-
വെര്‍ജീന: വെര്‍ജീനിയ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വധശിക്ഷ അവസാനിപ്പിക്കുന്ന ഉത്തരവില്‍ ഗവര്‍ണര്‍ റാള്‍ഫ് നോര്‍ത്തണ്‍ മാര്‍ച്ച് 24 ന് ഒപ്പുവെച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നിയമസഭ കഴിഞ്ഞമാസം ഇതുസംബന്ധിച്ചുള്ള ബില്‍ പാസ്സാക്കിയിരുന്നു.
സംസ്ഥാന വധശിക്ഷ നടപ്പാക്കുന്ന ഗ്രീന്‍സ് വില്ല കറക്ഷണല്‍ സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
1608 ല്‍ വധശിക്ഷ നിലവില്‍ വന്നതിനുശേഷം കോമണ്‍വെല്‍ത്ത് ഓഫ് വെര്‍ജീനിയയായിരുന്നു ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മരണശിക്ഷയെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം, വംശീയതയുടെ പേരില്‍ നിരവധി പേര്‍ വധശിക്ഷക്ക് വിധേയരാകുന്നുവെന്നാണ്. വെളുത്ത വര്‍ഗക്കാരേക്കാള്‍ കൂടുതല്‍ കറുത്തവര്‍ഗക്കാരാണ് വധശിക്ഷക്ക് വിധേയരാകുന്നത്. 'സ്‌റ്റേറ്റ് സ്‌പോണ്‍സേഴ്‌സ് റേസിസം' അവസാനിപ്പിക്കുന്ന നല്ലൊരു ദിവസമാണിത്. ഡെമോക്രാറ്റിക് പ്രതിനിധി ജെയ് ജോണ്‍സ് പറഞ്ഞു.
വെര്‍ജീനിയ ഹൗസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തപ്പോള്‍ രണ്ട് അംഗങ്ങള്‍ ഡെമോക്രാറ്റിക് അംഗങ്ങളോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്തു.
ബില്‍ പാസാക്കുന്നതിന് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു. അമേരിക്കയില്‍ വധശിക്ഷ നിര്‍ത്തലാക്കിയ 22 സംസ്ഥാനങ്ങളുടെ കൂടെ ഇപ്പോള്‍ വെര്‍ജീനിയായും ഉള്‍പ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..