-
ന്യുയോര്‍ക്ക്: ഏഷ്യന്‍ വംശജര്‍ക്ക് എതിരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയപരമായ അക്രമസംഭവങ്ങളെ മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് അപലപിച്ചു. ഭദ്രാസന സേവികസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വേള്‍ഡ് ഡേ ഓഫ് പ്രയര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വര്‍ഗവര്‍ണ്ണ വിവേചനങ്ങള്‍ ഇന്നത്തെ ലോകത്ത് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളാണ്. അതുപോലെ സ്ത്രീ ശാക്തീകരണവും, സ്ത്രീ പുരുഷ സമത്വവും ഇന്നിന്റെ ആവശ്യകതയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദത്തിന് ചെവികൊടുക്കേണ്ട സമയം ആഗതമായെന്നും എല്ലാ അസമത്വങ്ങളും മനുഷ്യജീവിതത്തിന്റെ ഭദ്രതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം കൂടിയായ ബിഷപ്പ് ഡോ.മാര്‍ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.
വേള്‍ഡ് ഡേ പ്രയര്‍ ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയക്ടര്‍ റോസാന്ജലാ ഒലീവിയേറ, യൂഎസ്എ കോര്‍ഡിനേറ്റര്‍ ആന്‍ഡ്രിയ മിസ്കോ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ലീന തോമസ്, ഡോ.ആനി ഫിലിപ്പ്, നിര്‍മ്മല എബ്രഹാം, നീതി പ്രസാദ്, ഭദ്രാസന സെക്രട്ടറി അജു എബ്രഹാം, മുന്‍ ഭദ്രാസന സെക്രട്ടറി മനോജ് ഇടുക്കുള, എന്നിവര്‍ സംസാരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകര്‍ വീക്ഷിച്ച ഈ പ്രോഗ്രാമിന് സേവികാ സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഷിബി വര്‍ഗീസ് സ്വാഗതവും, സെക്രട്ടറി സുമാ ചാക്കോ നന്ദിയും രേഖപ്പെടുത്തി. ട്രഷറാര്‍ നോബി ബൈജു, കൗണ്‍സില്‍ അംഗം ജോളി ബാബു, ഭദ്രാസനത്തിലെ വിവിധ ഇടവകളിലെ സേവികാസംഘം ചുമതലക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..