വേള്‍ഡ് മലയാളി കൗണ്‍സില്‍ ബൈനിയല്‍ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21 ന് 


.

ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അമേരിക്ക റീജിയന്റെ 13-ാമത് ബൈനിയല്‍ (ദ്വൈവാര്‍ഷിക) കോണ്‍ഫറന്‍സ് മെയ് 21 ന് ന്യൂജേഴ്സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും. ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ അധ്യക്ഷത ചടങ്ങില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സുലാര്‍ വി.വിജയ കുമാര്‍ മുഖ്യാതിഥിയായിരിക്കും. ന്യൂജേഴ്സി സ്റ്റേറ്റ് 18-ാത് ലെജിസ്ലേറ്റീവ് അസംബ്ലി മാന്‍ സ്റ്റെര്‍ലി എസ് സ്റ്റാന്‍ലി മുഖ്യാതിഥിയായിരിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഗോപലപിള്ള, ഗ്ലോബല്‍ ആക്ടങ് ചെയര്‍ പേഴ്‌സണ്‍ ഡോ.വിജയ ലക്ഷ്മി, ഗ്ലോബല്‍ അഡ്മിന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് പി.സി.മാത്യു, ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റോണാ തോമസ്, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബഹ്റൈന്‍ പ്രൊവിന്‍സ് കമ്മിറ്റിക്കുവേണ്ടി രാധാകൃഷ്ണന്‍ തിരുവത്ത്, ജനറല്‍ കണ്‍വീനര്‍ എബ്രഹാം സാമുവേല്‍ തുടങ്ങിയവര്‍ ബൈനിയല്‍ (ദ്വൈവാര്‍ഷിക) കോണ്‍ഫറന്‍സ് ആശംസകള്‍ നേര്‍ന്നു.

മിസ് ഡബ്ല്യുഎംസി അമേരിക്ക ബുട്ടി പേജന്റ് (സൗന്ദര്യ മത്സരം) ആണ് ഇത്തവണത്തെ ദ്വൈവാര്‍ഷികാഘോഷ പരിപാടിയുടെ പ്രധാന ആകര്‍ഷണം. 14 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുക. തുടര്‍ന്ന് മ്യൂസിക്, ഡാന്‍സ് പ്രോഗ്രാമുകളും യൂത്ത് ഡിബേറ്റും നടക്കും. അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. അഡ്രസ്: Sheraton Hotel, 125 Raritan, Center Pkwy, Edison, NJ 08837

ഡോ.അലക്സാണ്ടര്‍ കുര്യനെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുവാനായി തിരഞ്ഞെടുത്തു. ഡബ്ല്യുഎംസി പല്ലാട്ടുമഠം ഭാഷാ മിത്ര അവാര്‍ഡിന് പ്രൊഫ.ജോയി തിരഞ്ഞെടുക്കപ്പെട്ടു. ഋഷി ഇവാനി, അദേവ് ബിനോയി പ്രസിഡന്‍ഷ്യല്‍ (പി.വി.എസ്.എ) അവാര്‍ഡിനും അര്‍ഹരായതായി. റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, മറ്റു വൈസ് പ്രസിഡന്റുമാരായ ജോണ്‍സന്‍ തലച്ചെല്ലൂര്‍, സന്തോഷ് പുനലൂര്‍, മാത്യൂസ് എബ്രഹാം, സെസില്‍ ചെറിയാന്‍, ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള തുടങ്ങിയവരാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ശാന്ത പിള്ളയെ ലൈഫ് ടൈം അച്ചീവ്മെന്റ് നല്‍കി ആദരിക്കുന്നതായിരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇന്നു വൈകുന്നേരം (മെയ് 20) എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ആരംഭിക്കുന്ന പതിമൂന്നാമത് ദ്വൈവാര്‍ഷിക ബൈനിയാല്‍) കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ്), കോ കണ്‍വീനര്‍ മാലിനി നായര്‍ (ഓള്‍ വിമന്‍സ് പ്രൊവിന്‍സറി പ്രസിഡന്റ്) കോ കണ്‍വീനര്‍ ജിനു തര്യന്‍ (നോര്‍ത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ്) എന്നിവര്‍ സംയുക്തമായി അറിയിച്ചു. മെയ് 21 ന് വൈകീട്ടാണ് പ്രധാന പരിപാടികള്‍.

പ്രവേശന ഫീസ് ഒരാള്‍ക്ക് 35 ഡോളറാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. നാലു പേരടങ്ങുന്ന കുടുംബത്തിന് പ്രവേശന ഫീസ് നൂറു ഡോളറായിരിക്കും. സിംഗിള്‍, ഗ്രൂപ്പ് ഇനങ്ങളില്‍ ഡാന്‍സ് മത്സരങ്ങളും ഇന്ത്യന്‍ വെസ്റ്റേണ്‍ ലൈറ്റ് മ്യൂസിക്കും മിഡില്‍ സ്‌കൂള്‍ ഹൈസ്‌കൂള്‍ ലെവല്‍ ഡിബേറ്റും നടക്കും. മ്യൂസിക് ഷോയില്‍ ഗായകന്‍ സിജി ആനന്ദും പിന്നണി ഗായിക രഞ്ജിനി ജോസും പങ്കെടുക്കും.

ആഗോള മലയാളികളുടെ ഒരു ശൃംഖല വളര്‍ത്തിയെടുക്കുക, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, അര്‍ഹരായവരെ ശാക്തീകരിക്കുക, സാമൂഹിക പ്രവര്‍ത്തനം, മികവ് തെളിയിച്ച മലയാളി പ്രവാസികളുടെ ബിസിനസ്സും ബ്രാന്‍ഡും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് ബൈനിയല്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം.

എം.ബി.എ., മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി, മാസ്റ്റര്‍ ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗ്, മാസ്റ്റര്‍ ഓഫ് ഫിലോസഫി തുടങ്ങിയ നിരവധി ഡിഗ്രികളും ഡോ.അലക്‌സ് കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: അജിത. മക്കള്‍: അലിസാ, നതാഷ, എലിജാ.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

അനീഷ് ജെയിംസ് - (856)3181005
ജിനു തര്യന്‍ - 201 757 3390
ഫിലിപ്പ് തോമസ് - 972 522 9646

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍

Content Highlights: wmc, regional conference

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented