രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ അച്ഛന്‍ കുറ്റക്കാരനെന്ന് ജൂറി


.

ഡാലസ്: 'അമുസ്ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്ത് വെടിവച്ചു കൊലപ്പെടുത്തിയ അച്ഛന്‍ യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി. ഓഗസ്റ്റ് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി പ്രഖ്യാപിച്ചത്. ക്യാപിറ്റല്‍ മര്‍ഡറിന് വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷന്‍ ഇനിയുള്ള ജീവിതം പരോള്‍ പോലും ലഭിക്കാതെ ജയിലില്‍ അടക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയില്‍ വാദിച്ചത് ജൂറി പരിഗണിച്ചില്ല. 2008 ജനുവരി ഒന്നിനായിരുന്നു സംഭവം. ഡിന്നറിനു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യാസര്‍ സെയ്ദ ടാക്‌സി കാറില്‍ വീട്ടില്‍ നിന്നും പെണ്‍കുട്ടികലെ പുറത്തേക്കു കൊണ്ടുപോയത് .ഇര്‍വിങ്ങിന് സമീപമുള്ള ഒരു ഹോട്ടലിനു മുന്‍വശത്തുള്ള പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് കാറിലിരുന്നിരുന്ന അമീനയെ രണ്ടു തവണയും (18), സാറയെ ഏഴു തവണയും (17) വെടിവെച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിലായിരുന്നു. കുട്ടികളുടെ മാതാവ് സാക്ഷി വിസ്താരത്തിനിടയില്‍ നടത്തിയ പ്രസ്താവന കേസില്‍ സുപ്രധാന വഴി തിരിവായിരുന്നു. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. കൊല നടത്തി രക്ഷപെട്ട ഇയ്യാള്‍ 12 വര്‍ഷത്തിനു ശേഷമാണ് പോലീസ് പിടിയിലായത്.

വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ അമീന, സാറ, ഇസ്ലാം എന്നീ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയാതായും ഭാര്യ കോടതിയില്‍ പറഞ്ഞു. യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചുവെന്നാണ് ഭാര്യ പട്രീഷ്യയുടെ പ്രതികരണം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡിഫെന്‍സിവ് അറ്റോര്‍ണി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Yaser Said Convicted of Capital Murder in Deaths of Teen Daughters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented