-
ടോക്യോ: മലയാളി മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യരായ ഭിന്നശേഷിയുള്ള കുട്ടികളുടെ മാന്ത്രികപ്രകടനമായ വിസ്മയ സാന്ത്വനം ശിശുദിനത്തില്‍ ഓണ്‍ലൈനായി ജപ്പാനില്‍ അരങ്ങേറും. 550 ലേറെ പേര്‍ അംഗങ്ങളായുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജപ്പാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും ബാധിച്ച കുട്ടികളെ ആറുമാസത്തെ പരിശീലനത്തിലൂടെയാണ് മുതുകാട് മാന്ത്രികരാക്കിയിരിക്കുന്നത്.
ഉപരാഷ്ട്രപതി, ഗവര്‍ണര്‍, മുഖ്യമന്ത്രി, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരുടെ മുന്നിലും 45 മിനിറ്റോളമുള്ള ഇവരുടെ പ്രകടനം അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ജപ്പാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു പരിപാടി ഓണ്‍ലൈനായി നടത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.
വേള്‍ഡ് മലയാളി ഫോറം ജപ്പാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുനീഷ് പാറക്കല്‍, ജനറല്‍ സെക്രട്ടറി വിവിന്‍ മോഹന്‍, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബിജു പോള്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്തയും ഫോട്ടോയും : സതീഷ്


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..