.
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന് 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തില്‍ ചെയര്മാന് ഹ(ജര്‍മ്മനി), സുനില്‍ ഫ്രാന്‍സിസ് വൈസ് ചെയര്മാന് (ജര്‍മ്മനി), ജോളി പടയാട്ടില്‍ പ്രസിഡന്റ് (ജര്‍മ്മനി), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ് (ജര്‍മ്മനി), ബാബു തോട്ടാപ്പിള്ളി ജനറല്‍ സെക്രട്ടറി (യുകെ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രഷJര്‍ (അയര്‍ലന്‍ഡ്), എന്നിവരാണ് പുതിയ ഭാരവാഹികള്‍.
മാര്‍ച്ച് ആറിന് വൈകീട്ട് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്ന യോഗത്തില്‍ വരണാധികാരിയായ മേഴ്സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യു എംസി യുകെ പ്രൊവിന്‍സ് ട്രഷറര്‍ ടാന്‍സി പാലാട്ടി പ്രാര്‍ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജോളി പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളി നന്ദി പറഞ്ഞു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രൊവിന്‍സ് ഭാരവാഹികളായ ഗ്രിഗറി മേടയില്‍, ജോസ് കുമ്പുള്വേലില്‍, ബാബു ചെമ്പകത്തിനാല്‍, ബിജു സെബാസ്റ്റ്യന്‍, ദീപു ശ്രീധര്‍, സൈബിന് പാലാട്ടി, ഡോ :ജിമ്മി മൊയ്ലാന്, രാജു കുന്നക്കാട്ട്, ഡോ :ഗ്രേഷ്യസ്, ചിന്നു പടയാട്ടില്‍, സാറാമ്മ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഷൈബു ജോസഫ് കട്ടിക്കാട്ട് ഗാനം ആലപിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഡോ :ഇബ്രാഹിം ഹാജിയുടെ അകാല വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഈ വര്‍ഷം ജൂണ്‍ 23,24,25, തിയതികളില്‍ ബഹ്റൈനില്‍ വെച്ചു നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ എല്ലാവരും പങ്കെടുക്കണമെന്ന ആഹ്വാനത്തോടെ യോഗം അവസാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജിയോ ജോസഫ്
Content Highlights: wmc, new memebrs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..