.
ഈസ്റ്റ്ലാന്‍ഡ് (ടെക്സാസ്): ടെക്സാസിലെ ഈസ്റ്റ് ലാന്‍ഡ് കൗണ്ടിയില്‍ മാര്‍ച്ച് 17 മുതല്‍ ആളിപ്പടര്‍ന്നിരുന്ന കാട്ടുതീയില്‍പ്പെട്ട് ഡെപ്യൂട്ടി സര്ജന് ബാര്‍ബറ ഫിന്ലേക്കു (51) ദാരുണ അന്ത്യം. ഈസ്റ്റ് ലാന്‍ഡ് കൗണ്ടിക്കു സമീപമുള്ള പ്രദേശങ്ങളിലെ അന്‍പതോളം വീടുകള്‍ പൂര്‍ണമായും കത്തിനശിക്കുകയും നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ഗതാഗത നിയന്ത്രണത്തിനും ആളുകളെ ഒഴിപ്പിച്ചതിനും ശേഷം വീട്ടിലേക്കു തിരിച്ചു പോകുന്നതിനിടയിലാണ് ഡെപ്യൂട്ടിയുടെ കാര്‍ അറിയാതെ അഗ്നി ആളിപടരുന്ന പ്രദേശത്തേക്ക് പ്രവേശിച്ചത്. കനത്ത പുകയും ഇരുട്ടും കാരണം ഇവര്‍ക്കു കൃത്യമായി സ്ഥലം ഏതെന്നു മനസിലാക്കാന്‍ കഴിഞ്ഞില്ല. രാത്രി ഒന്പതുവരെ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അതിനുശേഷം ബന്ധം നഷ്ടപെട്ട ഇവരുടെ സ്വകാര്യ വാഹനം അഗ്നി ഗോളങ്ങള്‍ വിഴുങ്ങിയ നിലയില്‍ അടുത്ത ദിവസം കാണപ്പെടുകയായിരുന്നു.
ഫോര്ട്ട്വര്ത്തില് നിന്നും 90 മൈല്‍ അകലെയുള്ള ഫാം ടു മാര്‍ക്കറ്റ് റോഡിലായിരുന്നു സംഭവം. 2013 ലാണ് ഇവര്‍ ഈസ്റ്റ്ലാന്‍ഡ് കൗണ്ടി ഷെരിഫ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം. ടെക്സാസ് ഗവര്‍ണര്‍, ലാന്‍ഡ് കമ്മീഷണര്‍ എന്നിവര്‍ ഇവരുടെ വിയോഗത്തില്‍ അനുശോചിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
Content Highlights: wild fire, died, Texas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..