-
കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിംഗ്ടണ്‍ കിരീട ജേതാവുമായ ശ്രീ സെയ്നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്.
'പാഷന്‍ വിസ്റ്റ് മാഗസിനാണ്' ലോസ് ആഞ്ജലസില്‍ നടന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്. വിവിധ തുറകളില്‍ വ്യക്തമുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി എല്ലാ വര്‍ഷവും അവരെ ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ് മാഗസിന്‍ പ്രത്യേകം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ് ദാന ചടങ്ങ്.
ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ശ്രീ സെയ്നി പലപ്പോഴും പരിഹാസ പാത്രമാകേണ്ടിവന്നിട്ടുണ്ട്. പഞ്ചാബില്‍ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പ്രത്യേകം വെബ്സൈറ്റ് ഉണ്ടാക്കി (www.shreesaini.org) ബോധവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിവന്നിരുന്നു. 12-ാം വയസ്സില്‍ മുഖത്ത് കാര്യമായി പൊള്ളലേല്‍ക്കുകയും ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചു പഠനം തുടരുന്നതിനും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടുന്നതിനും ആറു രാജ്യങ്ങളില്‍ 80 സിറ്റികള്‍ സന്ദര്‍ശിച്ച് പ്രസംഗങ്ങള്‍ നടത്തുന്നതിനും ഇവര്‍ക്ക് കഴിഞ്ഞു. 400 ലേഖനങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..