.
വാഷിങ്ടണ്‍ ഡിസി: റഷ്യയെ ഭീകര രാഷ്ട്രമായി അംഗീകരിക്കണമെന്ന് യുക്രൈന് പ്രസിഡന്റ്. ശനിയാഴ്ച യു.എസ്. സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ നേതൃത്വത്തില്‍ യുക്രൈന് സന്ദര്‍ശിച്ച റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലന്‍സ്കി ഈ ആവശ്യം ഉന്നയിച്ചത്.
അമേരിക്കന്‍ ജനതയും അമേരിക്കയിലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളും യുക്രൈന് നല്കുന്ന പിന്തുണയെ സെലന്‍സ്കി പ്രത്യേകം അഭിനന്ദിച്ചു.
രാജ്യം നേരിടുന്ന പ്രതിസന്ധികളെയും ജനാധിപത്യ മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷണിയെയും അതിജീവിക്കുന്നതിന് അമേരിക്ക നല്കുന്ന സഹായത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രത്യേകം നന്ദിയറിയിച്ചു.
രണ്ടാഴ്ച മുമ്പ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ ഡെമോക്രാറ്റില്‍ ഡലിഗേഷനും യുക്രൈന് സന്ദര്‍ശിച്ചിരുന്നു.
യുക്രൈന് പ്രസിഡന്റ്, സീനിയര്‍ ഉപഭോക്താക്കള്‍ എന്നിവരെ കീവില്‍ സന്ദര്‍ശിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനും കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മെക്കോണല്‍ പറഞ്ഞു. മിച്ച് മെക്കോണലിനു പുറമെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ സൂസന് കൊളിന്‍സ്, ജോണ്‍ ബറാസൊ, ജോണ്‍ കോണല്‍ എന്നിവരും ടീമില്‍ ഉണ്ടായിരുന്നു. യുദ്ധം വിജയിക്കുന്നതുവരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് മിച്ച് മെക്കോണല്‍ ഉറപ്പു നല്കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..