
-
ന്യൂജേഴ്സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന് ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍, കോവിഡിന്റെ മഹാമാരിയില്‍ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തന്‍ പ്രതീക്ഷയോടെ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.
വീട് വീടാന്തരം നടത്തി വന്നിരുന്ന ക്രിസ്മസ് കരോള്‍ കോവിഡ് കാലമായതിനാല്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാര്‍ഡടിസ്ഥാനത്തിലാണ് ദേവാലയത്തില്‍ നടത്തപ്പെട്ടത്.
കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ കാരോളിംഗില് പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ ലൈവ് സ്ട്രീമിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.
വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ പല സമയങ്ങളിലായി നടത്തിയ കരോളിംഗില്‍ അമ്പതിലധികം കുടുംബാംഗങ്ങള്‍ വീതം ഓരോ കരോളിംഗിലും പങ്കെടുത്തു.
ഇടവക വികാരി ഫാ.ടോണി പുല്ലുകാട്ടിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് കരോളിംഗ് ആരംഭിച്ചത്. നാം ഇന്ന് നേരിടുന്ന ജീവിത യാതനകളെ പ്രത്യാശയോടും, ആത്മധൈര്യത്തോടും കൂടെ അഭിമുഖീകരിക്കുവാന്‍ ഈ ക്രിസ്മസ്സില്‍ യേശുവിന്റെ ആല്മീയാഗമനം നമ്മെ സഹായിക്കട്ടെയെന്നു ആശംസിച്ചു.
റോയി മാത്യു (സെന്റ് അല്‍ഫോന്‍സാ വാര്‍ഡ്), സുനില്‍ പോള്‍ (സെന്റ് ആന്റണി വാര്‍ഡ്), മാര്ട്ടിന് ജോണ്സന് (സെന്റ് ജോര്‍ജ് വാര്‍ഡ്), ഷൈന്‍ സ്റ്റീഫന്‍ (സെന്റ് ജോസഫ് വാര്‍ഡ്), പിങ്കു കുര്യന് (സെന്റ് ജൂഡ് വാര്‍ഡ്), സെബാസ്റ്റ്യന്‍ ആന്റണി (സെന്റ് മേരിസ് വാര്‍ഡ്), ബിനോയ് സ്രാമ്പിക്കല്‍ (സെന്റ് പോള്‍ വാര്‍ഡ്), ശശി തോട്ടത്തില്‍ (സെന്റ് തെരേസ ഓഫ് കല്‍ക്കത്ത വാര്‍ഡ്), സോനു അഗസ്റ്റിന് (സെന്റ് തോമസ് വാര്‍ഡ്) എന്നിവരാണ് വാര്‍ഡ് പ്രതിനിധികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജസ്റ്റിന് ജോസഫ് - 7327626744
സെബാസ്റ്റ്യന്‍ ആന്റണി - 7326903934
മനോജ് പാട്ടത്തില്‍ - 9084002492
ടോണി മാങ്ങന്‍ - 3477218076
വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..