.
ഹൂസ്റ്റണ്‍: പതിനഞ്ചാമത് ലൂക്കാച്ചന് മെമ്മോറിയല്‍ നാഷണല്‍ ടൂര്‍ണമെന്റിന് സെപ്റ്റംബര്‍ 3 ന് ഹൂസ്റ്റണ്‍ നഗരം വേദിയാകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ആല്വിന് സിറ്റിയിലുള്ള അപ്സൈഡ് സ്പോര്‍ട്സ് പ്ലെക്സ് എന്ന 6 ഇന്‍ഡോര്‍ വോളീബോള്‍ കോര്‍ട്ടുകളുള്ള സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നതായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ ചലഞ്ചേര്‍സിന്റെ പ്രസിഡന്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കില്‍ എന്നിവര്‍ അറിയിച്ചു.
പന്ത്രണ്ടോളം മികച്ച ടീമുകള്‍ എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്ന ഈ ടൂര്‍ണമെന്റ് ഭംഗിയായി നടത്തുന്നതിന് മിസ്സൗറി സിറ്റിയില്‍ വച്ച് ചേര്‍ന്ന മീറ്റിംഗില്‍ ജോജി ജോസ് ജനറല്‍ കണ്‍വീനറും, വിനോദ് ജോസഫ് ജനറല്‍ കോര്‍ഡിനേറ്ററുമായ വിപുലമായ ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വോളീബോള്‍ കളിക്കാര്‍ക്കും കാണികള്‍ക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങള്‍ ഒരുക്കുകയും അവരെ നല്ല രീതിയില്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ടീമിന്റെ പ്രഥമ കര്‍ത്തവ്യം എന്ന് ജനറല്‍ കണ്‍വീനര്‍ ജോജി ജോസ് പറഞ്ഞു.
ടൂര്‍ണമെന്റ് ഏറ്റവും ഭംഗിയായ രീതിയില്‍ നത്തെുന്നതിനുള്ള തങ്ങളുടെ എല്ലാ സഹകരണങ്ങളും മറ്റു ഭാരവാഹികളായ ജോസി ജേക്കബ്, പോളച്ചന് കിഴക്കേടന്‍, ബിജു തോട്ടത്തില്‍, സജി സൈമണ്‍, ജോജി ജോസഫ്, ഷിബു ജോസഫ്, അലോഷി മാത്യു എന്നിവര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 3 ന് നടക്കുന്ന മത്സരങ്ങള്‍ നേരിട്ട് കണ്ടാസ്വദിക്കുന്നതിനും തങ്ങള്‍ക്കിഷ്ടപ്പെട്ട താരങ്ങളേയും ടീമിനേയും പിന്തുണച്ച് മത്സരങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിനും എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ കോഓര്‍ഡിനേറ്റര്‍ വിനോദ് ജോസഫ് പറഞ്ഞു.
ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ് വെബ്സൈറ്റ് : www.houstonchallengers.com
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനോയ് ജോര്‍ജ്ജ് : 832 535 6832
ജോസ് കുന്നത്ത് : 727 251 7768
ഷെറി ജേക്കബ് : 423 508 2896
വിനോദ് ചെറിയാന് : 832 689 4742
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..