ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിനായി 'വിസ്മയ സാന്ത്വനം' ഒക്ടോബര്‍ 23-ന്


-

വെല്ലിങ്ടണ്‍: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് സുമനസുകളുടെ സഹായം തേടി പ്രശസ്ത മാജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ യൂണിവേഴ്‌സല്‍ മാജിക് സെന്ററും ചില്‍ഡ്രന്‍ ഓഫ് ഡിഫറന്റ് ആര്‍ട്ട് സെന്ററും. ഇതിനായി ന്യൂസിലാന്‍ഡ് നവോദയയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'വിസ്മയ സാന്ത്വനം' പരിപാടിയില്‍ മുതുകാടിന്റെയും ഭിന്നശേഷിയുള്ള കുട്ടികളുടെയും ജാലവിദ്യകളും കലാപരിപാടികളും ഉണ്ടാകും. ഒക്ടോബര്‍ 23 ശനിയാഴ്ച വൈകീട്ട് ന്യൂസിലാന്‍ഡ് സമയം വൈകിട്ട് 7.30-ന് (ഇന്ത്യന്‍ സമയം 12.30-ന്) ഓണ്‍ലൈനായിട്ടാണ് വിസ്മയ സ്വാന്ത്വനം പരിപാടി സംഘടിപ്പിക്കുന്നത്. വിസ്മയ സാന്ത്വനം വീക്ഷിക്കുന്നതിനും പരിപാടിയുടെ ഭാഗമാകാനും ന്യൂസിലാന്‍ഡ് നവോദയയുടെ https://www.navodaya.org.nz/2021/10/05/vismayasaanthwanam/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

ചാരിറ്റബിള്‍ സ്ഥാപനമായ മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പുനരധിവാസത്തിനും അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു വേണ്ടിയുമാണ് വിസ്മയ സാന്ത്വനം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പരിശീലനം നേടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കൈത്താങ്ങാകുക എന്നതാണ് ലക്ഷ്യം. അവരില്‍ പരമാവധി കുട്ടികള്‍ക്ക് പെര്‍ഫോമേഴ്‌സായി തൊഴില്‍ നല്‍കുന്നതിനായാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന പദ്ധതി ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ഭൂമിയിലാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നവോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ന്യൂസിലാന്‍ഡ് നവോദയ ഭാരവാഹികള്‍ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി, അവരെ പരിപോഷിപ്പിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യമാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ മുന്നോട്ടുവെക്കുന്നതെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും പദ്ധതിയുടെ ആവിഷ്‌ക്കരിച്ചവരില്‍ പ്രധാനിയുമായ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented