ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍


-

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഉഴലുന്ന ഭാരതത്തിനായി പ്രാര്‍ത്ഥിക്കാന്‍ 'പ്രേ ഫോര്‍ ഇന്ത്യ' എന്ന പേരില്‍ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് മേയ് 16 ന് തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മിനിസ്ട്രികളെ ഏകോപിപ്പിച്ച് 'ശാലോം വേള്‍ഡ് പ്രയര്‍ ചാനല്‍' ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള ബിഷപ്പുമാരും ധ്യാനഗുരുക്കന്മാരും നിരവധി വൈദികരും വിവിധ സമയങ്ങളില്‍ നേതൃത്വം വഹിക്കും.

മേയ് 16 ഇന്ത്യന്‍ സമയം രാവിലെ 9.30മുതല്‍ (12 AM ET/ 5 AM BST/ 2 PM AEST) 23 രാവിലെ 9.30വരെ രാപ്പകല്‍ ഭേദമില്ലാതെ തുടരുന്ന ദിവ്യകാരുണ്യ ആരാധന SW PRAYER ചാനല്‍ ലോകമെങ്ങുമുള്ള വിശ്വാസി സമൂഹത്തിന് തത്സമയം ലഭ്യമാക്കും. തിരുസഭയ്ക്കും ലോക ജനതയ്ക്കും വേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദിവ്യബലി ഉള്‍പ്പെടെയുള്ള തിരുക്കര്‍മങ്ങള്‍ 24 മണിക്കൂറും തത്സമയം ലഭ്യമാക്കാന്‍ കഴിഞ്ഞ ലോക്ഡൗണ്‍ നാളുകളില്‍ 'ശാലോം വേള്‍ഡ്' ആരംഭിച്ച ചാനലാണ് 'ശാലോം വേള്‍ഡ് പ്രയര്‍'.

ജീസസ് യൂത്ത് ഇന്റന്‍നാഷണല്‍, അനോയിന്റിംഗ് ഫയര്‍ കാത്തലിക് യൂത്ത് മിനിസ്ട്രി (യു.എസ്.എ), കമ്മ്യൂണിറ്റി ഓഫ് ദ റിസന്‍ ലോര്‍ഡ് (ശ്രീലങ്ക), ഇമ്മാനുവല്‍ കമ്മ്യൂണിറ്റി (ഓസ്ട്രേലിയ), കാത്തലിക് ക്രിസ്റ്റ്യന്‍ ഔട്ട്റീച്ച് (കാനഡ), ബിഗ് ഹാര്‍ട്ട് ഹാര്‍വെസ്റ്റ് (യു.എസ്.എ), ഉര്‍സുലൈന്‍ സിസ്റ്റേഴ്സ് (അയര്‍ലന്‍ഡ്), പോര്‍ട്ലിഷ് ചര്‍ച്ച് (അയര്‍ലന്‍ഡ്), ഡല്‍ഹി ക്രുസേഡേഴ്സ്, ജീവന്‍ ജ്യോതി ആശ്രം എന്നിങ്ങനെ നിരവധി മിനിസ്ട്രികള്‍ വിവിധ സമയങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഗോസ്പല്‍ സംഗീതരംഗത്ത് അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയരായ 'MJM 7' ബാന്‍ഡിന്റെ സാന്നിധ്യവുമുണ്ടാകും.

സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ഓസ്ട്രേലിയയിലെ കാന്‍ബറ- ഗുല്‍ബേണ്‍ ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ്, ഹോബാര്‍ട്ട്- ടസ്മാനിയ ആര്‍ച്ച്ബിഷപ്പ് ജൂലിയസ് പോര്‍ട്ടിയസ്, അമേരിക്കയിലെ മിലിട്ടറി ഓര്‍ഡിനറിയേറ്റ് ബിഷപ്പ് നീല്‍ ബക്ഓണ്‍, അമേരിക്കയിലെ ബൈസന്റൈന്‍ ബിഷപ്പ് മിലന്‍ ലാച്ച് എസ്.ജെ, മയാമിയിലെ സെന്റ് അഗസ്റ്റിന്‍ രൂപതാ ബിഷപ്പ് ഫെലിപ്പ് ഡി ജീസസ് എസ്റ്റേവെസ്, ഷംഷബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരുടെ സാന്നിധ്യം ഇതിനകം ഉറപ്പായിട്ടുണ്ട്.

കൂടാതെ ഫാ.ഡൊമിനിക് വാളന്മനാല്‍, ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി, ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഡോ.റോയ് പാലാട്ടി സി.എം.ഐ, ഫാ.ജില്‍റ്റോ ജോര്‍ജ് സി.എം.ഐ എന്നിവര്‍ക്കൊപ്പം ഭാരതത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധി സമര്‍പ്പിത, അത്മായ ശുശ്രൂഷകരുടെയും സാന്നിധ്യമുണ്ടാകും. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നിയന്ത്രണാതീതമാകുകയും രോഗബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാരതസഭയുടെ സേവനങ്ങള്‍ മനസിലാക്കിയിട്ടുള്ള വിദേശ രാജ്യങ്ങളിലെ സഭയും 'പ്രേ ഫോര്‍ ഇന്ത്യ'യില്‍ അണിചേരും.

(വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented