
-
ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന് ഈ വരുന്ന ഇരുപത്തിയാറിന് (ചൊവ്വാഴ്ച) വൈകിട്ട് അമേരിക്കന്‍ സെന്‍ട്രല്‍ സമയം 7:00 പി.എം. ന് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷവും പുതുതായി രൂപം കൊടുത്ത നോര്‍ത്ത് ജേഴ്സി പ്രൊവിന്‍സ് ഉദ്ഘാടനവും നടത്തപ്പെടും.
മുന്‍ എം.പിയും കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി ചെയര്‍മാനുമായ ജോസ്. കെ. മാണി മുഖ്യാതിഥി ആയി പങ്കെടുത്ത് ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. മനോരമ ന്യൂസ് മേക്കര്‍ 2020 ഫൈനലിസ്റ്റില്‍ നിറഞ്ഞു നില്ക്കുന്ന ജോസ് കെ. മാണിയുടെ നിറ സാന്നിധ്യം ചടങ്ങിന് ആകര്ഷകമേകും.
വിശിഷ്ടാതിഥി മുന്‍ ഡി. ജി. പി. ജേക്കബ് പുന്നൂസ് മുഖ്യ പ്രസംഗം നടത്തും. പരിപാടികള്‍ക്ക് കൊഴുപ്പേകുവാന്‍ ഫ്ലാവെര്‍സ് ടോപ് സിംഗേഴ്സ് റിയാലിറ്റി ഷോയില്‍ ആയിരങ്ങളുടെ മനം കവര്‍ന്ന സഹോദരിമാര്‍ അതിഥി ദിനേശ് നായരും അനന്യ ദിനേശ് നായരും ഒപ്പം ചേരുന്നു. ഒപ്പത്തിനൊപ്പം മറ്റു പാട്ടുകാരോട് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മത്സരിച്ചുകൊണ്ടു പതിനായിരക്കണക്കിന് ആരാധകരെ നേടിയ ഈ കൊച്ചു മിടുക്കികള്‍ പരിപാടി മാധുര്യമേറിയതാക്കും.
ചെയര്മാന് സ്റ്റാന്‍ലി തോമസ്, പ്രസിഡന്റ് ജിനു തര്യന്, ജനറല്‍ സെക്രട്ടറി നിഖില്‍ മാണി, ട്രഷറര്‍ അല്ലന് ഫിലിപ്പ്, വൈസ് ചെയര്മാന് ബിബിന്‍ മൈക്കിള്‍, അഡൈ്വസറി ചെയര്മാന് രഘുനാഥ് അയ്യര്‍, ടിറ്റോ വര്‍ഗീസ് യൂത്ത് ഫോറം പ്രസിഡന്റ്, രഞ്ജു തങ്കപ്പന് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്, സുമേഷ് സുരേന്ദ്രന്, ആന്റണി ജോസഫ്, ഷൈബു, അരുണ്‍ ചെമ്പരത്തി, മാത്യു ഈപ്പന്, ഷെല്ലി ജോസ്, അലക്സ് ഡാനിയേല്‍, റിമി കുരിയന്‍, രാജീവ് ജോര്‍ജ്, ജേക്കബ് തോമസ്, മുതലായവര്‍ സത്യപ്രതിജ്ഞ ചൊല്ലി പ്രോവിന്സിന്റെ ചുമതല ഏറ്റെടുക്കും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകള്‍ ഒന്നൊന്നായി രൂപപ്പെടുമ്പോള്‍ ലോകത്തിലെ തന്നെ മലയാളികളുടെ ഏറ്റവും വലിയ നെറ്റ്വര്‍ക്ക് സംഘാടനയുടെ നെറ്റിലെ ഒരു കണ്ണി കൂടി നെയ്തെടുത്തതായി കണക്കാക്കാമെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവരും അനുമോദനം അര്‍ഹിക്കുന്നു എന്നും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (ഓര്‍ഗ്) പി.സി.മാത്യു പറഞ്ഞു.
റീജിയന് ചെയര്മാന് ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പിയാര്, ജനറല്‍ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയര്മാന് ഫിലിപ്പ് മരേട്ട്, ശാന്താ പിള്ളൈ, എല്‍ദോ പീറ്റര്‍, സെസില്‍ ചെറിയാന്, ജോണ്സണ് തലച്ചെല്ലൂര്‍, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂര്‍, ശോശാമ്മ ആന്‍ഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി, ചാക്കോ കോയിക്കലേത്, ഗാരി നായര്‍, മുതലായ റീജിയന് നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.
എ വണ്‍ ടിവി ചാനല്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതോടൊപ്പം ഫേസ്ബുക്കിലും യു ടൂബിലും തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കുമെന്ന് എ വണ്‍ ടി വി ഉടമ കൂടി ആയ ഫിലിപ്പ് മാരേട്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അനില്‍ അഗസ്റ്റിന് എന്നിവര്‍ അറിയിച്ചു.
ഗ്ലോബല്‍ ചെയര്മാന് ഡോ.പി.എ. ഇബ്രാഹിം, ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, അഡ്മിന് വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി ഗ്ലോബല്‍ വൈസ് ചെയര്മാന് ഡോക്ടര്‍ വിജയലക്ഷ്മി, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, ട്രഷറര്‍ അറമ്പന്‍കുടി, അസോസിയേറ്റ് സെക്രട്ടറി മുതലായവര്‍ പരിപാടികളുടെ വിജയത്തിനായി ആശംസകള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..