.
ഡാലസ്: മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുള്ള ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുരസ്‌കാരം പ്രവാസി മലയാളി ചലച്ചിത്ര നിര്‍മ്മാതാവായ വിക്ടര്‍ എബ്രഹാമിനു നല്‍കി ആദരിച്ചു. ജൂലായ് 31 ഞായറാഴ്ച വൈകീട്ട് ഡാലസ് ഫണ്‍ ഏഷ്യ തീയറ്ററില്‍ സംഘടിപ്പിച്ച ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ:സി.വി വടവന ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരവും, 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് സാംകുട്ടി ചാക്കോയും സമ്മാനിച്ചു. അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ (മരുപ്പച്ച ചീഫ് എഡിറ്റര്‍) വിക്ടര്‍ എബ്രഹാമിനെ പൊന്നാടയണിയിച്ചു.
ദി ലിസ്റ്റ് ഓഫ് ദിസ് എന്ന ഗ്രഹാം സ്റ്റെയിന്‍സ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിന്റെയും ക്ഷമയുടെയും പ്രേക്ഷകമനസ്സുകളില്‍ എത്തിച്ചതിനാണ് പുരസ്‌കാരമെന്ന് ചെയര്‍മാന്‍ ഡോ:സി വി വടവന പുരസ്‌കാരം നല്‍കികൊണ്ട് പറഞ്ഞു. പ്രേക്ഷക മനസുകളില്‍ ശാന്തിയുടെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയുന്ന ചലച്ചിത്രങ്ങളാണ് വിക്ടര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് സെക്രട്ടറി അച്ചന്‍കുഞ്ഞ് അഭിപ്രായപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Victor Abraham, Award
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..