ഡബ്ല്യു.എം.സി. അമേരിക്ക റീജിയന്‍ പ്രവര്‍ത്തനം അഭിനന്ദാര്‍ഹം: മേജര്‍ രവി


-

ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ജനുവരി 9 ശനിയാഴ്ച രാവിലെ 'രാഗ പൗര്‍ണമി' എന്ന പേരില്‍ കേരളത്തിലെ കലാകാരന്മാരെ സഹായിക്കുവാന്‍ കാട്ടിയ സന്മനസ്സിനു അനുമോദനങ്ങള്‍ നേരുകയും ഒപ്പം ഇത്തരം മാനുഷീക പരിഗണനയോടെ നയിക്കുന്ന നേതൃത്വമാണ് വേള്‍ഡ് മലയാളി കൗണ്‍സിലിനെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്ത സംഘടനയായി നിലനിര്‍ത്തുകയും ചെയ്യുന്നതെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മേജര്‍ രവി എടുത്തു പറഞ്ഞു.

ഫാ.ജേക്കബ് ക്രിസ്ടി, സ്വാമി സിദ്ധാനന്ദ ആചാര്യ എന്നീ വിശിഷ്ടാതിഥികള്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്ദേശങ്ങള്‍ നല്‍കി സദസിനെ പ്രബുദ്ധരാക്കി. സന്തോഷവും സൗഖ്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം നമുക്ക് ലഭിക്കട്ടെ അന്ന് ഫാദര്‍ ആശംസിച്ചു. 'കാണുന്നതും ഒന്ന് കേള്‍ക്കുന്നതും ഒന്ന് കരുണാമയനായ ദൈവവും ഒന്ന്' ഇതാണ് നമുക്ക് വേണ്ടതെന്നു സ്വാമിജി ഈശ്വരഗാനത്തില്‍ നിന്നും എടുത്തു പറഞ്ഞു കൊണ്ട് പ്രസംഗിച്ചു.

വിശിഷ്ടാതിഥി ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ അഡ്വക്കേറ്റ് രാജീവ് രാജധാനി ആശംസകള്‍ നേര്‍ന്നതോടൊപ്പം പ്രകൃതി സംരക്ഷണത്തിനായും സാധുക്കളെ സഹായിക്കുവാനും അമേരിക്കയില്‍ ഇരുന്നുകൊണ്ട് ഫിലിപ്പ് തോമസും, സുധീര്‍ നമ്പ്യാരും, പിന്റോ കണ്ണമ്പള്ളിയും ഒക്കെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര അനുമോദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍ അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടീഷ് കൊളംബിയ മുതല്‍ ടെക്‌സസ് വരെയുള്ള വിവിധ പ്രൊവിന്‍സ് ഭാരവാഹികളെയും അംഗങ്ങളെയും അനുമോദിച്ചതോടൊപ്പം അമേരിക്ക റീജിയന്റെ വളര്‍ച്ചയില്‍ അദ്ദേഹം അതിന് മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്ന ഏവരോടും താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. തുടര്‍ന്നും ഏവരുടെയും സഹകരണം നമ്പ്യാര്‍ അഭ്യര്ത്ഥിച്ചു.

ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി വിശിഷ്ടാതിഥികളോടൊപ്പം ഗ്ലോബല്‍, റീജിയന്‍, പ്രൊവിന്‍സ് നേതാക്കളെയും കലാകാരന്മാരെയും പങ്കെടുക്കുന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്ക റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹികളെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല. മേജര്‍ രവി, ഫാദര്‍ ക്രിസ്റ്റി, സ്വാമി സിദ്ധാനന്ദ, ഡോ. രാജീവ് രാജധാനി മുതലായ വിശിഷ്ടാതിഥികളെയും രാഗ പൗര്‍ണമികലാ സമിതിയെയും ലഭിച്ചതില്‍ റീജിയനുവേണ്ടി അതിയായ സന്തോഷം അറിയിച്ചു.

അമേരിക്ക റീജിയന്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അനില്‍ അഗസ്റ്റിന്‍ (ജോര്‍ജിയ) വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി ഒപ്പം കലാകാരന്‍മാരെ അനുമോദിക്കുകയും ചെയ്തു. റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍ പരിപാടികള്‍ തുടക്കം മുതല്‍ മനോഹരമായി മാനേജ് ചെയ്തു. കൂടാതെ നാട്ടില്‍ നിന്നും കലാകാരന്മാരെ സഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു എന്നും പറഞ്ഞു.

റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, അഡൈ്വസറി ചെയര്‍ ചാക്കോ കോയിക്കലേത്ത്, റീജിയന്‍ വൈസ് ചെയര്‍സ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള മുതലായവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തുകയും റീജിയന്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാരുടെയും പിന്റോ കണ്ണമ്പള്ളിയുടെ സുധീരമായ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.

അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, സെസില്‍ ചെറിയാന്‍ (റീജിയന്‍ ട്രഷറര്‍), ശോശാമ്മ ആന്‍ഡ്രൂസ് റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍, ആലിസ് മഞ്ചേരി വിമന്‍സ് ഫോറം സെക്ക്രട്ടറി,, മേരി ഫിലിപ്പ് റീജിയന്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റ്, ഉഷ ജോര്‍ജ് റീജിയന്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍, ലീലാമ്മ അപ്പുക്കുട്ടന്‍, ബെഡ്സിലി എബി, സന്തോഷ് പുനലൂര്‍ റീജിയന്‍ വൈസ് പ്രസിഡന്റ്, മാത്യൂസ് എബ്രഹാം, മുതലായവരും വിവിധ പ്രൊവിന്‍സ് പ്രതിനിധികളും പരിപാടികളില്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.

അജയകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള കലാകാരന്മാര്‍ സ്റ്റേജ് തകര്‍ത്തു പരിപാടികള്‍ മനോഹരമാക്കി. മാധുര്യമേറും ഗാനങ്ങള്‍, കുടുകുടെ ചിരിപ്പിക്കുന്ന മിമിക്രിയും, എല്ലാം തന്നെ അടിപൊളി ആയി.

ബെഞ്ചമിന്‍ തോമസ്, മാത്യു തോമസ്, മാത്യു മുണ്ടക്കല്‍, റോയ് മാത്യു, ജോമോന്‍ ഇടയാടി, ആന്‍ ലൂക്കോസ് (ചിക്കാഗോ), ജാക്‌സണ്‍ ജോയ് (വാന്‍ കോവര്‍), ആലിസ് മഞ്ചേരി (ഫ്‌ലോറിഡ), ശോശാമ്മ അന്‍ഡ്രൂസ്, ആന്‍സി തലച്ചെല്ലൂര്‍, അലക്‌സ് അലക്സാണ്ടര്‍, സുകു വര്‍ഗീസ്, മറ്റു പ്രൊവിന്‍സ് നേതാക്കളായ മാലിനി നായര്‍ (ന്യൂ ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ്), ജേക്കബ് തോമസ് (ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റ്), ബിജോയ് വടക്കൂട്ട് (കാലിഫോര്‍ണിയ പ്രൊവിന്‍സ് പ്രസിഡന്റ്), സോണി കണ്ണോട്ടുതറ (ഫ്‌ലോറിഡ പ്രൊവിന്‍സ് പ്രസിഡന്റ്), പുന്നൂസ് തോമസ് (ഒക്ലഹോമ പ്രൊവിന്‍സ് പ്രസിഡന്റ്), ബിജു കൂടത്തില്‍ (ടോറോണ്ടോ പ്രൊവിന്‍സ് പ്രസിഡന്റ്), ജോസ് കുരിയന്‍ (ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സ് പ്രസിഡന്റ്), ജോമോന്‍ ഇടയാടി (ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ്), സുകു വര്ഗീസ് (നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് പ്രസിഡന്റ്), വര്ഗീസ് കെ വര്ഗീസ് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് പ്രസിഡന്റ്), അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി പ്രസിഡന്റ്), മുതലായവരും പ്രൊവിന്‍സ് ചെയര്‍മാന്‍ മാരായ മാത്യുക്കുട്ടി ആലുംപറമ്പില്‍, അലക്‌സ് അലക്‌സാണ്ടര്‍, സാം മാത്യു, മാത്യു വന്താന്‍, സോമോന്‍ സക്കറിയ, മാത്യു തോമസ്, സാബു തലപ്പാല, ഡോ. എലിസബത്ത് മാമന്‍ പ്രസാദ്, സോദരന്‍ (കാലിഫോര്‍ണിയ), മാത്യു തോമസ് (ഫ്‌ലോറിഡ), അലക്‌സ് അലക്‌സാണ്ടര്‍ (ഡാളസ്), പോള്‍ മത്തായി (സൗത്ത് ജേഴ്‌സി), സഖറിയ കരുവേലി (ന്യൂ യോര്‍ക്ക്), തമ്പി മാത്യു (അഡൈ്വസറി ചെയര്‍മാന്‍, ഷിക്കാഗോ) മറ്റു പലരും പരിപാടികള്‍ ആസ്വദിച്ചു എന്നുള്ള അഭിപ്രായങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ അറിയിച്ചു.

ഫിലിപ്പ് മാരേട്ട് (എ വണ്‍ ടി. വി.) പരിപാടി മനോഹരമായി ബ്രോഡ് കാസ്റ്റ് ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ഇബ്രാഹിം ഹാജി, വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ.വിജയ ലക്ഷ്മി, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്രിഗറി മേടയില്‍, തോമസ് അറമ്പന്‍കുടി മുതലായവര്‍ പരിപാടികള്‍ ഭംഗിയായതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented