അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ കൊല്ലപ്പെട്ടു


.

ടെന്നിസ്സി: അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് (23) ഒക്ടോബര്‍ 11 ന് നാഷ് വില്ലില്‍ ഉണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു.

ചെറോക്കി ജീപ്പ് റോഡില്‍ നിന്നും തെന്നിപ്പോയി ട്രാക്ടര്‍ ട്രെയ്‌ലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്റര്‍ സ്റ്റേറ്റ് 24 ല്‍ വൈകീട്ട് 4 മണിയോടെയായിരുന്നു അപകടമെന്ന് ടെന്നിസ്സി ഹൈവേ പെട്രോള്‍ മാരിയോണ്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വില്ലി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും സംഭവസ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. വാഹനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ള മള്‍ട്ടി സിസ്റ്റം ട്രോമയാണ് മരണത്തിന് കാരണമെന്ന് മെഡിക്കല്‍ എക്‌സാമിനറും പറഞ്ഞു. ടെന്നിസ്സി ഹൈവേ പെട്രോള്‍ സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുന്നു.

അമേരിക്കന്‍ ഐഡല്‍ കുടുംബത്തിലെ അംഗമായിരുന്ന വില്ലി സ്‌പെന്‍സറുടെ അകാല വിയോഗത്തില്‍ ടീമംഗങ്ങള്‍ അനുശോചനം അറിയിച്ചു. വളരെ ടാലന്റഡ് ആയിട്ടുള്ള ഭാവി വാഗ്ദാനമായിരുന്നു വില്യമെന്നും സന്ദേശത്തില്‍ പറയുന്നു.

ഇരുപത്തിമൂന്ന് വയസിനുള്ളില്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ വില്യം പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ 2021 ഏപ്രില്‍ മാസം ദി വോയ്‌സ് എന്ന ആല്‍ബവും നിര്‍മ്മിച്ചിരുന്നു. നവംബര്‍ 12 ന് യുകെയില്‍ ആദ്യമായി ലണ്ടന്‍ ട്രിനിറ്റി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ സംഗീത സായാഹ്നം നടത്തുവാനിരിക്കെയാണ് മരണം സംഭവിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Willie Spence, American Idol Season 19 runner-up, dead at 23


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented