വേള്‍ഡ് മലയാളി കൗണ്‍സില്‍, നോര്‍ത്ത് ടെക്സാസ് ഓണം ആഘോഷിച്ചു


.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂഎംസി), നോര്‍ത്ത് ടെക്സാസ് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബര്‍ അഞ്ചിന് രാവിലെ മുതല്‍ ഓണാഘോഷങ്ങള്‍ അരങ്ങേറിയത്.

മുഖ്യാതിഥി രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, റീജിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശാന്താ പിള്ള, പ്രൊവിന്‍സ് പ്രസിഡന്റ് സുകു വര്‍ഗീസ്, ചെയര്‍പേഴ്സണ്‍ ആന്‍സി തലച്ചെല്ലൂര്‍, സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറര്‍ സിറിള്‍ ചെറിയാന്‍ എന്നീ സംഘടനാ ഭാരവാഹികള്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സുകു വര്‍ഗീസ് സ്വാഗതമാശംസിച്ചു. രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ ഓണസന്ദേശം നല്‍കി. വിശ്വമാനവികതയുടേയും, സാഹോദര്യത്തിന്റേയും, സമൃദ്ധിയുടെയും, സമത്വത്തിന്റെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ ഭരണസങ്കല്‍പ്പത്തിന്റെ ഓര്‍മ്മ പുതുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡാലസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയില്‍ അവതരിപ്പിച്ചു.

റിഥം ഓഫ് ഡാലസ്, സോനാ ഇത്താക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തപരിപാടികളും, ജോവാനാ ജോണ്‍, എമ്മാ റോബിന്‍, കൃഷാ സക്കറിയാ എന്നീ വിദ്യാര്‍ഥിനികളുടെ ഗാനാലാപനവും, ഹണി ജിജോയുടെ നേതൃത്വത്തില്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ട തിരുവാതിരക്കളിയും ശ്രദ്ധേയമായി. താലപ്പൊലിയേന്തി മലയാളിമങ്കമാര്‍ മാവേലിമന്നനെ സദസിലേക്ക് വരവേറ്റു. ഓണപ്പൂക്കളവും, ചെണ്ടമേളവും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി.

ഇരുപത്തഞ്ചു വര്‍ഷത്തിലധികമായി ഡബ്ല്യൂഎംസിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ളയേയും, അമേരിക്കാ റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂരിനേയും തങ്ങളുടെ നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് പൊന്നാട അണിയിച്ചു ചടങ്ങില്‍ ആദരിച്ചു.

കേരളത്തനിമയില്‍ തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. മാവേലിക്കൊപ്പം 'സെല്‍ഫി' എടുക്കാനും ഇത്തവണ സംഘാടകര്‍ അവസരമൊരുക്കിയിരുന്നു. സജി കൊട്ടടിയില്‍ മഹാബലിയായി വേഷമണിഞ്ഞു. ജോസഫ് മാത്യു (സിജോ) നന്ദി പ്രകാശനം നടത്തി.

Content Highlights: wmc, onam celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented