
-
കോവെന്ററി കേരള കമ്യൂണിറ്റി ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു. കരോള്‍ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികള്‍ രാത്രി പത്തു മണിവരെ നീണ്ടുനിന്നു. മുഖ്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബ്രഹാം കുര്യന്റെയും മറ്റ് കോര്‍ഡിനേറ്റര്‍മാരായ പോള്‍സണ്‍ മാത്യുവിന്റേയും ലാലു സ്കറിയയുടെയും നേതൃത്വത്തില്‍ രണ്ടുമാസമായി നടന്നു വന്ന പ്രയത്നത്തിന് സമാപനമായി.
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികള്‍ വിവിധ കലാ പരിപാടികളോടെ
ആഘോഷിച്ചു. യേശുദേവന്റെ ജനനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ബിജു യോഹന്നാന്റെ നേറ്റിവിറ്റിയിലൂടെ
സ്റ്റേജില്‍ അരങ്ങേറി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ്, സോളോ സോങ് സ്കിറ്റ്, ക്രിസ്മസ് ഗാനങ്ങള്‍, ഗാനമേള സാന്താക്ലോസിന്റെ സന്ദര്‍ശനം എന്നിവ കൂടി ചേര്‍ന്നപ്പോള്‍ കോവെന്ററി മലയാളികള്‍ക്കു അവിസ്മരണീയ രാവായി മാറുകയായിരുന്നു. റാഫിള്‍ ടിക്കറ്റിലെ വിജയികള്‍ക്ക് വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ നല്കി. അനുഗ്രഹീത ഗായകരായ സ്റ്റീഫന്‍ കുര്യാക്കോസിന്റെയും ഹരീഷ് പാലയുടെയും നേതൃത്വത്തില്‍ സംഗീതവിരുന്ന് അരങ്ങേറി.
വയനാട് പ്രളയ ദുരിത ഭവന നിര്‍മാണ ഫണ്ടിലേക്കുള്ള നൂറു പൗണ്ട് സംഭാവന സി.കെ.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ജൈമോന്‍ മാത്യു ചടങ്ങില്‍ പ്രസിഡന്റ് ജോണ്സണ് പി യോഹന്നാന് കൈമാറി. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ പരിപാടികള്‍ സികെസി സെക്രട്ടറി ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്സന് പി യോഹന്നാന് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ട്രഷറര്‍ ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി. ആഘോഷ പരിപാടികള്‍ക്ക് സികെസി ട്രഷറര്‍ സാജു പള്ളിപ്പാടന്‍, വൈസ് പ്രസിഡന്റ് ജേക്കബ് സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി രാജു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..