-
വാഷിങ്ടണ്‍ ഡിസി: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് ഫെബ്രുവരി മാസം ബഡ്ജറ്റ് അവതരിപ്പിക്കണമെന്നും 2022 വരെയുള്ള ചിലവുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുള്ളതായി വാഷിങ്ടണ്‍ പോസ്റ്റ് ചെയ്തു.
ജനുവരി 20 ന് പ്രസിഡന്റ് ബൈഡന്‍ ചുമതലയേല്‍ക്കേണ്ടതാണെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിലാണ് വൈറ്റ് ഹൗസ്. ബൈഡന്റെ വിജയം തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടുവെന്നു വ്യക്തമായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നതെന്ന് മനസിലാകുന്നില്ല. വൈറ്റ് ഹൗസിലെ തന്നെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചിലര്‍ വാഷിങ്ടണ്‍ പോസ്റ്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനിടയില്‍ ബൈഡന് അധികാരം കൈമാറുന്നതിന് പ്രവര്‍ത്തിച്ചുവരുന്ന ഏജന്‍സിക്ക് ട്രംപിന്റെ അറ്റോര്‍ണി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡിഫന്‍സ് വകുപ്പില്‍ നിന്നും സെക്രട്ടറിയെ മാറ്റിയതിനുശേഷം ട്രപിന്റെ വിശ്വസ്തരെ തിരുകികയറ്റുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് പെന്റഗണ്‍ അപകടസൂചന നല്‍കുന്നു. ട്രംപിന്റെ വാദഗതികള്‍ അംഗീകരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..