ഒന്നരവയസ്സുകാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു


.

വെര്‍ജീനിയ: 18 മാസം പ്രായമുള്ള മകന്‍ അബദ്ധത്തില്‍ കാറിലിരുന്ന് മരിച്ചതിനെതുടര്‍ന്ന് പിതാവ് വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെസ്റ്റര്‍ ഫീല്‍ഡ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് അറിയിച്ചു.

സംഭവം നടന്ന ദിവസം കുട്ടിയെ ഡേ കെയറില്‍ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളില്‍ ഒരാളെ വിളിച്ചു കുട്ടി മരിച്ചുവെന്നും, ഞാന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ച പോലീസ് വീട്ടിലെത്തുമ്പോള്‍ വീട്ടിനകത്ത് കുട്ടി മരിച്ചു കിടക്കുന്നതും പിതാവ് വീടിനു പുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കണ്ടത്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി കാറിനകത്ത് മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും ചൂടേറ്റ് മരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് കിടത്തിയ ശേഷം പിതാവ് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ചൂണ്ടികാണിക്കുന്നു.

ഇത് ഒരു ദാരുണസംഭവമാണെന്നും കുട്ടിയുടെ മരണം കാറിനകത്തു ചൂടേറ്റതിനാലായിരിക്കും എന്നും ഇതില്‍ മനംനൊന്തായിരിക്കണം പിതാവ് ആത്മഹത്യ ചെയ്തതെന്നും പോലീസ് പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മഹത്യ പ്രേരണ സ്വാഭാവികമാണെന്നും എന്നാല്‍ ഇതൊഴിവാക്കുന്നതിന് നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷല്‍ ലൈഫ് ലൈനിനെ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Virginia father commits suicide after toddler son's death from being left in hot car

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented