-
വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ജേഴ്സി പ്രൊവിന്‍സിന്റെ ഉദ്ഘാടനം പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എം.പി ആന്റോ ആന്റണി നിര്‍വഹിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള വിളക്ക് കൊളുത്തി പരിപാടികള്‍ ആരംഭിച്ചു. സൗത്ത് ജേഴ്സി പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ കാളിയങ്കര സൗത്ത് ജേഴ്സി ഉദ്ഘാടനത്തില്‍ സന്നിഹിതരായവരെ സ്വാഗതം ചെയ്തു.
സൗത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് അനീഷ് ജെയിംസ് അധ്യക്ഷ പ്രസംഗത്തില്‍ പ്രൊവിന്‍സിന്റെ വരുംകാല പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളായിരിക്കും നടപ്പാക്കുന്നതെന്നും നിര്‍ധനരായ മലയാളികള്‍ക്ക് എന്നും സൗത്ത് ജേഴ്സി പ്രൊവിന്‍സ് ഒരു കൈത്താങ്ങാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ച എം.പി സൗത്ത് ജേഴ്സി പ്രൊവിന്‍സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൗത്ത് ജേഴ്സി പ്രൊവിന്‍സിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സൗത്ത് ജേഴ്സി പ്രൊവിന്‍സിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച അമേരിക്ക റീജിയന്‍ ഭാരവാഹികളായ സുധീര്‍ നമ്പ്യാര്‍, പിന്റോ കണ്ണമ്പള്ളില്‍, ഫിലിപ്പ് മാരേട് എന്നിവരെ അഭിനന്ദിക്കുകയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗത്ത് ജേഴ്സി പ്രൊവിന്‍സിനു പൂര്‍ണ പിന്തുണയും ആശംസകളും അറിയിച്ചു.
ഡബ്ല്യു എം സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍ സൗത്ത് ജേഴ്സി പ്രൊവിന്‍സ് ഭാരവാഹികളെ പരിചയപ്പെടുത്തിയതിനെത്തുടര്‍ന്ന് അമേരിക്ക റീജിയന്‍ അഡൈ്വസറി റീജിയന്‍ ചെയര്‍മാന് ചാക്കോ കോയിക്കലേത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭാരവാഹികളായ വിപിന്‍ കര്‍ത്താ (ചെയര്‍മാന്‍), അനീഷ് ജെയിംസ് (പ്രസിഡന്റ്), മനോജ് പുരുഷോത്തമന്‍ (വൈസ് ചെയര്‍മാന്‍), ജോണി കുന്നുംപുറം (വൈസ് പ്രസിഡന്റ്), ജെയ്‌സണ്‍ കാളിയങ്കര (ജനറല്‍ സെക്രട്ടറി), ജോണ്‍ സാംപ്‌സണ്‍ (ട്രഷറര്‍), ഗാരി നായര്‍ (പൊളിറ്റിക്കല്‍ സിവിക് ഫോറം (പ്രസിഡന്റ്), ഫിലിപ്പ് തോമസ് (പൊളിറ്റിക്കല്‍ സിവിക് ഫോറം സെക്രട്ടറി), സിന്ധു സാംപ്‌സണ്‍ (വനിതാ ഫോറം സെക്രട്ടറി), നിക്ക് സാംസണ്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ജിയ ജെയ്‌സണ്‍ (യൂത്ത് ഫോറം സെക്രട്ടറി), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി എബ്രഹാം എന്നിവര്‍ സത്യാപ്രതിജ്ഞ ചെയ്തു.
അമേരിക്ക റീജിയന്‍ പ്രസിഡന്റ്, സുധീര്‍ നമ്പ്യാര്‍, അമേരിക്ക റീജിയന്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളില്‍, അമേരിക്ക റീജിയന്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍ എല്‍ദോ പീറ്റര്‍, അമേരിക്ക റീജിയന്‍ ട്രഷറര്‍ സിസില്‍ ചെറിയാന്‍ ഡബ്ല്യു.എം.സി.ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു, ഡബ്ല്യു.എം.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ണാര ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ.വിജയലക്ഷ്മി, ഡബ്ല്യു.എം.സി. ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ്, ജര്‍മ്മനി പ്രൊവിന്‍സ് നിന്നും ജോസ് കുമ്പിളുവേലി, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ റോയ് മാത്യു, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോമോന്‍ ഇടയാടിയില്‍, ഫ്‌ളോറിഡ പ്രൊവിന്‍സ് പ്രസിഡന്റ് സോണി കണ്ണോട്ടുതറ, അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം സെക്രട്ടറി ആലിസ് മാഞ്ചേരി, ഷിക്കാഗോ പ്രൊവിന്‍സ് പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, ഷിക്കാഗോ പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് മെംബര്‍ മാത്തുക്കുട്ടി ആലുംപറമ്പന്‍, ഒക്ലഹോമ പ്രൊവിന്‍സ് ചെയര്‍മാന്‍ പുന്നൂസ് തോമസ്, വര്‍ഗീസ് കെ വര്‍ഗീസ്, അറ്റ്‌ലാന്റ പ്രൊവിന്‍സില്‍ നിന്ന് അനില്‍ അഗസ്റ്റിന്‍, അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ്, ന്യൂയോര്‍ക്ക് പ്രൊവിന്‍സില്‍ നിന്ന് ഉഷ ജോര്‍ജ് എന്നിവര്‍ സൗത്ത് ജേഴ്സി പ്രൊവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഉമാദിനേശിന്റെ ശ്രവ്യസുന്ദരമായ ഗാനങ്ങളും, ജിയാ ജെയ്‌സണ്‍, സ്മിന മഹേഷ് എന്നിവരുടെ നൃത്ത്വവും ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേക ആകര്‍ഷണങ്ങളായിരുന്നു. സൗത്ത് ജേഴ്സി പ്രൊവിന്‍സ് സെക്രട്ടറി ജെയ്‌സണ്‍ കാളിയങ്കര പരിപാടിയില്‍ എംസി ആയിരുന്നു. സൗത്ത് ജേഴ്സി പ്രൊവിന്‍സ് ട്രഷറര്‍ ജോണ്‍ സാംസണ്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..