-
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 1,50,000 ജീവനക്കാരെ കൂടി അടിയന്തിരമായി നിയമിക്കണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് രാജ്യത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് മെയ് മാസത്തോടെ ഒന്നരലക്ഷത്തോളം സ്ഥിരം, താത്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നതെന്നും വക്താവ് പറഞ്ഞു.
അമേരിക്കയില്‍ വ്യവസായ വാണിജ്യരംഗത്ത് തൊഴില്‍ നഷ്ടപ്പെട്ട നിരവധിപേര്‍ക്ക് വാള്‍മാര്‍ട്ടില്‍ താത്കാലിക ജോലി നല്കി സംരക്ഷിക്കും. മാത്രമല്ല ഇപ്പോള്‍ മറ്റുസ്ഥലങ്ങളില്‍ ചെറിയവേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് എക്സ്ട്രാ മണി ഉണ്ടാക്കുന്നതിനുള്ള അവസരവും നല്‍കുന്നതാണെന്ന് കമ്പനി വ്യക്തമാക്കി.
യുഎസ്സില്‍ മാത്രമം 1.5 മില്യണ്‍ ജീവനക്കാരാണ് വാള്‍മാര്‍ട്ടിനുള്ളത്. ഇതില്‍ സ്ഥിരം ജീവനക്കാര്‍ക്ക് 300 ഡോളറും താത്കാലിക ജീവനക്കാര്‍ക്ക് 150 ഡോളറും അടിയന്തര ബോണസ്സായി നല്‍കും. ഇതിലേക്ക് 550 മില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..