താങ്ക്‌സ് ഗിവിങ് ഡിന്നറിനോടൊപ്പം ഗ്രാജുവേറ്റുകളെ ആദരിച്ച് ഡബ്ല്യ.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ്


1 min read
Read later
Print
Share

-

ഹൂസ്റ്റണ്‍: വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളൊരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂ.എം.സി) ഹൂസ്റ്റണ്‍ പ്രൊവിന്‍സ് താങ്ക്‌സ് ഗിവിങ് ഡിന്നറും ഗ്രാജുവേറ്റുകളെ ആദരിക്കലും നടത്തി.

നവംബര്‍ 27 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് ദേശി റസ്റ്റോറന്റില്‍ വച്ച് നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

ഡബ്ല്യു.എം.സി കുടുംബാംഗങ്ങളുടെ ഈ ഒത്തുചേരല്‍ സംഘടനയുടെ ശക്തമായ പ്രയാണത്തിന് കൂടുതല്‍ ശക്തിയും കരുത്തും വിളിച്ചോതുന്നതായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ജനറല്‍ സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍ അംഗങ്ങളെ സ്വാഗതം ചെയ്തു സംസാരിച്ചു. തുടര്‍ന്നു പ്രസിഡന്റ് ജോമോന്‍ ഇടയാടി മുഖ്യപ്രഭാഷണം നടത്തി. റീജിയണല്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, വൈസ് ചെയര്‍മാന്‍ സന്തോഷ് ഐപ്പ്, വൈസ് പ്രസിഡന്റ്മാരായ തോമസ് മാമ്മന്‍, സജി പുളിമൂട്ടില്‍, സ്റ്റുഡന്റസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീബ റോയ്, ജോയിന്റ് ട്രഷറര്‍ മാത്യു പന്നപ്പാറ, ജോയിന്റ് സെക്രട്ടറി ജോഷി മാത്യു, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ ആല്‍വിന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

2021 ല്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ച 7 ഗ്രാജുവേറ്റുകളെ കമ്മിറ്റി അംഗങ്ങള്‍ മൊമെന്റോ നല്‍കി ആദരിച്ചു. പുതിയ ഗ്രാഡുവേറ്റുകള്‍ അവരുടെ ജീവിത്തിലെ മിഷനും വിഷനും കുടുംബാംഗങ്ങളുമായി പങ്കു വച്ചത് വരും തലമുറയ്ക്ക് വളരെ പ്രചോദനം ഉളവാക്കുന്നതായിരുന്നു.

ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ പരിപാടിയില്‍ വിജയപ്രദമാക്കാന്‍ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന താങ്ക്‌സ്ഗിവിങ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Inter Parish Sports Fest

1 min

സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റ് ഓഗസ്റ്റ് 5,6,7 തീയതികളില്‍

Jul 12, 2022


kranthi sammelanam, Ireland

1 min

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

Mar 29, 2022


AWARD

1 min

സിന്ധു നായര്‍ കൈരളി യൂഎസ്എ കവിത പുരസ്‌കാരത്തിനര്‍ഹയായി

Feb 9, 2022


Most Commented