
-
ഹ്യൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പന്ത്രണ്ടാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ വെച്ചു നടന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്ചെ ഹോക്ക് കമ്മിറ്റി ചെയര്മാന് ഹരി നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രജനീഷ്തി ബാബു തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു. സെക്രട്ടറി വര്‍ഗീസ് പി. എബ്രഹാം കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം നല്കിയ പിന്തുണക്ക് ജെയിംസ് കൂടല്‍ നന്ദി പറഞ്ഞു.
ചെയര്‍മാനായി ഹരിനമ്പൂതി (റിയോ ഗാര്ഡന് വാലി) യേയും പ്രസിഡന്റായി തങ്കം അരവിന്ദ് (ന്യൂജേഴ്സി)നെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ കോശി ഒ തോമസ് ന്യൂയോര്‍ക്ക് (വൈസ് ചെയര്മാന്) ഡോ.സോഫി വില്‍സണ്‍ ന്യൂജേഴ്സി (വൈസ് ചെയര്‍), ജേക്കബ് കുടശ്ശനാട് ഹ്യൂസ്റ്റണ്‍ (വൈസ് പ്രസിഡന്റ് - അഡ്മിന്), വിദ്യാ കിഷോര്‍ ന്യൂജേഴ്സി (വൈസ് പ്രസിഡന്റ് -ഓര്ഗനൈസേഷന്), ശാലു പൊന്നൂസ് പെന്‍സില്‍വാനിയ (വൈസ് പ്രസിഡന്റ് -പ്രൊജക്റ്റ്), ബിജു ചാക്കോ ന്യൂ യോര്‍ക്ക് (ജനറല്‍ സെക്രട്ടറി), അനില്‍ കൃഷ്ണന്‍കുട്ടി വാഷിംഗ്ടണ്‍ (ജോയിന്റ് സെക്രട്ടറി), തോമസ് ചെല്ലത് ഡാലസ് (ട്രഷറര്‍), സിസില്‍ ജോയി പഴയമ്പള്ളില് ന്യൂയോര്‍ക്ക് (ജോയിന്റ് ട്രഷറര്‍), ഡോ.നിഷ പിള്ള ന്യൂയോര്‍ക്ക് (വുമണ്‍ ഫോറം പ്രസിഡന്റ്), മില്ലി ഫിലിപ്പ് പെന്‍സില്‍വാനിയ (വുമണ്‍ ഫോറം സെക്രട്ടറി), ജോര്‍ജ്ജ് ഈപ്പന് ഹ്യൂസ്റ്റണ്‍ (ബിസിനസ് ഫോറം പ്രസിഡന്റ്), ജിമ്മി സ്കറിയ ന്യൂയോര്‍ക്ക് (യൂത്ത് ഫോറം സെക്രട്ടറി), സാബു കുര്യന് ഡാലസ് (മീഡിയ ഫോറം ചെയര്മാന്), ബൈജുലാല്‍ ഗോപിനാഥന് ന്യൂജേഴ്സി (മീഡിയ ഫോറം സെക്രട്ടറി), മേരി ഫിലിപ്പ് ന്യൂ യോര്‍ക്ക് (ഹെല്‍ത്ത് ഫോറം ചെയര്‍), ലക്ഷ്മി പീറ്റര്‍ ഹ്യൂസ്റ്റണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശകസമിതി ചെയര്‍മാനായി തോമസ് മാത്യു മെരിലാന്ഡ്നെയും അംഗങ്ങളായി ജയിംസ് കൂടല്‍ ഹ്യൂസ്റ്റണ്‍, വര്‍ഗീസ് തെക്കേകര ന്യൂയോര്‍ക്ക് എന്നിവരെയും തിരഞ്ഞെടുത്തു.
ഗോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ ചെയര്മാന് ഡോ.എ.വി.അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി സി യു മത്തായി, വൈസ് പ്രസിഡന്റുമാരായ ടി പി വിജയന്, എസ്.കെ.ചെറിയാന് എന്നിവര്‍ അനോമോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..