക്കൊണ്ടിരുന്ന ചരക്കു സേവന നികുതി ഫിസ്‌കല്‍ ഫെഡറിലസം മാനിച്ചുകൊണ്ടുതന്നെ നടപ്പാക്കി എന്നതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും നിശ്ചിതമാനദണ്ഡങ്ങള്‍ക്ക് വിധേയമയായി ഒരുമിച്ച് നികുതി പിരിക്കുകയും പങ്കിടുകയും ചെയ്യുന്ന സമ്പ്രദായം (Dual goods and services tax system is one where central and state govts., based on constitutional norms 122nd Ammendment) concurrently impose and collect taxes and share the proceeds between them) നേരത്തെ നിലവിലിരുന്ന സമ്പ്രദായത്തില്‍ നികുതി ഈടാക്കിയിരുന്നത് ഉല്‍പാദനതലത്തില്‍ ആയിരുന്നു. ജി.എസ്.ടി.യില്‍ അത് ഉപഭോക്തതൃതലത്തിലായി. തന്മൂലം ഉല്‍പാദനതലം തൊട്ട് ഉപഭോക്തൃതലം വരെ എത്തുന്നതിനിടയില്‍ നടക്കുന്ന മൂല്യവര്‍ദ്ധനവിനനുസൃതമായി നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനവസരം ലഭിക്കുന്നതിനാല്‍ കൂടുതല്‍ നികുതി വരുമാനം കേന്ദ്ര/സംസ്ഥാന ഖജനാവുകളില്‍ എത്തുന്നു.

ഉപഭോക്തൃതലത്തില്‍ ചുമത്തുന്ന നികുതിയായതിനാല്‍ ഇതുവരെ ഇന്ത്യന്‍ നികുതിവലയ്ക്കു പുറത്തായിരുന്ന സ്വദേശ/വിദേശ ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ അതിനകാത്താകും. ജി എസ് ടി യുടെ ലക്ഷ്യങ്ങളായ നികുതിവല വിസ്തൃതമാക്കുക(കഴിയുന്നത്ര സാധനങ്ങളും സേവനങ്ങളും വ്യക്തികളും നികുതി വിധേയമക്കുക) നികുതി പിരിവ് കാര്യക്ഷമവും അഴിമതിരഹിതവും സുതാര്യവുമാക്കുക. അങ്ങനെ ലഭിക്കുന്ന അധികവരുമാനം പുനര്‍വിതരണ ഉദ്ദേശത്തോടെ അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കുക എന്നിവയൊക്കെയാണ്. ഓണ്‍ലൈന്‍ സമ്പ്രദായത്തിലുടെ നികുതിയുടെ മുന്നോട്ടും പിന്നോട്ടുമുള്ള നീക്കം സുതാര്യമാകുമ്പോള്‍ ഓരോ നികുതിദായകനും  വ്യാപാരിയോ വ്യവസായിയോ ഉപഭോക്താവോ ആരുമാകട്ടെ - ഒരു നികുതിദായക രജിസ്‌ട്രേഷന്‍  നമ്പര്‍ ,അവനവന്റെ പാന്‍ നമ്പറുമായി യോജിപ്പിക്കുന്ന ഒരു ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (തിരിച്ചറിയല്‍ നമ്പര്‍ )എന്നിവ അനിവാര്യമാണ്. 

ഇതുമൂലം ഇന്ത്യയില്‍ എവിടെ വാങ്ങിയാലും നാം ഒടുക്കുന്ന നികുതി നമ്മുടെ സംസ്ഥാനത്തിന്റെ 'പോര്‍ട്ടലില്‍' എത്തും. അവിടെ നിന്നും അര്‍ഹതപ്പെട്ട (സംസ്ഥാന / അന്യസംസ്ഥാന /കേന്ദ്ര ) ഖജനാവുകളിലേക്കു അതു പങ്കിടപെടും .നികുതി നിരക്കുകള്‍ എത്ര കുറഞ്ഞിരിക്കുമോ അത്രയും കാര്യക്ഷമവും സുതാര്യവും ആകും ചരക്കുസേവന നികുതി നടത്തിപ്പ്. എന്നാല്‍ കേരളത്തില്‍ 0%. 0.25%,3%, 5%, 12%,18%,28%.എന്നിങ്ങനെ 7 നിരക്കുകളും അതിന്മേല്‍ സൂപ്പര്‍ സെസും ഉണ്ട് . ഏഴിലധികം നിരക്കുകളും ഓരോ നിരക്കിലും പതിക്കുന്ന ഉത്പന്നങ്ങളുടെ സ്വഭാവം അനുസരിച്ചു ചരക്കുസേവന നികുതി സബ്രദായം നടപ്പിലാക്കിയ ഈ കാലയളവില്‍ ഉപഭോക്താക്കള്‍ കൊള്ളയടിക്കപെടുകയാണ്. 

ഇതൊന്നും പോരാഞ്ഞു വ്യപാരികളും വ്യവസായികളും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. 20 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ജി എസ ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതില്ല. 20 ലക്ഷത്തിലധികം വ്യപാരി /വ്യവസായികളുള്ള കേരളത്തില്‍ വെറും 2.65 ലക്ഷം പേര് മാത്രമാണ് രജിസ്‌ട്രേഷന്‍ എടുത്തത്. എന്നാല്‍ പെട്ടികടകാരന്‍ വരെ ഉപഭോക്തകളില്‍ നിന്നും ജി എസ് ടി ഈടാക്കുന്നു 20 ലക്ഷത്തിനുമേല്‍ 75 ലക്ഷം വരെ വിറ്റുവരവുള്ളവര്‍ കോമ്പോസിഷന്‍ വിഭാഗത്തിലാണ് ഉള്ളത് . അവര്‍ അനുമാന നികുതി മാത്രമാണ് നല്‍കുന്നത് 75 ലക്ഷം മുതല്‍ 1 .5 കോടി വരെ വിറ്റുവരവുള്ളവരെ നികുതി പിരിക്കുന്ന കാര്യത്തില്‍ വിഭജിച്ചിരിക്കുന്നുത് 10 :90 എന്ന ക്രമത്തിലാണ്. അതായതു ഈ വിഭാഗത്തില്‍ നിന്ന് പിരിക്കുന്ന നികുതിയുടെ 10 % കേന്ദ്രത്തിനും 90 % സംസ്ഥാനങ്ങള്‍ക്കും 1 .5 കോടിക്കുമേല്‍ വിറ്റുവരവുള്ളവരുടെ വിഭജനം 50 : 50  എന്ന ക്രമത്തിലായിരിക്കും.

എന്നാല്‍ ഇപ്പോള്‍ നികുതിയുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും ചിന്ത കുഴപ്പം നിലനില്‍ക്കുന്നു. ആ സാഹചര്യം അനുകൂലമാക്കി വ്യാപാരികളും വ്യവസായികളും ഉപഭോക്താക്കള്‍ക്കു നികുതി വടി കൊണ്ട് ഇരുട്ടടി നല്‍കുകയാണ്. ദേശീയ അനധികൃത ലാഭ നിയന്ത്രണ അതോറിറ്റി (national Anti-profiteering Authority) കര്‍മനിരതമാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനതലങ്ങളിലും ജുഡീഷ്യല്‍ അധികാരങ്ങളോട് കൂടിയ അഥ്തരം അതോറിറ്റി ആവാമെന്നുള്ള കാര്യവും സമാധാന ഗവണ്‍മെന്റ് മറക്കരുത് .

ജി.എസ്.ടിയും കേരളവും 

ജി.എസ് ടി ഉപഭോക്തൃതല നികുതിയായതിനാലും കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാലും സംസ്ഥാനത്തിന്റെ നികുതി വരുമാനം ന്യായമായും കൂടണം .അതുപോലെ തന്നെനാളിതുവരെ കേന്ദ്രം മാത്രം പിരിച്ചിരുന്ന സേവന നികുതി ജി എസ ടിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടു പിരിക്കുകയാണ്. സംസ്ഥാന അഭ്യന്തരവരുമാനത്തിന്റെ  70  ശതമാനം സേവന മേഖലയില്‍ നിന്നും ആയതിനാല്‍ ഇതും കേരളത്തിന് ഗുണം ചെയ്യും. ബീവറേജസ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന പരോക്ഷ നികുതി വരുമാനത്തിന്റെ 30-35% വരുന്ന ഈ മേഖല സംസ്ഥാനത്തിന്റെ കരങ്ങളില്‍ തന്നെ എന്നത് വരുമാനം കുറയുന്നില്ലന്നെതുപൊലെ സംസ്ഥാന ധനകാര്യ പരമാധികാരം അത്രകണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. 

table

കഴിഞ്ഞ 70 വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലും ഘടനാപരമായ വളര്‍ച്ചയിലും എവിടെ എത്തിനില്‍ക്കുന്ന എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

 

 

 

 

 

 

 

 

 

 

 

 

Source Economic Survey report, Budget Documents

table 2 മുകളിലെ പട്ടിക അനുസരിച്ച് 1950 - 51 ല്‍ കൃഷിയും അനുബന്ധ മേഖലകളും ചേര്‍ന്ന് മൊത്ത ദേശീയ വരുമാനത്തിന് നല്‍കിയ സംഭാവന 55.3 ശതമാനമായിരുന്നു. ഈ മേഖലയില്‍ കൂടിയും കുറഞ്ഞും വളര്‍ച്ച അനുഭവപ്പെട്ടു. എന്നാല്‍ ഈ വളര്‍ച്ചയെ പിന്‍തള്ളുന്ന വളര്‍ച്ചയാണ് വ്യാവസായിക മേഖല(ദ്വിതീയ മേഖല)യും സേവന മേഖല (തൃതീയ മേഖല)യും കാഴ്ചവച്ചത്. ആഗേള തലത്തില്‍ കണ്ടുവരുന്ന രീതിയനുസരിച്ചാണെങ്കില്‍ വ്യവസായ മേഖലയുടെ സംഭാവന 30-35 ശതമാനമായി ഉയരേണ്ടതായിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുക ആഹ്വാനമൊന്നും വ്യാവസായ മേഖലയില്‍ ഒരു വന്‍ മുന്നേറ്റത്തിന് കളമൊരുക്കിയിട്ടില്ല. വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ കഴിഞ്ഞ ഏഴുപതിറ്റാണ്ടു കാലത്തെ വളര്‍ച്ച ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന 15 വരള്‍ച്ചാ വര്‍ഷങ്ങള്‍ വ്യാവസായിക മേഖലയെ ദീര്‍ഘകാലം ഗ്രസിച്ച മുരടിപ്പ്, അയല്‍ രാജ്യങ്ങളുമായുണ്ടായ മൂന്ന് യുദ്ധങ്ങള്‍, ജനസംഖ്യ വിസ്ഫോടനം 1990 - 91 ലെ വിദേശ നാണയ പ്രതിസന്ധി, തുടര്‍ന്ന് കൈക്കൊണ്ട നവലിബറല്‍ നയം അതിന്റെ തിരിച്ചടികളും നന്മകളും ഇതൊക്കെ ചേര്‍ത്തു വയ്ക്കുമ്പോഴും നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന മഹാത്തായൊരു സംസ്‌കാരത്തിന്റെ സ്പന്ദനം അനുഭവിച്ചു കൊണ്ട് നാം വളരുകയാണ് ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്താന്‍..