കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന വി ഷാല്‍ ഓവര്‍കം ക്യാമ്പയിന്‍ നൂറു ദിനങ്ങള്‍ പിന്നിട്ടു


-

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ് കാലത്ത് ആരംഭിച്ച വി ഷാല്‍ ഓവര്‍കം എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ നൂറ് ദിനങ്ങള്‍ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കലാകാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. ആതുര ശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഹൃദയഗീതം ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ്.

'ഹൃദയ ഗീതം' സമാനതകളില്ലാത്ത സൗഹൃദത്തിന്റെ സംഗീത സന്ദേശം. ഒരുമയുടെ സന്ദേശം പകര്‍ന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകരായ മലയാളി ഡോക്ടര്‍മാര്‍ ഒന്നുചേര്‍ന്ന് ഒരു സംഗീത പരിപാടിക്കു രൂപം കൊടുക്കുന്നു. ദുര്‍ഘടമായ ജീവിത സന്ധിയിലൂടെ കടന്നു പോകുന്ന ഈ കാല ഘട്ടത്തില്‍, മനുഷ്യ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാന്ത്വനം ഊട്ടി ഉറപ്പിക്കുന്ന ഈ സംഗീതവിരുന്നിന്റെ ആശയം ലണ്ടനില്‍ നിന്നുള്ള ഡോ.സേതു വാര്യരുടേതാണ്. ഡോ.സേതുവും ഡോ.കിഷോര്‍ വാര്യരും ചേര്‍ന്നാണ് ഈ സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്.

ഈ മഹാമാരിയുടെ കാലത്ത് യുകെയിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി സഹപ്രവര്‍ത്തകരെ നഷ്ടപ്പെടുന്നതിന്റെ ദുഃഖത്തിലാണ് ഡോ.സേതുവും സുഹൃത്തുക്കളും. ആ നഷ്ടത്തിലും ദുഃഖത്തിലും കഴിയുന്ന സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുന്നതിനും, അവരോടൊപ്പം കൂടെ എന്നുമുണ്ടാകും എന്ന സന്ദേശം നല്‍കുന്നതിനും വേണ്ടിയാണ് ഈ ലൈവ് സംഗീത വിരുന്ന് 'ഹൃദയഗീതം' അണിയിച്ചൊരുക്കുന്നത്. ഹൃദയഗീതം എന്നു പേരിട്ടിരിക്കുന്ന ഈ ലൈവ് മ്യൂസിക് ഷോ രണ്ടു ഭാഗങ്ങളായാണ് നടക്കുക.

സേതുവാര്യര്‍ക്കൊപ്പം കോഴിക്കോട്ട് നിന്നു ഡോ ഗീത.പി, ഡോ.സംഗീത, ഡോ.രശ്മി സുദേഷ്, ഡോ.പ്രിയ നമ്പ്യാര്‍, മസ്‌ക്കറ്റില്‍ നിന്നു ഡോ.ഷീജ പി.കെ, യു.കെയില്‍ നിന്നു ഡോ.സവിത മേനോന്‍,ഡോ.വാണി ജയറാം, ഡോ.അജിത്ത് കര്‍ത്ത,ഡോക്ടര്‍ സൗമ്യ സാവിത്രി, ഡോ.കിഷോര്‍ വാരിയര്‍, ദുബായില്‍ നിന്നു ഡോ.വിമല്‍ കുമാര്‍, ഡോ.മനോജ് ചന്ദ്രന്‍, ഡോ.റോഷ്‌നി സുധീപ്, തിരുവനന്തപുരത്തു നിന്നു ഡോ.അരുണ്‍ ശങ്കര്‍, കോച്ചിയില്‍ നിന്നു ഡോ.നിഗില്‍ ക്ലീറ്റസ് എന്നിവര്‍ ലൈവിന്റെ ഭാഗമാകും. ഹൃദയ ഗീതം സംഗീത വിരുന്ന് അരങ്ങേറുന്നത് രണ്ടു ദിവസങ്ങളിലായാണ്. ജൂലൈ പതിനൊന്നാം തീയ്യതി ശനിയാഴ്ചയും പത്തൊന്‍പതാം തിയ്യതി ഞായറാഴ്ചയും. യുകെ സമയം ഉച്ചകഴിഞ്ഞു രണ്ടുമണിമുതല്‍ നാലു മണിവരെയാണ് സമയം. ഹൃദയഗീതം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത് ഡോ.സേതുവും കൂടെ ഗായകനായ ഡോ.കിഷോര്‍ വാര്യരും ചേര്‍ന്നായിരിക്കും. വിവിധ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളിലൂടെയുള്ള ഒരു സംഗീത യാത്രയായിരിക്കും 'ഹൃദയഗീതം' ലണ്ടനില്‍ പീഡിയാട്രിക് കണ്‍സള്‍റ്റന്റ് ആയി ജോലി ചെയ്യുന്ന ഡോക്ടര്‍ സേതു വാര്യര്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി സംഗീത രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. 'ഹൃദയ ഗീതം' കോര്‍ഡിനേറ്റ് ചെയ്യുന്നത് റെയ്മോള്‍ നിധിരിയാണ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented