തിരുവനന്തപുരം: രാജ്യത്ത്‌ ഇന്ധനവില കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 101.75 രൂപയും ഡീസലിന് 94.82 രൂപയുമായി ഉയര്‍ന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 103.52 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് ഇന്ധന വില വര്‍ദ്ധനവ്.

ഇന്ധനവില അടിക്കടി ഉയരുന്നത് അവശ്യസാധനങ്ങളുടെ വിലകൂടുന്നതിന് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Content highlight: Petrol Price hike in kerala