-
ന്യൂജേഴ്സി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അംഗങ്ങള്‍ 'പരിസ്ഥിതിക്കായി ഒരു ചെടി' എന്ന ആശയത്തില്‍ ചെടി നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
ഡബ്ല്യു.എം.സി. ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ.ഷൈനി രാജു, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിസ്ഥിതി ദിനാചരണത്തില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അംഗങ്ങള്‍ പരിസ്ഥിതിക്കായുള്ള സംരക്ഷണത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെടിനട്ടു കൊണ്ട് പങ്കുചേര്‍ന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.എ.വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള എന്നിവരുള്‍പ്പെടുന്ന ഡബ്ല്യു.എം.സി. ഗ്ലോബല്‍ നേതൃത്വം ലോകമെമ്പാടുമുള്ള എല്ലാ ഡബ്ല്യു.എം.സി. റീജിയന്‍, പ്രൊവിന്‍സുകളിലും പരിസ്ഥിതി ദിനാചരണത്തിനു ആഹ്വാനം ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള ബോധവല്‍ക്കരത്തിനായി ലക്ഷ്യമിട്ടു കൊണ്ട് ഐക്യരാഷ്ര സഭ 1974 ല്‍ തുടക്കം കുറിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും നൂറിലേറെ രാജ്യങ്ങളില്‍ സമഗ്രമായ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
വിവിധയിനം സസ്യാദികള്‍ നട്ടു കൊണ്ട് ഡബ്ല്യു.എം.സി. ന്യൂജേഴ്സി പ്രൊവിന്‍സ് അംഗങ്ങള്‍, ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗവാക്കായതില്‍ ഡബ്ല്യു.എം.സി. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി.സി.മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : ജിനേഷ് തമ്പി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..