.
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 2022-24 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയര്മാന് സ്ഥാനത്തേക്ക് ഡോ.ശ്രീനാഥ് നായര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള ഗവണ്മെന്റ് ഗ്ലോബല്‍ അഡൈ്വസറൂം, യുകെയിലെ ലിങ്കന് യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ലക്ചറുമാണ്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കെന്റില്‍ നിന്നുള്ള ഡോ.ഗ്രേഷ്യസ് സൈമണ്‍, വൈസ് പ്രസിഡന്റായി നോട്ടിന്‍ഹാമില്‍ നിന്നുള്ള പ്രോബിന് പോള്‍ കോട്ടക്കല്‍, ട്രഷററായി ചെസ്റ്റ്ഫീല്ഡില് നിന്നുള്ള ജിയോ ജോസഫ് വാഴപ്പിള്ളി, യുകെ പ്രൊവിന്‍സ് വിമന്‍സ് ഫോറം കോ കോര്‍ഡിനേറ്ററായി ടാന്‍സി പാലാട്ടി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി വാല്‍സാളില്‍ നിന്നുള്ള സൈബിന് പാലാട്ടി, വൈസ് ചെയര്‍മാനായി കെന്റില്‍ നിന്നുള്ള പോള്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി വുസ്റ്ററില്‍ നിന്നുള്ള വേണു ചാലക്കുടി എന്നവര്‍ തുടരും.
യുകെ പ്രൊവിന്‍സ് ആരംഭിച്ചു രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള സെമിനാറുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സൈബിന് പാലാട്ടി - 07415653749
വാര്‍ത്തയും ഫോട്ടോയും : ജിയോ ജോസഫ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..