ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് ക്ലബ് എന്‍.കെ.ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 15-ാമത് എന്‍.കെ.ലൂക്കോസ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 3 ന് രാവിലെ 8.30 ന് അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിയ എല്ലാ ടീമുകളും പങ്കെടുത്ത മാര്‍ച്ച് പാസ്റ്റോട് കൂടി തുടങ്ങി. രാവിലത്തെ വിശിഷ്ടാതിഥികളായ ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജും, എന്‍.കെ ലൂക്കോസിന്റെ ഭാര്യ ഉഷ നടുപ്പറമ്പിലും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി, ബോള്‍ ടോസ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

തുടര്‍ന്ന് കാണികള്‍ ആവേശത്തോടെയും കൈയടിയോടും കൂടി ആസ്വദിച്ച ആദ്യ റൗണ്ട് മത്സരങ്ങള്‍ ഏകദേശം 4 മണിയോട് കൂടി തീര്‍ന്നു. 6 വോളിബോള്‍ കോര്‍ട്ടുകളുള്ള വിശാലമായ സ്‌പോര്‍ട്‌സ് ഫെസിലിറ്റി കാണികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പാര്‍ക്കിങ് ഏരിയ കൂടാതെ 12 ഏക്കറോളം വ്യാപിച്ച് കിടന്നിരുന്ന മൈതാനവും കാണികളുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.

വൈകീട്ട് 4 മണിയോടെ തുടങ്ങിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം ഹൂസ്റ്റണ്‍ ചാലഞ്ചേര്‍സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേര്‍സ്, ഡാലസ്സ് സ്ട്രൈക്കേഴ്സ്, ഫില്ലി സ്റ്റാര്‍സ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ കടന്നു. ആവേശകരമായ സെമി ഫൈനലില്‍ ഹൂസ്റ്റണ്‍ ചലഞ്ചേര്‍സ് ഡാലസ് സ്ട്രൈക്കേഴ്സിനേയും കാലിഫോര്‍ണിയ ബ്ലാസ്റ്റേര്‍സ് ഫില്ലി സ്റ്റാര്‍സിനേയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു.

തുടര്‍ന്ന് നടന്ന വാശിയേറിയ ഫൈനലില്‍ ഹൂസ്റ്റണ്‍ ചലഞ്ചേര്‍സ് ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കാലിഫോര്‍ണിയ ബ്ലാസ്റ്റര്‍സ് 15 - ാമത് തുടര്‍ച്ചയായി രണ്ടാം തവണയും എന്‍.കെ. ലൂക്കോസ് ടൂര്‍ണമെന്റിലെ കിരീടം നിലനിര്‍ത്തി.

തുടര്‍ന്ന് നടന്ന വര്‍ണാഭമായ സമ്മാനദാന ചടങ്ങില്‍ മുഖ്യാഥിതിയായി മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടും, സ്റ്റാഫോര്‍ഡ് സിറ്റി പ്രോടേം മേയര്‍ കെന്‍ മാത്യുവും പങ്കെടുത്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തൊട്ടുള്ള പിന്തുണയും, ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തൊട്ട്, തന്റെ സാന്നിധ്യം കൊണ്ടും മഹനീയമാക്കിയ ഫാ.ജെക്കു സക്കറിയക്ക് ഹ്യൂസ്റ്റണ്‍ ചലഞ്ചേഴ്സ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്‌നിച്ച ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ജോജി ജോസ്, ജനറല്‍ കണ്‍വീനര്‍ വിനോദ് ജോസഫ്, ഫെസിലിറ്റി കോര്‍ഡിനേറ്റര്‍ ജോസി ജേക്കബ്, ഷെറി ജേക്കബ്, ഫുഡ് കോര്‍ഡിനേറ്റര്‍ സജി സൈമണ്‍, പോളച്ചന്‍ കിഴക്കേടന്‍, ഷിബു ജോസഫ്, വോളന്റീയര്‍ കോര്‍ഡിനേറ്റര്‍ ലീന എഡ്വാര്‍ഡ്, എയ്ജി ജോര്‍ജ്, പബ്ലിസിറ്റി ജോജി ജോസഫ്, പ്രോസഷന്‍ - ആന്റണി ചേറു, ഐടി കോര്‍ഡിനേറ്റര്‍ ചാള്‍സ് എഡ്വാര്‍ഡ്, കോര്‍ട്ട് മാനേജ്‌മെന്റ് ജോണ്‍ ജോസഫ്, സെന്‍ അലക്‌സ്, റെയോണ്‍, മിലന്‍, നിഖില്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിജു തോട്ടത്തില്‍, റജി കോട്ടയം, വിനോദ് ചെറിയാന്‍ റാന്നി, അനൗണ്‍സ്‌മെന്റ് - ഷാജി പുളിമൂട്ടില്‍, ജോണ്‍സണ്‍ എന്നിവര്‍ക്കും അവതാരികയായി ഹൂസ്റ്റണ്‍ ചാലഞ്ചേര്‍സ് ക്ലബിനോട് സഹകരിച്ച ലക്ഷ്മി പീറ്റര്‍ക്കും നല്ലവരായ എല്ലാ സ്‌പോണ്‍സേര്‍സിനും കാണികള്‍ക്കും ക്ലബിന്റെ പേരില്‍ പ്രസിഡന്റ് ജോസ് കുന്നത്ത് നന്ദി പറഞ്ഞു.

ഇനിയും യുവാക്കള്‍ക്കായുള്ള മത്സരങ്ങളും കുട്ടികള്‍ക്കായുള്ള കോച്ചിങ് ക്യാമ്പുമൊക്കെയായി വോളിബോള്‍ എന്ന കളിയിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെക്രട്ടറി തോമസ് ജോര്‍ജ് പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: volleyball tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented