.
ഡാലസ്: ഡാലസ് ലൗ ഫീല്‍ഡ് വിമാനത്താവളത്തില്‍ നിരവധി റൗണ്ട് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തി. ടിക്കറ്റ് കൗണ്ടറിനു മുമ്പിലായിരുന്നു സംഭവം. 37 വയസുകാരിയായ പോര്‍ട്ടിയ ഒഡുഫുവയാണ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ കാലിന് വെടിവെച്ച് വീഴ്ത്തി. തുടര്‍ന്ന് ഇവരെ പാര്‍ക്ക് ലാന്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡാലസ് ചീഫ് ഓഫ് പോലീസ് എഡി ഗാര്‍സിയ പറഞ്ഞു.
തടസപ്പെട്ട വ്യോമഗതാഗതം മണിക്കൂറുകള്‍ക്കുശേഷം പുനസ്ഥാപിച്ചു. ഡാലസ് സമയം രാവിലെ 11 മണിയോടെയാണ് യുവതി വിമാനത്താവളത്തിലെത്തിയത്. റെസ്റ്റ് റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയശേഷം പുറത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ശേഷമാണ് യുവതി വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവതിയുടെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ആര്‍ക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Woman Shot After Opening Fire Inside Dallas Love Field Airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..