-
ന്യൂജേഴ്സി: കോവിഡ് മഹാമാരിയില്‍ നിന്നും രോഗമുക്തി നേടിയ മലയാളി സമൂഹത്തിലെ അംഗങ്ങളുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ചര്‍ച്ച സംഘടിപ്പിക്കുന്നു
ഏപ്രില്‍ 25 ന് വൈകീട്ട് എട്ടു മണിക്ക് സൂം മീറ്റിംഗ് മുഖേനയാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ മലയാളി സമൂഹത്തിലെ ആരോഗ്യമേഖല ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ അനേകര്‍ അടുത്തയിടെ കോവിഡ് രോഗബാധിതരായിരുന്നു. രോഗമുക്തി നേടിയ ചിലരുടെ കോവിഡ് അനുഭവങ്ങളും, രോഗശമനത്തിന് വേണ്ടി ഇവര്‍ കൈകൊണ്ട ശ്രുശൂഷ രീതികളുമാവും വേള്‍ഡ് മലയാളി കൗണ്‍ സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന മീറ്റിങ്ങില്‍ ചര്‍ച്ചയാവുന്നത്.
കോവിഡിനെ നേരിടുന്നതിന് ജനങ്ങളെ, പ്രത്യേകിച്ച് മലയാളിസമൂഹത്തെ ബോധവത്കരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി WMC ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ.ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ.ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കലും അറിയിച്ചു
മീറ്റിംഗ് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :
Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456
വാര്‍ത്ത അയച്ചത് : ജിനേഷ് തമ്പി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..