സോന്‍ടാ ഹൗസ് അഭയാര്‍ത്ഥി അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ബിജു ആന്റണി


Zonta House Refuge Association
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സോന്‍ടാ ഹൗസ് അഭയാര്‍ത്ഥി (Zonta House Refuge Association) അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ബിജു ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. 37 വര്‍ഷങ്ങളായി സമൂഹത്തിലെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി അസോസിയേഷന്‍ പെര്‍ത്തിലെ വെല്ലിങ്ടണ്‍ കേന്ദ്രമായി അഭയ കേന്ദ്രവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഓസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും നിയമജ്ഞനും ആയ ബിജു തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മുരിങ്ങുര്‍ സ്വദേശിയാണ്. സോന്‍ടാ ഹൗസ് ചെയര്‍പേഴ്‌സണ്‍ ഗെയില്‍ കട്ടീസ് (ഗ്രാന്‍ഡ് തോട്ടന്‍ പാര്‍ട്ണര്‍), സാറാ ജോസി (കെപിഎംജി ഡയറക്ടര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ഉപസമിതിയില്‍ ആയിരിക്കും ബിജു ആന്റണി പ്രവര്‍ത്തിക്കുക. ഈ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് അഡ്വക്കേറ്റ് ബിജു ആന്റണി. ഭാര്യ എവെലിന്‍ ഡാലിയയും മക്കളായ മരിയ, ക്രിസ്റ്റിന, എസ്‌തേര്‍, കെസിയ എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ പെര്‍ത്തിലെ നോല്ലാംമരായില്‍ താമസിക്കുന്നു

വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented