-
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തപ്പെട്ടു, 2021 ഒക്ടോബര്‍ 17 ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടത്തപ്പെട്ട എഴുത്തിനിരുത്തല്‍ ചടങ്ങില്‍ അനേകം കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു, ഇടവക വികാരി റവ:എബി പൗലോസ്, ചടങ്ങിനെത്തിയ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു.
ചടങ്ങില്‍ മലയാളം സ്കൂള്‍ കോര്‍ഡിനേറ്റര്‍ അന്‍സാ സോണി ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയ മാതാപിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു. പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അന്‍സ സോണി വിശദീകരിച്ചു.
പാരമ്പര്യത്തിന്റെ താളം എന്ന ആപ്തവാക്യവുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തപ്പെടുന്ന മലയാളം സ്കൂള്‍ ഇതാണ് എപ്പോഴും ലക്ഷ്യം വയ്ക്കുന്നതെന്ന് അവര്‍ ഓര്‍മിപ്പിച്ചു. മിലന് പൗലോസ്, സ്നേഹ സോജി, എയ്ഞ്ചല്‍ എബ്രഹാം, തുടങ്ങിയവര്‍ മാതാപിതാക്കളോട് സംസാരിച്ചു. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആലീസ് തുകലില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദിയര്‍പ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..