മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു


-

ടാല്ലഹസി (ഫ്ളോറിഡ): ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി ഫോര്‍ട്ട്ബ്രെയ്ഡന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ജനുവരി 11 ന് ഗംഭീര ആഘോഷപരിപാടികള്‍ നടത്തി. അംഗങ്ങളുടെ കൂട്ടായ്മയോടെ നടത്തിയ അലങ്കാരപരിപാടികള്‍ക്ക് മാറ്റു നല്‍കി. മേരി റോബിന്‍സണ്‍, ലാലി ആല്‍ബര്‍ട്ട് എന്നിവര്‍ കുട്ടികളുമായി ചേര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

മലയാളി അസോസിയേഷനിലെ യുവതലമുറക്കാരായ ഫര്‍സാന്‍ ഷിജു, വിശ്വനാഥ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു അവലോകനം നടത്തി. അംഗങ്ങള്‍ ചേര്‍ന്നു ആലപിച്ച കരോള്‍ ഗാനങ്ങള്‍ പരിപാടികള്‍ക്കു പകിട്ടേകി. ക്രിസ്മസിന്റെ പരമ്പരാഗതമായ സമ്മാനം പങ്കിടല്‍ എല്ലാവരും ചേര്‍ന്നു നന്നായി ആസ്വദിച്ചു. വിവിധയിനം പരിപാടികളും വിജയശ്രീലാളിതര്‍ക്കായുള്ള സമ്മാനദാനവും നടന്നു. യുവതലമുറക്കാരായ ലക്ഷ്മി നാരായണ്‍, ഷില്പ ഷിജു, സ്നേഹഗിരി എന്നിവര്‍ വിധി കര്‍ത്താക്കളായി പ്രവര്‍ത്തിച്ചു. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടും, മലയാളി കുടുംബങ്ങള്‍ ചേര്‍ന്നു നടത്തിയ നൃത്ത ചുവടുകളോടെയും പരിപാടികള്‍ക്ക് സമാപനം കുറിച്ചു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍, ഭാരവാഹികളായ നിദ ഫ്ലെമിയോന്‍, ശീതള്‍ കോട്ടായി, സോണിയ പ്രദീപ്, സുജിത് പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented