.
സെബാസ്റ്റ്യന്‍ (ഫ്‌ളോറിഡ): അംഗവൈകല്യമുള്ളവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 93-ാം വയസില്‍ മരിച്ച അമ്മയുടെ ശരീരം ഫ്രീസറില്‍ ഒളിപ്പിച്ചുവെച്ച മകളെ പോലീസ് അറസ്റ്റ് ചെയ്തു.
സെബാസ്റ്റിയനില്‍ താമസിക്കുന്ന മിഷേല്‍ ഹോസ്‌കിന്‍സിനെയാണ് (69) ജൂലായ് 8 വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മൃതശരീരം മറച്ചുവെച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 10000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഏപ്രില്‍ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. വെല്‍ഫെയര്‍ ചെക്കിന് വേണ്ടിയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ പോലീസ് എത്തിയത്. അന്വേഷണത്തില്‍ ഇവരുടെ അമ്മയുടെ ശരീരം ചെസ്റ്റ് ഫ്രീസറില്‍ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മാതാവ് വീട്ടില്‍ മരിച്ചു കിടക്കുന്നത് കണ്ടുവെന്നും തുടര്‍ന്ന് വലിയൊരു ചെസ്റ്റ് ഫ്രീസര്‍ വാങ്ങി മൃതദേഹം അവിടെ ഒളിപ്പിക്കുകയായിരുന്നുവെന്നും മകള്‍ വെളിപ്പെടുത്തി.
ഫ്രീസര്‍ വാങ്ങിയതിന് രണ്ടാഴ്ച മുമ്പു തന്നെ മരണം നടന്നിരുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. സ്വാഭാവികമരണമായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..