മുംബൈ: തോല്‍വിയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. 

"വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്. വിജയം നേടുമ്പോള്‍ അതിന്റെ മേൻമ സ്വന്തമാക്കാന്‍ മത്സരമുണ്ടാകും. എന്നാല്‍ പരാജയപ്പെടുമ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടും", ഗഡ്കരി പറഞ്ഞു. 

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പരാജയത്തിനു പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. പുണെ ജില്ലാ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുക്കാനുള്ള പ്രവണത നേതൃത്വം കാണിക്കണം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നിടം വരെ, നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാര്‍ഥത തെളിയിക്കപ്പെടുകയില്ല- ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

content highlights:Leadership should own up failures says nitin gadkari