മാരകപ്രഹരശേഷിയുള്ള തോക്കുകള്‍ രാജ്യവ്യാപകമായി നിരോധിക്കണം:കമലഹാരിസ്


.

ഷിക്കാഗോ: ജൂലായ് 4 ന് ഷിക്കാഗോയിലെ ഹെലന്റ് പാര്‍ക്കില്‍ ഉണ്ടായതുള്‍പ്പെടെയുള്ള മാസ്സ് ഷൂട്ടിംഗ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ ഗണ്‍ സേഫ്റ്റി നിയമങ്ങള്‍ കൊണ്ടുവരികയും രാജ്യവ്യാപകമായി മാരകപ്രഹരശേഷിയുള്ള ആയുധങ്ങളുടെ വില്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലഹാരിസ്.

ജൂലായ് 5 ന് മെക്കോര്‍മിക്ക് പ്ലേസില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിന് അധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലഹാരിസ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. സംഭവത്തെ അവര്‍ അപലപിക്കുകയും ചെയ്തു.

രാജ്യത്ത് വളര്‍ന്ന് വരുന്ന ഗണ്‍വയലന്‍സ് കര്‍ശനമായി നിയന്ത്രിക്കപ്പെടുകയോ പൂര്‍ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ജൂലായ് 4 ന് കുടുംബങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാവരും ഒത്തുചേര്‍ന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടത് ദുഃഖകരമായ ഏഴുപേരുടെ മരണത്തിനിടയാക്കിയ മാസ്സ് ഷൂട്ടിംഗാണ്.

നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മില്‍ തന്നെ നിക്ഷിപ്തമാണ്. ഓരോ മാസ് ഷൂട്ടിംഗിനുശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ ദേഹവിയോഗം മനുഷ്യമനസ്സിനെ മുറിപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഫലപ്രദമായി തോക്ക് നിയന്ത്രണനിയമം ബൈഡന്‍ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. 21 വയസിനുതാഴെയുള്ളവര്‍ തോക്കു വാങ്ങുന്നുവെങ്കില്‍ കര്‍ശന ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്തണമെന്നതു വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: VP Kamala Harris visits Highland Park and Chicago

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented