.
ബ്രിസ്ബെന്‍: ഓസ്‌ട്രേലിയ ബ്രിസ്ബെന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജൂലൈ 16 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. മൊറേ ഫീല്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റസ് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന മത്സരങ്ങളില്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ വോളിബോള്‍ ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് 2001 ഡോളറും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1001 ഡോളറും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 501 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. മത്സരത്തിലെ മികച്ച കളിക്കാരനും മികച്ച സെറ്റര്‍ക്കും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടൂര്‍ണമെന്റിനോടാനുബന്ധിച്ചു കാണികള്‍ക്കായി നിരവധി പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ ആളുകള്‍ മത്സരം വീക്ഷിക്കുവാന്‍ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ടോമി സെബാസ്റ്റ്യന്‍ : 0402291046
സജിത്ത് ജോസഫ് : 0413407783
വാര്‍ത്തയും ഫോട്ടോയും : സ്വരാജ് സെബാസ്റ്റ്യന്‍ മാണിക്കത്താന്‍
Content Highlights: volleyball tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..