.
വാഷിങ്ടണ്‍ ഡിസി: റഷ്യന്‍-യുക്രൈന് യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും അമേരിക്കന്‍ സൈന്യത്തെ യുക്രൈനിലേക്ക് അയക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന് പോളണ്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ ഒരു പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയായിരുന്നു വൈറ്റ് ഹൗസ്.
പോളണ്ടിലെ ജി2എ അരീനിയിലെ 82-ാമത് എയര്‍സോണ്‍ ഡിവിഷന് അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ യുക്രൈനിലെ സ്ത്രീകളും യുവതികളും കുട്ടികളും റഷ്യന്‍ ടാങ്കിന് നേരെ എന്തുചെയ്യുന്നുവെന്നും സാധാരണ യുക്രൈന് ജനത റഷ്യന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഈ പ്രസ്താവനയാണ് ബൈഡന്, സൈന്യത്തെ യുക്രൈനിലേക്ക് അയക്കുമെന്ന ധാരണ പരത്തിയത്.
മാര്‍ച്ച് 25 നായിരുന്നു ബൈഡന് പോളണ്ടിലെ എയര്‍സോണ്‍ ഡിവിഷന് അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നുതന്നെ ഇതിന്റെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.
റഷ്യന്‍ അധിനിവേശത്തിന് മുമ്പുതന്നെ റഷ്യന്‍ യുക്രൈന് തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുകയില്ലെന്ന് ബൈഡന് വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 17 ന് നാറ്റോയെ സംരക്ഷിക്കുന്നതിന് 1,00,000 യു.എസ്.ട്രൂപ്പിനെ യൂറോപ്പിലേക്ക് അയച്ചിരുന്നു. ജനുവരിയില്‍ ഈ സംഖ്യ 80000 ആയിരുന്നു.
റഷ്യ അക്രമണം ശക്തപ്പെടുത്തിയതോടെ കൂടുതല്‍ അമേരിക്കന്‍ സൈന്യത്തെ യൂറോപ്പിലേക്ക് അയക്കാമെന്ന് യു.എസ്. പ്രതിരോധ അധികൃതര്‍ കഴിഞ്ഞാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇതിന് സ്ഥിരീകരണം നല്‍കിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: White House, US troops not going to Ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..