-
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റിജീയന്റെ ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡിന് കേരളടൈംസ് ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍ അര്‍ഹനായി. മികച്ച ഗ്രന്ഥകര്‍ത്താവിനുള്ള അവാര്‍ഡിന് ആന്‍ഡ്ര്യൂസ് കുന്നുപറമ്പില്‍, കവിതയ്ക്കുള്ള പുരസ്കാരത്തിന് സോയ നായര്‍, സരോജ വര്‍ഗീസ്, എന്നിവര്‍ അര്‍ഹരായി. നോര്‍ത്ത് അമേരിക്കയില്‍ മലയാള ഭാഷയ്ക്ക് ഇവര്‍ നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന് ഈ നാലുപേര്‍ക്കും അവാര്‍ഡ് നല്കി ആദരിക്കുന്നത്. ഒക്ടോബര്‍ 30ന് (ശനിയാഴ്ച) വൈകുന്നേരം 4 ന് ന്യൂജേഴ്സിയിലെ സോമെര്‍സെറ്റിലുള്ള സീറോ മലബാര്‍ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തില്‍ (ഫെലോഷിപ്പ് ഹാളില്‍ ) വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണിന്റെ സഹകരണത്തോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളപ്പിറവി ആഘോഷപരിപാടിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
അമേരിക്കയില്‍ മലയാള ഭാഷയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഇവര്‍ നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയന് ചെയര്മാന് ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളില്‍, ട്രഷറര്‍ സിസില്‍ ചെറിയാന്, എന്നിവര്‍ പറഞ്ഞു. ട്രൈസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള എഴുത്തുകാരെയാണ് ഇത്തവണ അവാര്‍ഡിന് പരിഗണിച്ചതെന്നും ഡബ്ല്യൂ.എം.സി അമേരിക്ക റീജിയന് ഭാരവാഹികള്‍ അറിയിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് ഗോപാല പിള്ള, വൈസ് പ്രസിഡണ്ട് (ഓര്‍ഗനൈസഷന്‍) പി.സി. മാത്യു, അമേരിക്കന്‍ റീജിയണ്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ചാക്കോ കോയിക്കേലത്ത്, അമേരിക്കന്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ എല്‍ദോ പീറ്റര്‍, ജോണ്സണ് തലച്ചെല്ലൂര്‍, മാത്യു ഏബ്രഹാം, ജോര്‍ജ് കെ. ജോണ്‍, വൈസ് ചെയര്മാന് ഫിലിപ്പ് മാരേട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ശാ ന്ത പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..